പ്രവാസികളുടെ വിസ സ്റ്റാംപിംഗ് യു എ ഇ നിര്‍ത്തലാക്കി. വിസയ്ക്ക് പകരം താമസത്തിനുള്ള തിരിച്ചറിയല്‍ രേഖയായി എമിറേറ്റ്സ് ഐഡി ഉപയോഗിക്കുന്ന രീതി ഈ മാസം 11-ാം തീയതി മുതലാണ് പ്രാബല്യത്തില്‍ വന്നത്. ഇനി മുതല്‍ യുഎഇയിലെത്തുന്ന പ്രവാസികള്‍ വിസയും എമിറേറ്റ്സ് ഐഡിയും ലഭിക്കുന്നതിനായി പ്രത്യേകം നടപടിക്രമങ്ങളിലൂടെ കടന്നുപോകേണ്ടതില്ലെന്നും റെസിഡന്‍സി അപേക്ഷകള്‍ ഇനിമുതല്‍ ഏകീകൃതമായിരിക്കുമെന്നും എമിറേറ്റ്സ് അറിയിച്ചു. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസന്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട്സ് സെക്യൂരിറ്റിയാണ് പുതിയ ഉത്തരവിറക്കിയിരിക്കുന്നത്. ഇനി പ്രവാസികള്‍ യുഎഇയിലേക്കെത്തുമ്പോള്‍ വിമാനകമ്പനികള്‍ക്ക് പാസ്പോര്‍ട്ട് നമ്പറും എമിറേറ്റ്സ് ഐഡിയും മാത്രം പരിശോധിച്ചാല്‍ മതിയാകും. റെസിഡന്റ് വിസയില്‍ എത്തുന്നവര്‍ക്ക് രണ്ട് മുതല്‍ പത്ത് വര്‍ഷത്തേക്ക് വരെ പാസ്പോര്‍ട്ടില്‍ വിസ സ്റ്റാമ്പ് ചെയ്യുക എന്നതായിരുന്നു മുന്‍പ് അവലംബിച്ചിരുന്ന രീതി. മുമ്പ്, പാസ്പോര്‍ട്ടുകളിലെ പിങ്ക് നിറത്തിലുള്ള വിസ സ്റ്റിക്കര്‍ പ്രാഥമിക താമസ രേഖയായാണ് കണക്കാക്കിയിരുന്നത്. റസിഡന്റ് പ്രൂഫ് ആവശ്യമുള്ള ഇടങ്ങളിലെല്ലാം ഇതിന്റെ കോപ്പികള്‍ പ്രവാസികള്‍ പ്രദര്‍ശിപ്പിക്കേണ്ടതുണ്ടായിരുന്നു. ഈ രീതിയാണ് ഇപ്പോള്‍ അവസാനിപ്പിച്ചിരിക്കുന്നത്. പിങ്ക് നിറത്തിലുള്ള റെസിഡന്‍സി സ്റ്റിക്കര്‍ ഐസിപി ആപ്പ് വഴി വിര്‍ച്യുലായി തുടര്‍ന്നും ലഭ്യമാക്കുമെന്നും ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസന്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട്സ് സെക്യൂരിറ്റി വ്യക്തമാക്കി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....