നവകേരളത്തിന്റെ വികസനക്കുതിപ്പിനൊപ്പം മുന്നേറാനൊരുങ്ങുന്ന തൃക്കാക്കരയിലെ ജനവിധിക്ക് മണിക്കൂറുകള്‍ ബാക്കി. പൊടിപാറിയ ഉപതെരഞ്ഞെടുപ്പു പ്രചാരണം ഞായറാഴ്ച കൊട്ടിക്കലാശിച്ചു. തിങ്കളാഴ്ച നിശ്ശബ്ദപ്രചാരണം. ജനകീയ ഡോക്ടര്‍ ജോ ജോസഫിനെ മുന്നില്‍നിര്‍ത്തി തൃക്കാക്കരയുടെ വികസനവും രാഷ്ട്രീയവും അജന്‍ഡയാക്കിയാണ് എല്‍ഡിഎഫ് പ്രചാരണത്തിനിറങ്ങിയത്. വിവാദങ്ങളെ കൂട്ടുപിടിച്ച് കുളംകലക്കാനിറങ്ങിയ യുഡിഎഫിനെ തൊട്ടതെല്ലാം തിരിഞ്ഞുകുത്തി. വികസനനായകന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിയതോടെ പ്രചാരണം ഹൈ വോള്‍ട്ടേജായി. വികസനത്തില്‍ തൃക്കാക്കര ഏതുപക്ഷത്ത് എന്ന മുഖ്യമന്ത്രിയുടെ ചോദ്യംതന്നെയാണ് അവസാനറൗണ്ടുവരെ പ്രചാരണത്തിന്റെ ഗതി നിര്‍ണയിച്ചത്. കെ--റെയിലും മെട്രോ റെയിലും ജല മെട്രോയും വമ്പന്‍ റോഡും ഉള്‍പ്പെടുന്ന യാത്രാഹബ്ബായി മണ്ഡലത്തെ മാറ്റാനുള്ള പദ്ധതി മുതല്‍ ഓരോ വില്ലേജിലും കളിക്കളംവരെയുള്ള പദ്ധതി മുന്നോട്ടുവച്ചു. എന്നാല്‍ പ്രകടനപത്രിക ഇറക്കാന്‍പോലും യുഡിഎഫിനായില്ല. പാളയത്തിലെ പടയും പ്രശ്നങ്ങള്‍ സങ്കീര്‍ണമാക്കി. എല്‍ഡിഎഫ് വികസനനയത്തെ പിന്തുണച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസും പ്രചാരണത്തിനിറങ്ങി. യുഡിഎഫ് സ്ഥാനാര്‍ഥിയെ നിശ്ചയിച്ചത് പ്രതിപക്ഷനേതാവും കെപിസിസി പ്രസിഡന്റും മാത്രമറിഞ്ഞെന്ന ആക്ഷേപവുമായി യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ഡൊമിനിക് പ്രസന്റേഷനും ഡിസിസി ജനറല്‍ സെക്രട്ടറി എം ബി മുരളീധരനും പരസ്യ പ്രതികരണം നടത്തി. എം ബി മുരളീധരന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് പിന്തുണയും പ്രഖ്യാപിച്ചു. തുടക്കംമുതല്‍ ഡോ. ജോക്കെതിരെ വ്യക്തി അധിക്ഷേപം തുടരുന്ന യുഡിഎഫ് വ്യാജ അശ്ലീലവീഡിയോ വരെ പ്രചരിപ്പിച്ചു. വീഡിയോപ്രചാരണത്തെ ന്യായീകരിച്ച പ്രതിപക്ഷനേതാവിനെ എതിര്‍ത്ത് എഐസിസി അംഗങ്ങളായ സിമ്മി റോസ്ബെല്‍ ജോണും പത്മജ വേണുഗോപാലുമടക്കം രംഗത്തെത്തി. ആവേശക്കലാശം പാലാരിവട്ടം റൗണ്ടില്‍ ആവേശമുയര്‍ത്തിയ മുദ്രാവാക്യത്തിന്റെയും താളമേളത്തിന്റെയും ആര്‍പ്പുവിളിയുടെയും അകമ്പടിയില്‍ ഒരുമാസം നീണ്ട തെരഞ്ഞെടുപ്പുപ്രചാരണത്തിന് കലാശക്കൊട്ട്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫിന്റെ പൊതുപ്രചാരണ സമാപനസമ്മേളനത്തിന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനും മന്ത്രി പി രാജീവും മണ്ഡലം സെക്രട്ടറി എം സ്വരാജും നേതൃത്വം നല്‍കി. യുഡിഎഫ് പ്രചാരണ സമാപനച്ചടങ്ങിന് വി ഡി സതീശനും എന്‍ഡിഎക്കായി കെ സുരേന്ദ്രനും പി കെ കൃഷ്ണദാസും രംഗത്തിറങ്ങി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....