അടിയന്തര ആവശ്യങ്ങള്‍ക്കായി പാസ്‌പോര്‍ട്ട് പുതുക്കേണ്ടവര്‍ക്ക് യു.എ.ഇ.യിലെ 12 കേന്ദ്രങ്ങളില്‍ പാസ്പോര്‍ട്ട് സേവാ ക്യാമ്പ് ഒരുക്കുന്നു. ജൂണ്‍ 26-നാണ് ക്യാമ്പ്. അടിയന്തരമായി പാസ്‌പോര്‍ട്ട് പുതുക്കേണ്ടവര്‍ക്ക് ക്യാമ്പ് പ്രയോജനപ്പെടുത്താമെന്ന് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. ദുബായ്, ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍, റാസല്‍ഖൈമ, ഫുജൈറ എന്നീ എമിറേറ്റുകളിലെ 12 ബി.എല്‍.എസ്. കേന്ദ്രങ്ങളിലാണ് ക്യാമ്പ് ഒരുക്കുക. രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം ആറുവരെ ഇവിടെ സേവനം ലഭ്യമാകും. അടിയന്തര ആവശ്യങ്ങള്‍ക്കായി പാസ്‌പോര്‍ട്ട് പുതുക്കേണ്ടവര്‍ക്ക് പ്രത്യേകം അപ്പോയിന്റ്മെന്റ് ഇല്ലാതെ തന്നെ ക്യാമ്പില്‍ അപേക്ഷകള്‍ സമര്‍പ്പിക്കാം. മറ്റുള്ളവര്‍ മുന്‍കൂര്‍ അപ്പോയിന്റ്‌മെന്റ് എടുക്കണം. തത്കാല്‍ പാസ്‌പോര്‍ട്ട് അപേക്ഷകര്‍, ചികിത്സ, മരണം തുടങ്ങിയ സാഹചര്യങ്ങളില്‍ പാസ്‌പോര്‍ട്ട് പുതുക്കേണ്ടവര്‍, നവജാത ശിശുവിനുള്ള പാസ്‌പോര്‍ട്ട്, മുതിര്‍ന്ന പൗരന്‍മാരുടെ പാസ്‌പോര്‍ട്ട്, ഔട്ട്പാസ് തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ക്യാമ്പില്‍ രേഖകളുമായി നേരിട്ടെത്തി അപേക്ഷ നല്‍കാം. ദുബായില്‍ അല്‍ ഖലീജ് സെന്റര്‍, ദേര സിറ്റി സെന്റര്‍, ബുര്‍ദുബായ് പ്രീമിയം ലോഞ്ച് സെന്റര്‍, ബനിയാസിലെ കെ.എം.സി.സി. സെന്റര്‍, ഷാര്‍ജയില്‍ എച്ച്.എസ്.ബി.സി. ബാങ്ക് സെന്റര്‍,ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍, ഖോര്‍ഫുക്കാനിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്, അജ്മാനിലെ ഇന്ത്യന്‍ അസോസിയേഷന്‍, ഉമ്മുല്‍ഖുവൈന്‍ ദുബായ് ഇസ്ലാമിക് ബാങ്ക് കെട്ടിടത്തിലെ കേന്ദ്രം, റാസല്‍ഖൈമയിലെ സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ സെന്ററിന് പിന്നില്‍, റാസല്‍ഖൈമ ഇന്ത്യന്‍ സ്‌കൂളിന് സമീപത്തെ ഇന്ത്യന്‍ റിലീഫ് കമ്മിറ്റി, ഫുജൈറയിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബ് എന്നിവിടങ്ങളിലാണ് പാസ്‌പോര്‍ട്ട് സേവാ ക്യാമ്പിന് സൗകര്യമൊരുക്കിയിട്ടുള്ളത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....