മുഖ്യമന്ത്രിക്കെതിരെയും സര്‍ക്കാരിനെതിരെയും സ്വപ്ന സുരേഷ് ഉയര്‍ത്തുന്ന ആരോപണം തന്നെക്കൊണ്ട് പറയിപ്പിക്കാനായിരുന്നു നീക്കമെന്ന് സരിത പറഞ്ഞു. പിസി ജോര്‍ജ് വഴിയാണ് നീക്കം നടന്നത്. എന്നാല്‍, തെളിവില്ലെന്ന് മനസിലാക്കിയതോടെ താന്‍ പിന്മാറി. പിസി ജോര്‍ജും സ്വപ്ന സുരേഷും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും സരിത കൂട്ടിച്ചേര്‍ത്തു. 'ഇന്നലെ മൊഴിയെടുത്തു, പ്രത്യേക അന്വേഷണ സംഘമായിരുന്നു. പിസി ജോര്‍ജിന്റെ ഫോണ്‍ സംഭാഷണം ചോര്‍ന്ന് പുറത്തുവന്നല്ലോ. അതേപ്പറ്റിയുള്ള ചോദ്യങ്ങളാണ് ചോദിച്ചത്. പിസി ജോര്‍ജ് സംസാരിച്ച കാര്യങ്ങള്‍ ഒന്നുകൂടി വ്യക്തമാക്കാമോ എന്ന് ചോദിച്ചു. അത് വിവരിച്ചു. ഗൂഢാലോചന എന്നുപറയാന്‍ കാരണം, അവരുടെ കയ്യില്‍ തെളിവില്ലെന്ന് എനിക്കറിയാമായിരുന്നു. കാരണം ജയിലില്‍ വച്ച് ഇവര് ഒളിച്ചുസംസാരിക്കുന്നുണ്ടായിരുന്നു. തെളിവില്ലാത്തതുകൊണ്ട് ഒന്നും ചെയ്യാന്‍ പറ്റില്ലെന്ന് ഇവര്‍ പറഞ്ഞിരുന്നു. രണ്ടാമത്, മുഖ്യമന്ത്രിക്ക് പങ്കില്ല, ശിവശങ്കറിനാണ് പങ്കെന്നും പറഞ്ഞിരുന്നു. എന്നാല്‍, ശിവശങ്കറിനെതിരെ പോലും ഒന്നും സംസാരിക്കാന്‍ തന്റെ കയ്യിലില്ല എന്നും പറഞ്ഞു.''- സരിത പ്രതികരിച്ചു. ഫെബ്രുവരി മുതല്‍ സ്വപ്നാ സുരേഷ് ഗൂഡാലോചന നടത്തിയതായി അറിയാമെന്നും സ്വപ്നക്ക് നിയമ സഹായം നല്‍കുന്നത് ജോര്‍ജാണെന്നും സരിത മൊഴി നല്‍കിയിരുന്നു. പിസി ജോര്‍ജുമായി സ്വപ്നാ സുരേഷ് നേരില്‍ കണ്ട് ഗൂഢാലോചന നടത്തിയെന്നും സരിത മൊഴി നല്‍കി. താനും സ്വപ്നാ സുരേഷുമായി സംസാരിച്ചിട്ടില്ലെന്നും സരിത മൊഴി നല്‍കി. നേരത്തെ പിസി ജോര്‍ജും സരിതയും തമ്മില്‍ സംസാരിക്കുന്ന ഫോണ്‍ സംഭാഷണം നേരത്തെ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് സരിതയെ കേസില്‍ സാക്ഷിയാക്കിയത്. സരിതയുടെ മൊഴി നിര്‍ണായകമാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. കേസില്‍ ആദ്യമായാണ് ഒരാളുടെ മൊഴി രേഖപ്പെടുത്തുന്നത്. സ്വപ്‌ന സുരേഷിനും പി സി ജോര്‍ജിനുമെതിരായ കേസില്‍ ഇന്നലെ പൊലീസ് എഫ് ഐ ആര്‍ സമര്‍പ്പിച്ചു. ഗൂഢാലോചന കേസിന്റെ വിവരങ്ങള്‍ കന്‍ന്റോണ്‍മെന്റ് പൊലീസിന് കൈമാറി. പ്രത്യേക അന്വേഷണസംഘത്തിനാണ് കേസ് വിവരങ്ങള്‍ കൈമാറിയത്. കേസില്‍ ചോദ്യം ചെയ്യേണ്ടവരുടെ പട്ടിക ഉടന്‍ തയാറാക്കും. സരിത്തിന്റെ ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചു. തിരുവനന്തപുരം ഫൊറന്‍സിക് ലാബിലാണ് ഫോണ്‍ നല്‍കിയത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....