News Beyond Headlines

30 Saturday
November

ഉമയ്ക്ക് വോട്ടുകുറയുമെന്ന വിലയിരുത്തല്‍: ഡൊമനിക് പ്രസന്റേഷന്‍ ആത്മവീര്യം കെടുത്തിയെന്ന് വ്യാപക വിമര്‍ശനം

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മനോവീര്യം കെടുത്തുന്ന വിധത്തില്‍ ഡൊമനിക് പ്രസന്റേഷന്‍ സംസാരിച്ചെന്ന വിമര്‍ശനവുമായി കെപിസിസി ജനറല്‍ സെക്രട്ടറി അബ്ദുള്‍ മുത്തലിബ്. യുഡിഎഫിന് വോട്ടുകുറയുമെന്ന പ്രസ്താവന ചീഫ് ഇലക്ഷന്‍ ഏജന്റ് കൂടിയായ ഡൊമനിക് പ്രസന്റേഷനില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ലായിരുന്നെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി അബ്ദുള്‍ മുത്തലിബ് പറഞ്ഞു. ഡൊമനിക് പ്രസന്റേഷന്‍ യുഡിഎഫ് എറണാകുളം ജില്ലാ ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കണമെന്നുള്‍പ്പെടെ അബ്ദുള്‍ മുത്തലിബ് ആവശ്യപ്പെട്ടിട്ടുണ്ട്. നിരവധി പ്രവര്‍ത്തകര്‍ അവരുടെ നീരസം പങ്കുവച്ചിരുന്നു. ഡൊമനിക് പ്രസന്റേഷനെതിരെ നടപടി ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷന് കത്ത് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പി ടി തോമസിനേക്കാള്‍ വലിയ ഭൂരിപക്ഷത്തിലാണ് ഉമ തോമസ് തൃക്കാക്കരയില്‍ വിജയിച്ചത്. കഴിഞ്ഞ തവണ 452 വോട്ടുകിട്ടിയ തൃക്കാക്കര ഈസ്റ്റില്‍ ഇത്തവണ ലഭിച്ചത് 1724 വോട്ടാണ് ലഭിച്ചത്. എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഒരു മനസോടെ വിജയത്തിനായി അധ്വാനിക്കുമ്പോഴാണ് അവരുടെ ആത്മവീര്യം തകര്‍ക്കുന്ന വിധത്തിലുള്ള പ്രസ്താവന ഡൊമനിക് പ്രസന്റേഷനില്‍ നിന്നും വരുന്നത്. അദ്ദേഹം രാജി വയ്ക്കുകയോ നേതൃത്വം അദ്ദേഹത്തോട് യുഡിഎഫ് എറണാകുളം ജില്ലാ ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കാന്‍ ആവശ്യപ്പെടുകയോ വേണം. അബ്ദുള്‍ മുത്തലിബ് പറഞ്ഞു. തൃക്കാക്കരയില്‍ യുഡിഎഫിന് വോട്ടുചോര്‍ച്ചയുണ്ടാകുമെന്നും ഭൂരിപക്ഷം കുറയുമെന്നും ഡൊമനിക് പ്രസന്റേഷന് പറഞ്ഞതാണ് വ്യാപകവിമര്‍ശനങ്ങള്‍ക്ക് വഴിവച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് 5000 ത്തിനും 8000 നും ഇടയില്‍ ഭൂരിപക്ഷമാണ് ലഭിക്കുക എന്നായിരുന്നു അദ്ദേഹത്തിന്റെ വിലയിരുത്തല്‍. എന്നാല്‍ 25000ലധികം ഭൂരിപക്ഷമാണ് ഉമ തോമസിന് ലഭിച്ചത്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....