News Beyond Headlines

30 Saturday
November

എംഎല്‍എമാരുടെ ഭാര്യമാര്‍ വഴി രശ്മിയുടെ ‘ഓപ്പറേഷന്‍’; ഉദ്ധവിന്റെ ഭാര്യയും കളത്തില്‍!

മഹാരാഷ്ട്രയില്‍ ഭരണകക്ഷിയായ ശിവസേനയിലെ വിമത എംഎല്‍എമാര്‍ മന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ തുടങ്ങിവച്ച രാഷ്ട്രീയ നീക്കം അനിശ്ചിതമായി തുടരുന്നതിനിടെ, മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ഭാര്യ രശ്മി താക്കറെയും പ്രശ്‌ന പരിഹാരത്തിനായി രംഗത്ത്. ഗുവാഹത്തിയിലെ ഹോട്ടലില്‍ താമസിക്കുന്ന വിമത എംഎല്‍എമാരുടെ മനസ്സു മാറ്റാന്‍ അവരുടെ ഭാര്യമാരുമായി രശ്മി താക്കറെ ബന്ധപ്പെടുന്നതായി 'ഇന്ത്യ ടുഡേ' റിപ്പോര്‍ട്ട് ചെയ്തു. ഉദ്ധവ് താക്കറെയും ഗുവാഹത്തിയിലെ ക്യാംപിലുള്ള ചില വിമത എംഎല്‍എമാര്‍ക്ക് വ്യക്തിപരമായ നിലയില്‍ സ്ഥിരം സന്ദേശങ്ങള്‍ അയയ്ക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഏതുവിധേനയും ഷിന്‍ഡെയ്ക്കൊപ്പമുള്ള വിമത എംഎല്‍എമാരുടെ മനസ്സു മാറ്റി ഭരണം നിലനിര്‍ത്തുകയാണ് ഉദ്ധവിന്റെയും ശിവസേനയുടെയും ലക്ഷ്യം. അതിനിടെ, അയോഗ്യരാക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഏക്‌നാഥ് ഷിന്‍ഡെയടക്കം 16 ശിവസേനാ വിമത എംഎല്‍എമാര്‍ക്കു നിയമസഭാ സെക്രട്ടേറിയറ്റ് നോട്ടിസ് അയച്ചതോടെ മഹാരാഷ്ട്രയില്‍ കൂറുമാറ്റം നിയമപോരാട്ടത്തിലേക്കു നീങ്ങുകയാണ്. നാളെക്കകം മറുപടി നല്‍കണമെന്നാണു നിര്‍ദ്ദേശം. നിലവില്‍ സഭാധ്യക്ഷനായ ഡപ്യൂട്ടി സ്പീക്കറെ പുറത്താക്കണമെന്ന വിമതപക്ഷത്തിന്റെ ആവശ്യം പരിഗണിച്ചില്ല. ഇതിനു രണ്ടിനുമെതിരെ ഗവര്‍ണറെയും കോടതിയെയും സമീപിക്കാനാണു വിമതരുടെ നീക്കം. ശിവസേനാ സ്ഥാപകനും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ പിതാവുമായ ബാല്‍ താക്കറെയുടെ പേര് ഷിന്‍ഡെ പക്ഷം ഉപയോഗിക്കുന്നതു തടയണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിക്കാനും ശിവസേന തീരുമാനിച്ചു. പാര്‍ട്ടി വിട്ടിട്ടില്ലെന്നും ശിവസേന (ബാലാസാഹെബ്) എന്ന പേരില്‍ പുതിയ വിഭാഗമായി പ്രവര്‍ത്തിക്കുമെന്നും വിമത എംഎല്‍എ ദീപക് കേസര്‍ക്കര്‍ അറിയിച്ചതിനെ തുടര്‍ന്നാണിത്. താക്കറെയുടെ പേര് ഉപയോഗിക്കാന്‍ വിമതര്‍ക്ക് അധികാരമില്ലെന്ന് ഉദ്ധവ് തിരിച്ചടിച്ചു. ബാല്‍ താക്കറെ വികാരവും വൈകാരിക ഇടപെടലുമായി അണികളെ ചേര്‍ത്തുനിര്‍ത്താനാണ് പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവിന്റെ ശ്രമം. വിമത മന്ത്രിമാരെ 24 മണിക്കൂറിനകം പദവിയില്‍ നിന്നു മാറ്റുമെന്നു ശിവസേന നേതാവ് സഞ്ജയ് റാവുത്ത് മുന്നറിയിപ്പ് നല്‍കിയത് അവരെ സമ്മര്‍ദത്തിലാക്കിയിട്ടുണ്ട്. അതിനിടെ, അസമില്‍ നിന്നു പ്രത്യേക വിമാനത്തില്‍ ഗുജറാത്തിലെത്തിയ ഏക്‌നാഥ് ഷിന്‍ഡെ, മുതിര്‍ന്ന ബിജെപി നേതാവും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസുമായി ചര്‍ച്ച നടത്തിയെന്നാണു റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ടെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. നിയമനടപടികളെല്ലാം വിലയിരുത്തിയ ശേഷം മാത്രം പരസ്യ ഇടപെടല്‍ മതിയെന്നാണു ബിജെപി നിലപാട്. 55 ശിവസേന എംഎല്‍എമാരില്‍ 40 പേരുടെയും 10 സ്വതന്ത്രരുടെയും പിന്തുണയുണ്ടെന്ന് ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ശക്തമായ തീരുമാനങ്ങളൊന്നും വിമതര്‍ ഇന്നലെയും പ്രഖ്യാപിച്ചില്ല. ഉദ്ധവിനു ശിവസേനാ ദേശീയ നിര്‍വാഹക സിമിതിയോഗം പൂര്‍ണപിന്തുണ പ്രഖ്യാപിച്ചു. എന്നാല്‍, മുന്‍കേന്ദ്രമന്ത്രി അനന്ത് ഗിഥെ, പ്രമുഖ നേതാവ് രാംദാസ് കദം എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തില്ല.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....