കണ്ണൂര്‍: കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ തന്നെ നിരോധനവും വന്നതിനാല്‍ ഒളിത്താവളങ്ങളില്‍ ഇരുന്നുള്ള പ്രവര്‍ത്തനത്തിലൂടെയാണ് ഇന്ന് കാണുന്ന ശക്തിയില്‍ വളര്‍ത്തിയെടുക്കാന്‍ കഴിയാന്‍ ഇടയാക്കിയത്. കേരളത്തില്‍ കൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ അക്കാലത്തുതന്നെ അണ്ടര്‍ ഗ്രൗണ്ട് പ്രവര്‍ത്തനവും നടന്നു. മലബാര്‍ മേഖലയിലായിരുന്നു ഏറെയും പത്തുമേഖലകളാക്കിയായിരുന്നു രഹസ്യ പ്രവര്‍ത്തനം. 'പാതാളലോകം ഓഫീസ് (പിഎല്‍ഒ)' എന്നാണ് ഈ രഹസ്യ യൂണിറ്റുകളെ പാര്‍ട്ടി വിളിച്ചത്. ബംഗാളിലെ രഹസ്യ സംഘടനയായ അനുശീലന്‍ സമിതിയുമായി ബന്ധപ്പെട്ട് പ്രര്‍ത്തിച്ചതിനാല്‍ കൃഷ്ണപിള്ളയ്ക്ക് രഹസ്യ പ്രവര്‍ത്തനവും ഒളിയിടം തയ്യാറാക്കലും സംബന്ധിച്ച രീതികള്‍ അറിയാമായിരുന്നു. മംഗളൂരുകൂടി ഉള്‍പ്പെടുന്ന കാസര്‍ഗോഡായിരുന്നു ഒന്നാം പാതാളലോകം. ചിറക്കല്‍, കുറുമ്പ്രനാട്, കോഴിക്കോട്, ഏറനാട്, വള്ളുവനാട്, പൊന്നാനി, പാലക്കാട്, കൊച്ചി, തിരുവിതാംകൂര്‍ എന്നിവയായിരുന്നു മറ്റ് പിഎല്‍ഒകള്‍. പാതാളലോകത്ത് ഒളിവില്‍ കഴിയുന്ന നേതാക്കള്‍ക്ക് രഹസ്യ സന്ദേശവും കത്തും പാര്‍ട്ടി സര്‍ക്കുലറും എത്തിക്കാനും പ്രത്യേക പ്രവര്‍ത്തകരുണ്ടായിരുന്നു. ഇവരെ ടെക്കുകള്‍ എന്നാണ് വിളിച്ചത്. ഓരോ പാതാളലോകത്തും ചീഫ് ടെക്കുകളുണ്ടാകും. ഇവര്‍ ചിലന്തിവലപോലെ ടെക്കുകളുടെ സന്ദേശ ലോകം പണിയും. ബാര്‍ബര്‍ ഷോപ്പ്, ചായക്കട, കടത്തുകേന്ദ്രം, ഒളിവിടങ്ങളായ വീടുകള്‍ എന്നിവിടങ്ങളാണ് പോസ്റ്റ് ഓഫീസ്. സന്ദേശം എവിടെനിന്ന് വന്നുവെന്നോ എങ്ങോട്ട് പോകുന്നുവെന്നോ ആര്‍ക്കാണ് എത്തിക്കുന്നതെന്നോ ടെക്കുകള്‍ക്ക് അറിവുണ്ടാകില്ല. ഒരു കേന്ദ്രത്തില്‍നിന്ന് മറ്റൊരിടത്തേക്ക് സന്ദേശം എത്തിക്കുക മാത്രമാണ് ഇവരുടെ ജോലി. ടെക്കുകളെ പൊലീസ് പിടിച്ചാല്‍തന്നെ, ബന്ധപ്പെടുത്താന്‍ കണ്ണികളെ കിട്ടാതെ പൊലീസ് വലയും. കാഞ്ഞങ്ങാട് എ.സി. കണ്ണന്‍ മാസ്റ്റര്‍, ഉദുമയിലെ സാലിഹ്, മടിക്കൈയിലെ കാരിച്ചിയമ്മ തുടങ്ങിയവര്‍ ഒന്നാം പാതാളലോകത്തിലെ പ്രധാന ടെക്കുകളായിരുന്നു. കയ്യൂര്‍, മടിക്കൈ, പെരുമ്പള, മുളിയാര്‍, രാവണീശ്വരം എന്നീ സ്ഥലങ്ങളാണ് ഒന്നാം പാതാള ലോകത്തിലെ പ്രധാന ഒളിവിടങ്ങള്‍. കൃഷ്ണപിള്ള, എ.കെ.ജി, ഇ.എം.എസ്, നായനാര്‍ തുടങ്ങിയ നിരവധി നേതാക്കള്‍ പുറത്തുനിന്നും ഇവിടെ ഒളിക്കാനെത്തി. വി വി. കുഞ്ഞമ്പു, ടി.എസ്. തിരുമുമ്പ്, കെ.പി.ആര്‍, എ.വി. കുഞ്ഞമ്പു, കെ. മാധവന്‍ തുടങ്ങിയവര്‍ നേതാക്കളെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള രഹസ്യ സന്ദേശങ്ങള്‍ ടെക്കുകള്‍വഴി നിരന്തരം കൈമാറി. കയ്യൂര്‍ സംഭവം കഴിഞ്ഞപ്പോള്‍ മൂന്നാം പ്രതിയായ ഇ.കെ. നായനാര്‍ ഒളിവില്‍ കഴിഞ്ഞത് പെരുമ്പള ഗ്രാമത്തിലാണ്. പ്രധാന ടെക്കായ മടിക്കൈയിലെ കാരിച്ചിയമ്മയുടെ വീടിന് മുന്നില്‍ നേതാക്കള്‍ ഭക്ഷണം കഴിച്ച് ഉപേക്ഷിച്ച ഇല കണ്ട് വിവരം ചാരന്മാര്‍ പൊലീസിന് ചോര്‍ത്തി കൊടുത്തു. കാരിച്ചിയമ്മയെ അറസ്റ്റ് ചെയ്ത് മൂന്നുനാള്‍ അവരെ അതിഭീകരമായി മര്‍ദിച്ചിട്ടും പൊലീസിന് നേതാക്കളെക്കുറിച്ച് വിവരം കിട്ടിയില്ല. 1948 മെയ് മാസം ടി.എസ്.തിരുമുമ്പ് പൊലീസില്‍ കീഴടങ്ങിയെന്ന വാര്‍ത്ത അറിഞ്ഞതോടെ നിലവിലുണ്ടായിരുന്ന എല്ലാ ടെക്കുകളെയും ഒഴിവാക്കി സന്ദേശങ്ങള്‍ കൂട്ടത്തോടെ പാര്‍ട്ടി നശിപ്പിച്ച സംഭവവുമുണ്ട്. തിരുമുമ്പില്‍നിന്ന് വിവരം ചോര്‍ത്തി പൊലീസ് എത്തുമ്പോഴേക്കും കെ.പി.ആര്‍. ഗോപാലന്റെ ആസൂത്രണത്തില്‍ മലബാറിലെ എല്ലാ പാര്‍ട്ടി രേഖകളും കൂട്ടത്തോടെ നശിപ്പിച്ചിരുന്നു
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....