രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് 'നൂറുദിന കര്‍മ്മ പരിപാടിയുടെ' ഭാഗമായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ 75 സ്കൂള്‍ കെട്ടിടങ്ങള്‍ നാളെ നാടിന് സമര്‍പ്പിക്കും. കിഫ്ബിയില്‍ നിന്നും 5 കോടി രൂപ ചെലവഴിച്ചു നിര്‍മ്മിച്ച 9 സ്കൂള്‍ കെട്ടിടങ്ങളും 3 കോടി ചെലവഴിച്ചു നിര്‍മ്മിച്ച 16 സ്കൂള്‍ കെട്ടിടങ്ങളും ഒരു കോടി ചെലവഴിച്ച 15 സ്കൂള്‍ കെട്ടിടങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. മെയ് 30 വൈകിട്ട് 3.30 ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം നിര്‍വഹിക്കും. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്: കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖല അഭൂതപൂര്‍വമായ നേട്ടങ്ങള്‍ കൈവരിച്ച ഒരു ഘട്ടത്തിലൂടെയാണ് നമ്മള് കടന്നു പോകുന്നത്. നിലവാരക്കുറവും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും കാരണം കുട്ടികളെ ചേര്‍ക്കാന്‍ മടിച്ചിരുന്ന ഒരു കാലത്തു നിന്നും പൊതുവിദ്യാലയങ്ങള്‍ നാടിന്റെ അഭിമാനമായി മാറിക്കൊണ്ടിരിക്കുന്ന ഒരു കാലം യാഥാര്‍ത്ഥ്യമായിരിക്കുന്നു. പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാന്‍ കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ മുന്നേറുകയാണ്. ഈ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ചു നടക്കുന്ന നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ 75 സ്കൂള്‍ കെട്ടിടങ്ങള്‍ കൂടി നാളെ നാടിനു സമര്‍പ്പിക്കുകയാണ്. കിഫ്ബിയില്‍ നിന്നും 5 കോടി രൂപ ചെലവഴിച്ചു നിര്‍മ്മിച്ച 9 സ്കൂള്‍ കെട്ടിടങ്ങളും 3 കോടി ചെലവഴിച്ചു നിര്‍മ്മിച്ച 16 സ്കൂള്‍ കെട്ടിടങ്ങളും ഒരു കോടി ചെലവഴിച്ച 15 സ്കൂള്‍ കെട്ടിടങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ബാക്കി 35 സ്കൂള്‍ കെട്ടിടങ്ങള്‍ പ്ലാന്‍ ഫണ്ടും എം.എല്‍.എ ഫണ്ടും എസ്.എസ്.കെ ഫണ്ടും ഉപയോഗിച്ചാണ് നിര്‍മ്മിച്ചിട്ടുള്ളത്. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മികവിലേയ്ക്കുയരുന്നതോടെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഒരുപോലെ മികച്ച വിദ്യാഭ്യാസ സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ നമുക്ക് സാധിക്കും. ജനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്കിയ ആ ഉറപ്പ് വിട്ടുവീഴ്ച കൂടാതെ പാലിക്കാന്‍ സാധിക്കുന്നു എന്നത് ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന ഈ സന്ദര്‍ഭത്തില്‍ അഭിമാനം പകരുന്ന നേട്ടമാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....