തൃശ്ശൂര്‍: ചില തീവണ്ടികള്‍ക്ക് ചെറുകിട സ്റ്റേഷനുകളില്‍ രാത്രി 12-നും പുലര്‍ച്ചെ നാലിനും ഇടയ്ക്കുണ്ടായിരുന്ന സ്റ്റോപ്പുകള്‍ പുനഃസ്ഥാപിക്കാന്‍ സാധ്യത കുറഞ്ഞു. യാത്രക്കാരുടെ എണ്ണം തീരെ കുറവാണെന്ന കാരണമാണ് റെയില്‍വേ പറയുന്നത്. കോവിഡിനു ശേഷം തീവണ്ടിഗതാഗതം സാധാരണ നിലയിലായപ്പോഴാണ് വെട്ടിക്കുറച്ച സ്റ്റോപ്പുകളുമായി രാത്രിവണ്ടികള്‍ ഓടിത്തുടങ്ങിയത്. സ്റ്റോപ്പുകള്‍ പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി യാത്രക്കാരുടെ സംഘടനകളും ജനപ്രതിനിധികളും രംഗത്തെത്തി. എന്നാല്‍ റെയില്‍വേ ബോര്‍ഡിന്റെ തീരുമാനമനുസരിച്ചേ സ്റ്റോപ്പുകള്‍ തിരിച്ചുകൊണ്ടുവരാന്‍ സാധിക്കൂവെന്നാണ് കഴിഞ്ഞദിവസം തൃശ്ശൂരിലെത്തിയ തിരുവനന്തപുരം റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ ആര്‍. മുകുന്ദ് വ്യക്തമാക്കിയത്. നിര്‍ത്തിയ തീവണ്ടികള്‍ തിരിച്ചുകൊണ്ടുവരുന്ന കാര്യത്തില്‍ അദ്ദേഹം ഉറപ്പുനല്‍കുകയും ചെയ്തു. ചില രാത്രിവണ്ടികളും നഷ്ടമായ സ്റ്റോപ്പുകളും തിരുവനന്തപുരം-മംഗളൂരു മലബാര്‍ എക്സ്പ്രസ്- 16629 (ചാലക്കുടി, ഇരിങ്ങാലക്കുട, പട്ടാമ്പി, കുറ്റിപ്പുറം) മംഗളൂരു-തിരുവനന്തപുരം മലബാര്‍ എക്സ്പ്രസ്- 16630 (കുറ്റിപ്പുറം, പട്ടാമ്പി, ഇരിങ്ങാലക്കുട, ചാലക്കുടി) പുണെ-കന്യാകുമാരി ജയന്തി ജനത എക്സ്പ്രസ്- 16381 (വടക്കാഞ്ചേരി, ഇരിങ്ങാലക്കുട, ചാലക്കുടി) തിരുവനന്തപുരം-മംഗളൂരു മാവേലി എക്സ്പ്രസ്- 16604 (തിരൂര്‍, കുറ്റിപ്പുറം) മംഗളൂരു-ചെന്നൈ വെസ്റ്റ്‌കോസ്റ്റ് എക്സ്പ്രസ്- 22637 (ചെറുവത്തൂര്‍) ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ്- 22638 (ചെറുവത്തൂര്‍) തിരുവനന്തപുരം -മംഗളൂരു എക്സ്പ്രസ്-16347 (ചാലക്കുടി, ഇരിങ്ങാലക്കുട, വടക്കാഞ്ചേരി) മംഗളൂരു-തിരുവനന്തപുരം എക്സ്പ്രസ്-16348 (ചങ്ങനാശ്ശേരി, തിരുവല്ല, മാവേലിക്കര, കരുനാഗപ്പള്ളി, ശാസ്താംകോട്ട, വര്‍ക്കല)
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....