കനത്ത മഴയെതുടര്‍ന്ന് ഒമാനില്‍ നിറഞ്ഞൊഴുകിയ വാദിയില്‍ കുടുങ്ങിയ കുട്ടികളെ രക്ഷപ്പെടുത്തി യുവാവ്. വെള്ളിയാഴ്ച ഒമാനിലെ ബഹ്ല വിലായത്തിലാണ് സംഭവം. അലി ബിന്‍ നാസ്സറാണ് നിറഞ്ഞൊഴുകിയ വാദിയില്‍നിന്ന് കുട്ടികളെ സാഹസികമായി രക്ഷിച്ച് കരക്കെത്തിച്ചത്. കനത്ത മഴയില്‍ വെള്ളം കുത്തിയൊലിക്കുകയായിരുന്നു. ഇതിനിടെയാണ് രണ്ട് കുട്ടികള്‍ കുടുങ്ങി കിടക്കുന്നത് ഇദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. ഉടനെതന്നെ ധൈര്യം സംഭരിച്ച് കുത്തിയൊലിക്കുന്ന വാദിയില്‍ ഇറങ്ങി കുട്ടികളെ തോളിലേറ്റി കരക്കെത്തിക്കുകയായിരുന്നു. വാദിക്ക് സമീപത്ത്നിന്ന് കയറും മറ്റ് സൗകര്യങ്ങളും നല്‍കി മറ്റുള്ളവരും ഇദ്ദേഹത്തിന് സഹായവുമായി എത്തി. രക്ഷപ്പെടുത്തുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ നിമിഷങ്ങള്‍ക്കകം വൈറലാകുകയും ചെയ്തു. നിരവധിപേരാണ് ഇദ്ദേഹത്തിന് അഭിനന്ദനവുമായി എത്തിയത്.ദാഹിറ, ദാഖിലിയ, വടക്കന്‍ ശര്‍ഖിയ, തെക്കന്‍ ബത്തിന തുടങ്ങി രാജ്യത്ത് വിവിധ ഗവര്‍ണറേറ്റുകളില്‍ കഴിഞ്ഞ ദിവസം വേനല്‍ മഴ പെയ്തതിനാല്‍ വാദികള്‍ നിറഞ്ഞൊഴുകുകയാണ്. വാദികള്‍ക്ക് സമീപം ഇരിക്കുന്നത് ഒഴിവാക്കണമെന്നും കുട്ടികളെ നിരീക്ഷണമെന്നും ഇത്തരം സ്ഥലങ്ങളിലേക്ക് ഒറ്റക്ക് വിടരുതെന്നും സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, ഇതൊന്നും പരിഗണിക്കാതെ നിരവധിപേരാണ് വാദി മുറിച്ച് കടക്കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....