വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡെയും ബിജെപിയും ശിവസേനയെ തട്ടിയെടുക്കാനും ഇല്ലാതാക്കാനുമാണു ശ്രമിക്കുന്നതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. സാധാരണക്കാരായ ശിവസേന പ്രവര്‍ത്തകരാണു തന്റെ കരുത്തെന്നും ഉദ്ധവ് പാര്‍ട്ടി നേതാക്കളുമായി നടത്തിയ വെര്‍ച്വല്‍ കൂടിക്കാഴ്ചയില്‍ അവകാശപ്പെട്ടു. 'ശിവസേന പ്രവര്‍ത്തകര്‍ എന്റെ കൂടെയുള്ളിടത്തോളം മറ്റുള്ളവരുടെ വിമര്‍ശനങ്ങളെ ഞാന്‍ കാര്യമായി എടുക്കില്ല'. 'ശിവസേനയെ സ്വന്തക്കാര്‍ തന്നെയാണു ചതിച്ചത്. നിങ്ങളില്‍ പലര്‍ക്കും അര്‍ഹതയുണ്ടായിട്ടും നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഞങ്ങള്‍ അവര്‍ക്കാണു സീറ്റ് നല്‍കിയത്. നിങ്ങളുടെ കഠിനാധ്വാനത്തില്‍ തിരഞ്ഞെടുക്കപ്പെട്ടശേഷമാണ് ഈ ആളുകള്‍ ഇപ്പോള്‍ അസംതൃപ്തരാകുന്നത്. മോശം സമയത്തും നിങ്ങള്‍ പാര്‍ട്ടിക്കൊപ്പമുണ്ട്. സഖ്യകക്ഷികളുമായി ബന്ധപ്പെട്ട പരാതികള്‍ പരിഗണിക്കാമെന്ന് ഏക്‌നാഥ് ഷിന്‍ഡെയോടു പറഞ്ഞിരുന്നു. ബിജെപിയുമായി സഖ്യമുണ്ടാക്കാന്‍ എംഎല്‍എമാരുടെ സമ്മര്‍ദമുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. ആ എംഎല്‍എമാരെ എന്റെ അടുത്തേക്കു കൊണ്ടുവരാനും ചര്‍ച്ച ചെയ്യാമെന്നും ഞാന്‍ പറഞ്ഞു. പോകുന്നവര്‍ക്കു പോകാം, ഞാന്‍ പുതിയ ശിവസേനയെ ഉണ്ടാക്കും.' ബിജെപി വളരെ മോശമായാണ് ശിവസേനയോടു പ്രതികരിച്ചിട്ടുള്ളത്. വാക്കുകളൊന്നും അവര്‍ പാലിച്ചില്ല. ഒരു ശിവസേന പ്രവര്‍ത്തകന്‍ മുഖ്യമന്ത്രിയാകുമെങ്കില്‍ നിങ്ങള്‍ക്ക് ബിജെപിക്കൊപ്പം പോകാം. എന്നാല്‍ ഉപമുഖ്യമന്ത്രിയാകാനാണെങ്കില്‍ അത് എന്നെക്കൊണ്ടും സാധിക്കും. എനിക്കു പാര്‍ട്ടിയെ നയിക്കാന്‍ ശേഷിയില്ലെന്നു നിങ്ങള്‍ക്കു തോന്നുന്നുണ്ടെങ്കില്‍ രാജിവയ്ക്കാന്‍ ഞാന്‍ തയാറാണ്. ശിവസേന എന്നത് ഒരു ആശയമാണ്. ഹിന്ദുവോട്ട് ബാങ്ക് ആരുമായും പങ്ക് വയ്ക്കാന്‍ ബിജെപി ആഗ്രഹിക്കുന്നില്ല, അതുകൊണ്ടാണ് അവര്‍ ശിവസേനയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്'- ഉദ്ധവ് താക്കറെ പറഞ്ഞു. അതേസമയം ശിവസേന ദേശീയ എക്‌സിക്യൂട്ടീവ് യോഗം ശനിയാഴ്ച ചേരും. ശിവസേന ഭവനില്‍ നടക്കുന്ന യോഗത്തില്‍ ഉദ്ധവ് താക്കറെ വെര്‍ച്വലായി പങ്കെടുക്കും. കോവിഡ് ബാധിതനായി ചികിത്സയിലാണ് അദ്ദേഹം. ഏക്‌നാഥ് ഷിന്‍ഡെയ്‌ക്കൊപ്പം പോയ 16 എംഎല്‍എമാര്‍ക്ക് ഇന്ന് പാര്‍ട്ടി നോട്ടിസ് അയച്ചേക്കും. നടപടിയെടുക്കാനുള്ള വിമതരുടെ പട്ടിക മഹാരാഷ്ട്ര നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ക്ക് അയച്ചിട്ടുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....