വിവാഹം വളരെ ചെലവുള്ള ആഘോഷമാണ് പലപ്പോഴും. എങ്ങനെ ചെലവ് ചുരുക്കാമെന്ന് പലരും ചിന്തിക്കാറുണ്ട്. എന്നാല്‍, ഇവിടെ ഒരു വധു തികച്ചും വേറിട്ടൊരു വഴിയാണ് അതിനായി കണ്ടെത്തിയത്. വിവാഹവീട്ടിലൊരു ഓപ്പണ്‍ ബാര്‍ തുടങ്ങിയാലെങ്ങനെ ഉണ്ടാവും? കുറച്ചു കടന്ന കൈ എന്ന് തോന്നുമെങ്കിലും ഒരു വധു അങ്ങനെ ഒരു ഐഡിയയാണ് മനസില്‍ കണ്ടത്. വധു പറഞ്ഞത് വിവാഹത്തിന് വരുന്ന അതിഥികള്‍ക്ക് എത്ര വേണമെങ്കിലും മദ്യം കഴിക്കാം എന്നാണ്. ഇതിനുള്ള സൗകര്യമൊരുക്കും. പക്ഷേ, ചില കണ്ടീഷന്‍സ് ഒക്കെ ഉണ്ട്. എല്ലാവരും 800 രൂപ നിര്‍ബന്ധമായും നല്‍കണം. അതവരുടെ ഹണിമൂണ്‍ ഫണ്ടിലേക്കാണ്.കൂടാതെ 400 രൂപ ബാര്‍ ടെന്‍ഡര്‍ക്ക് ടിപ്പായും കൊടുക്കണം. അവള്‍ റെഡ്ഡിറ്റില്‍ എഴുതി, 'വിവാഹ റിസപ്ഷനില്‍ ഞങ്ങളുടെ സുഹൃത്തായ ഒരു ബാര്‍ടെന്‍ഡര്‍ വഴി ഓപ്പണ്‍ ബാര്‍ പ്രവര്‍ത്തിക്കും. അവിടെ മദ്യം അണ്‍ലിമിറ്റഡായിരിക്കും. എന്നാല്‍, നിര്‍ബന്ധമായും 800 രൂപ തരണം. അത് ഞങ്ങളുടെ ഹണിമൂണിനോ പുതിയ ഹൗസ്ഫണ്ടിനോ വേണ്ടി ഉള്ളതായിരിക്കും. പിന്നെ, ബാര്‍ ടെന്‍ഡറിന് 400 രൂപയും നല്‍കണം.' അങ്ങനെ മൊത്തം 1200 രൂപ നല്‍കിയ ശേഷം നിങ്ങള്‍ക്ക് മദ്യപിക്കാന്‍ തുടങ്ങാം. എത്രയും മദ്യപിക്കാം.പിന്നെ പണം നല്‍കേണ്ട ആവശ്യമില്ല. ടിപ്പും നല്‍കേണ്ടതില്ല എന്നും ഇവര്‍ പോസ്റ്റില്‍ വ്യക്തമാക്കി. അവള്‍ കൂട്ടിച്ചേര്‍ത്തു, 'ഇത് സ്വാര്‍ത്ഥതയാണോ? ഞാനെന്റെ വീട്ടുകാരോട് പറഞ്ഞു വിവാഹത്തിന് ഞങ്ങളിങ്ങനെ ഒരു ഓപ്പണ്‍ ബാര്‍ തുറക്കുകയാണ് എന്ന്. അതാകുമ്പോള്‍ നമുക്ക് ഹണിമൂണിന് പോകാനുള്ള പണത്തിന് ആരെയും ആശ്രയിക്കേണ്ടതില്ല. ഞങ്ങള്‍ തന്നെ അതിനുള്ള പണം കണ്ടെത്തും. ഇനി ഈ ഐഡിയ ഇഷ്ടപ്പെടാത്തവരാണ് എങ്കില്‍ അന്ന് മദ്യപിക്കില്ല' എന്നും യുവതി പോസ്റ്റില്‍ എഴുതി. എന്നാല്‍, എല്ലാവരുമൊന്നും ഈ ഐഡിയയോട് യോജിച്ചു കാണില്ല എന്ന് ഉറപ്പാണല്ലോ അല്ലേ? എന്നാല്‍, റെഡ്ഡിറ്റില്‍ ഇതിനോട് അനുകൂലിച്ചവരും ഉണ്ട്. 'ഇതൊരു നല്ല ഐഡിയ ആണ് എന്നും ഇതോടൊപ്പം നില്‍ക്കുന്നു' എന്നും ഒരാള്‍ കുറിച്ചു. '1200 രൂപ ഹണിമൂണിന്. അണ്‍ലിമിറ്റഡായി മദ്യം. ഇത് ആരുടെ വിവാഹമാണ് എന്നെ കൂടി ക്ഷണിച്ചെങ്കിലെന്ന് കൊതിച്ച് പോകുന്നു' എന്നാണ് മറ്റൊരാള്‍ എഴുതിയത്.ഏതായാലും രസകരമായ ചര്‍ച്ചകളാണ് റെഡ്ഡിറ്റിലെ പോസ്റ്റിന് കീഴെ ഉണ്ടായിരിക്കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....