ന്യൂഡല്‍ഹി: മുന്‍ പാര്‍ലമെന്റ് അംഗങ്ങളുടെ പെന്‍ഷനുമായി ബന്ധപ്പെട്ട ചട്ടം കേന്ദ്രസര്‍ക്കാര്‍ ഭേദഗതി ചെയ്തു. മുന്‍ എം.പി.മാര്‍ക്ക് ഒന്നിലധികം പെന്‍ഷന്‍ വാങ്ങാമെന്ന നിലവിലെ വ്യവസ്ഥ ഇല്ലാതായി. എം.എല്‍.എ.യും എം.പി.യും ആയിരുന്ന ഒരാള്‍ക്ക് പുതുക്കിയ ചട്ടമനുസരിച്ച് ഏതെങ്കിലും ഒരു പെന്‍ഷന് മാത്രമേ അര്‍ഹതയുണ്ടാവൂ. ഇതുവരെ മുന്‍ എം.പി.യെന്ന നിലയ്ക്കും എം.എല്‍.എ.എന്ന നിലയ്ക്കും പെന്‍ഷന്‍ വാങ്ങാമായിരുന്നു. അതുപോലെ കേന്ദ്ര, സംസ്ഥാന സര്‍വീസുകളിലോ കോര്‍പ്പറേഷനുകളിലോ തദ്ദേശസ്ഥാപനങ്ങളിലോ പദവിയിലിരുന്ന ശമ്പളം പറ്റുന്ന മുന്‍ എം.പി.മാര്‍ക്കും അവിടങ്ങളില്‍ സേവനമനുഷ്ഠിച്ചശേഷം പെന്‍ഷന്‍ വാങ്ങുന്നവര്‍ക്കും മുന്‍ എം.പി.യെന്ന നിലയിലുള്ള പെന്‍ഷന്‍ ലഭിക്കില്ല. പെന്‍ഷന്‍ പരിഷ്‌കരണത്തിന് മുന്‍ എം.പി.മാര്‍ അപേക്ഷ നല്‍കുമ്പോള്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കി സത്യവാങ്മൂലം ഒപ്പിട്ടു നല്‍കണം. എം.പി.മാരുടെ ശമ്പളം, അലവന്‍സ് കാര്യങ്ങള്‍ക്കുള്ള പാര്‍ലമെന്ററി സംയുക്ത സമിതിയുടെ ശുപാര്‍ശ പ്രകാരമാണ് ചട്ടം വിജ്ഞാപനം ചെയ്തത്. രാഷ്ട്രപതി, ഉപരാഷ്ട്രപതി, രാജ്യസഭ, ലോക്‌സഭാ അംഗങ്ങള്‍, നിയമസഭാ അംഗങ്ങള്‍ എന്നിവര്‍ക്കും മുന്‍ എം.പി.യെന്ന നിലയിലുള്ള പെന്‍ഷന്‍ ലഭിക്കില്ലെന്ന പഴയ വ്യവസ്ഥ പുതിയ ചട്ടത്തിലും മാറ്റമില്ലാതെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍ എം.പി.ക്ക് 25,000 രൂപയാണ് പെന്‍ഷന്‍. ഒരു ദിവസമാത്രം എം.പി.യായിരുന്നാലും ഈ പെന്‍ഷന്‍ ലഭിക്കും.അഞ്ചുകൊല്ലം കഴിഞ്ഞ് വീണ്ടും സഭയിലെത്തിയാല്‍ തുടര്‍ന്നുള്ള ഓരോ വര്‍ഷവും 2000 രൂപ വീതം അധികം പെന്‍ഷന്‍ ലഭിക്കും.പ്രൊഫ. റീത്ത ബഹുഗുണയുടെ അധ്യക്ഷതയിലുള്ള പാര്‍ലമെന്ററി സംയുക്ത സമിതിയാണ് പെന്‍ഷന്‍ചട്ട ഭേദഗതിക്ക് ശുപാര്‍ശ ചെയ്തത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....