ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട പണമിടപാടുകളെക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്ന നിലപാടിലുറച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മൂന്നുദിവസത്തെ ചോദ്യംചെയ്യലിലുടനീളം ഈ നിലപാടാണ് രാഹുല്‍ സ്വീകരിച്ചത്. കോണ്‍ഗ്രസിന്റെ മുന്‍ ഖജാന്‍ജി പരേതനായ മോത്തിലാല്‍ വോറയാണ് സാമ്പത്തിക ക്രയവിക്രയങ്ങള്‍ നടത്തിയിരുന്നതെന്നും രാഹുല്‍ മൊഴിനല്‍കിയതായാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) വൃത്തങ്ങളില്‍നിന്നുള്ള സൂചന. നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ നടത്തിപ്പുകാരായ അസോസിയേറ്റഡ് ജേര്‍ണല്‍ ലിമിറ്റഡിന്റെ (എ.ജെ.എല്‍.) ബാധ്യതകളും ഓഹരികളും യങ് ഇന്ത്യ ലിമിറ്റഡ് കമ്പനി ഏറ്റെടുത്തതില്‍ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നാണ് ഇ.ഡി. അന്വേഷിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് സോണിയാഗാന്ധിയും രാഹുലും യങ് ഇന്ത്യ ഡയറക്ടര്‍മാരാണ്. നാഷണല്‍ ഹെറാള്‍ഡ് പത്രം നടത്തിയിരുന്ന എ.ജെ.എല്ലിലും യങ് ഇന്ത്യയിലും ഡയറക്ടര്‍മാരായിരുന്നവര്‍ കോണ്‍ഗ്രസിന്റെ നേതാക്കളായിരുന്നു. രണ്ടുകമ്പനികള്‍ക്കും ഒരേ മാനേജ്മെന്റ് എന്നപോലെയായതിനാല്‍ നടപടിക്രമങ്ങള്‍ പാലിക്കാതെയുള്ള സാമ്പത്തിക ഇടപാടുകള്‍ നടന്നതായാണ് ഇ.ഡി. ആരോപിക്കുന്നത്. 2010-ല്‍ തുടങ്ങിയ യങ് ഇന്ത്യ കമ്പനിക്ക്, എ.ജെ.എല്ലിനെപ്പോലെ വലിയ കടബാധ്യതയുള്ള കമ്പനിയെ ഏറ്റെടുക്കാനുള്ള സാമ്പത്തികസ്രോതസ്സുകളുണ്ടായിരുന്നില്ല. കൊല്‍ക്കത്ത ആസ്ഥാനമായ ഒരു കമ്പനിയില്‍നിന്ന് യങ് ഇന്ത്യ ഒരുകോടി രൂപ വായ്പയെടുത്തതിലും അവ്യക്തതകളുണ്ടെന്ന് ഇ.ഡി. ആരോപിക്കുന്നു. കേസില്‍ രാഹുലില്‍നിന്ന് കാര്യമായ വിവരങ്ങള്‍ ലഭിക്കാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളതെന്നാണ് ഇ.ഡി. വൃത്തങ്ങള്‍ പറയുന്നത്. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തെ വെള്ളിയാഴ്ചയും ചോദ്യംചെയ്യാനായി വിളിപ്പിച്ചത്. യങ് ഇന്ത്യ ഓഹരിവിഹിതം യങ് ഇന്ത്യ കമ്പനിയില്‍ സോണിയാഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ആകെ 76 ശതമാനം ഓഹരികളാണുള്ളത്. ബാക്കി 24 ശതമാനം ഓഹരി തുല്യമായി (12 ശതമാനംവീതം) ഗാന്ധികുടുംബത്തിന്റെ വിശ്വസ്തരായ മോത്തിലാല്‍ വോറയ്ക്കും ഓസ്‌കാര്‍ ഫെര്‍ണാണ്ടസിനുമായിരുന്നു. വോറ 2020 ഡിസംബറിലും ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് കഴിഞ്ഞവര്‍ഷം സെപ്റ്റംബറിലും അന്തരിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....