കോഴിക്കോട്: തൃശൂരില്‍ അതിരപ്പിള്ളി വനമേഖലയിലെ കാട്ടുപന്നികളില്‍ ആന്ത്രാക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയിലും ജാഗ്രതാ നിര്‍ദേശം. മൃഗസംരക്ഷണ വകുപ്പാണ് ജാഗ്രതാ നിര്‍ദേശം പുറത്തിറക്കിയത്. ജില്ലയില്‍ നഗരത്തിലടക്കം കാട്ടുപന്നി ആക്രമണമുണ്ടായിട്ടുണ്ട്. മലയോര മേഖലയിലെ കര്‍ഷകര്‍ കാട്ടുപന്നിയടക്കമുള്ളവയുടെ ശല്യം കാരണം കൃഷിയുപേക്ഷിച്ച് കുടിയിറങ്ങേണ്ട അവസ്ഥയിലുമാണ്. കാട്ടുപന്നിയെ വെടിവയ്ക്കാനുള്ള അനുമതി തദ്ദേശസ്ഥാപനങ്ങള്‍ക്കു നല്‍കിയതോടെ ശല്യം തടയാമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍. ഇതിനിടെ ആന്ത്രാക്‌സ് മുന്നറിയിപ്പും പുറപ്പെടുവിച്ചതോടെ കര്‍ഷകര്‍ ആശങ്കയിലാണ്. വനപ്രദേശങ്ങളോടു ചേര്‍ന്നുള്ള ജനവാസ മേഖലകളില്‍ കാട്ടുപന്നികളോ മറ്റു മൃഗങ്ങളോ ചത്തുകിടക്കുന്നതു കണ്ടാല്‍ ജാഗ്രത പാലിക്കണമെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ ഉത്തരവില്‍ പറയുന്നത്. ചത്ത ജീവികളെ കൈകൊണ്ട് തൊടുകയോ നേരിട്ട് കൈകാര്യം ചെയ്യുകയോ അരുത്. ജീവികള്‍ ചത്തുകിടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ തൊട്ടടുത്തുള്ള ജന്തുരോഗ നിയന്ത്രണ ഓഫിസിലോ (എഡിസിപി) വനംവകുപ്പിലോ അറിയിക്കാനാണ് ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇത്തരം വിവരങ്ങള്‍ ജില്ലാ ജന്തുരോഗ നിയന്ത്രണ ഓഫിസിലേക്കും വിളിച്ചറിയിക്കാം. ഫോണ്‍: 0495 22762050
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....