മഹാരാഷ്ട്രയില്‍ ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കരെ നയിക്കുന്ന മഹാവികാസ് അഘാഡി സര്‍ക്കാരിന്റെ ഭാവി നിശ്ചയിക്കുന്ന വിശ്വാസ വോട്ട് നാളെ. സഭ ചേര്‍ന്ന് നാളെത്തന്നെ വിശ്വാസവോട്ടു തേടാന്‍ ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി ആവശ്യപ്പെട്ടു. രാവിലെ 11 മണിക്ക് സഭ ചേരണം. വിശ്വാസ വോട്ടെടുപ്പു മാത്രമായിരിക്കണം അജന്‍ഡ. സഭാ നടപടികളുടെ വിഡിയോ ചിത്രീകരണം ഗവര്‍ണര്‍ക്കു സമര്‍പ്പിക്കണം. ഇതുമായി ബന്ധപ്പെട്ടു ഗവര്‍ണര്‍ നിയമസഭാ സെക്രട്ടറിക്ക് കത്തയച്ചു. വൈകിട്ട് അഞ്ച് മണിയോടെ നടപടികള്‍ പൂര്‍ത്തിയാക്കാനും ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. 'ശിവസേനയുടെ 39 എംഎല്‍എമാര്‍ മഹാവികാസ് അഘാഡി സഖ്യ സര്‍ക്കാരില്‍നിന്നു പിന്മാറാന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രിന്റ്, ഇലക്ട്രോണിക് മാധ്യമങ്ങളില്‍ വ്യാപക പ്രചാരണം നടക്കുന്നുണ്ട്. ഈ റിപ്പോര്‍ട്ടുകളും മറ്റനേകം തെളിവുകളും മുന്‍നിര്‍ത്തി, നിയമസഭയുടെ വിശ്വാസത്തോടെയാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്ന് വിശ്വാസവോട്ടെടുപ്പിലൂടെ തെളിയിക്കേണ്ടതാണെന്ന് ഞാന്‍ കരുതുന്നു' - ഗവര്‍ണറുടെ കത്തില്‍ പറയുന്നു. അതേസമയം, നാളെ വിശ്വാസവോട്ട് തേടാനുള്ള ഗവര്‍ണറുടെ ഉത്തരവിനെതിരെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സുപ്രീംകോടതിയെ സമീപിക്കുമെന്നു സൂചനയുണ്ട്. വിശ്വാസവോട്ടെടുപ്പിനെതിരെ നിയമപോരാട്ടത്തിനാണ് ഉദ്ധവും സംഘവും തയാറെടുക്കുന്നത്. സഭാ സമ്മേളനം തടയണമെന്ന് ആവശ്യപ്പെട്ടാകും സര്‍ക്കാര്‍ സുപ്രീംകോടതിയിലെത്തുക. വിശ്വാസവോട്ട് നാളെയുണ്ടാകുമെന്നു വ്യക്തമായതിനു പിന്നാലെ, നിലവില്‍ അസമിലെ ഗുവാഹത്തിയില്‍ കഴിയുന്ന ശിവസേന വിമതര്‍ മുംബൈയിലേക്കു മടങ്ങും. വിമത നേതാവ് ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ ഗുവാഹത്തിയിലെ ആഡംബര ഹോട്ടലില്‍ തങ്ങുന്ന എംഎല്‍എമാര്‍ നാളെ രാവിലെ മുംബൈയിലേക്കു മടങ്ങുമെന്നാണു വിവരം. വിശ്വാസവോട്ടിനുശേഷം ഭാവി പരിപാടികള്‍ തീരുമാനിക്കുമെന്ന് ഏക്നാഥ് ഷിന്‍ഡെ വ്യക്തമാക്കി. അതേസമയം, ജൂണ്‍ 30ന് വിശ്വാസവോട്ടു തേടാന്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍ അയച്ചതെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന കത്ത് വ്യാജമാണെന്ന് രാജ്ഭവന് വൃത്തങ്ങള്‍ വ്യക്തമാക്കി. ഇതിനു പിന്നാലെയാണ് വിശ്വാസവോട്ടു തേടാന്‍ നിര്‍ദ്ദേശിച്ച് ഗവര്‍ണര്‍ നിയമസഭാ സെക്രട്ടറിക്ക് കത്തയച്ചത്. മഹാരാഷ്ട്രയില്‍ അടുത്തിടെയായി നടക്കുന്ന രാഷ്ട്രീയ സംഭവവികാസങ്ങള്‍ അസ്വസ്ഥപ്പെടുത്തുന്നതാണെന്ന് ഗവര്‍ണര്‍ കത്തില്‍ ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....