തിരുവനന്തപുരം: സംസ്ഥാനത്ത് ഈ സാമ്പത്തിക വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ വഴി മൂന്നുലക്ഷം തൊഴിലവസരം സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷിക സമാപനവും പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രകാശനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ പരമ ദരിദ്രരെ ആ അവസ്ഥയില്‍നിന്ന് മോചിപ്പിക്കാനുള്ള പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 1510 ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററുകള്‍ ആരംഭിക്കും. ഇ-ഹെല്‍ത്ത് പദ്ധതി 160 ആശുപത്രികളിലേക്കുകൂടി വ്യാപിപ്പിക്കും. കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബായി മാറ്റും. തലസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റുന്ന ഔട്ടര്‍ റിങ് റോഡ് പദ്ധതിയുടെ ടെന്‍ഡര്‍ നടപടി നവംബറില്‍ പൂര്‍ത്തീകരിച്ച് നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കും. പുതുവൈപ്പിന്‍ എല്‍.പി.ജി ടെര്‍മിനല്‍ ഡിസംബറില്‍ കമീഷന്‍ ചെയ്യും. വാട്ടര്‍ മെട്രോ പൂര്‍ത്തിയാകുന്നതോടെ, എറണാകുളത്തെ എട്ട് ബോട്ട് ജെട്ടികളെ ബന്ധിപ്പിച്ച് 10 ബോട്ട് സര്‍വിസ് ആരംഭിക്കും. ചെല്ലാനത്ത് 346 കോടിയുടെ കടല്‍ഭിത്തി നിര്‍മാണം ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കും. കോഫി, റൈസ്, സ്‌പൈസസ്, ഫുഡ് പാര്‍ക്കുകള്‍ ഉടന്‍ സജ്ജമാക്കും. മുഴുപ്പിലങ്ങാട് ബീച്ചിന്റെ ക്യാരക്ടര്‍ ഒന്നില്‍ 61 കോടി രൂപയുടെ പ്രവൃത്തികള്‍ ആരംഭിക്കും. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ 125 കി.മീ. ദേശീയപാത വികസനം പൂര്‍ത്തീകരിക്കും. തിരുവനന്തപുരം ഉള്‍പ്പെടെ നഗരങ്ങളില്‍ സിറ്റി ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാറിന്റെ പൗരത്വ നിയമ ഭേദഗതി കേരളത്തില്‍ നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മതാടിസ്ഥാനത്തിലല്ല ജനങ്ങളുടെ പൗരത്വം നിര്‍ണയിക്കേണ്ടതെന്ന നിലപാട് എല്‍.ഡി.എഫ് സര്‍ക്കാര്‍ തുടക്കത്തില്‍ തന്നെ തുറന്നുപറഞ്ഞിട്ടുള്ളതാണ്. വലതുപക്ഷ അജണ്ടക്ക് കൃത്യമായ ബദലുണ്ടെന്ന് കേരളത്തിന് തെളിയിക്കാനായെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....