കണ്ണൂര്‍: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന് 24 സംസ്ഥാനങ്ങളില്‍ നിന്നായി 811 പ്രതിനിധികള്‍. ഇവരില്‍ 77 പേര്‍ നിരീക്ഷകന്‍ ആണ്. 95 കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെ മൊത്തം 906 പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കും കേരളത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പ്രതിനിധികള്‍. മൂന്ന് നിരീക്ഷകര്‍ ഉള്‍പ്പെടെ 178 പേര്‍. ബംഗാളില്‍ നിന്ന് മൂന്ന് നിരീക്ഷകര്‍ ഉള്‍പ്പെടെ 163 പേരും തമിഴ്നാട്ടില്‍ നിന്ന് 53 പേരും ത്രിപുരയില്‍ നിന്ന് 40 പേരും പങ്കെടുക്കും. പാര്‍ട്ടി അംഗങ്ങളുടെ എണ്ണത്തിനൊപ്പം വര്‍ഗ ബഹുജന സംഘടനകളുടെ സ്വാധീനം, ബഹുജന അടിത്തറ എന്നിങ്ങനെയുള്ള മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് പ്രാധിനിധ്യം നിശ്ചയിച്ചിരിക്കുന്നത്. മുന്‍ പാര്‍ട്ടി കോണ്‍ഗ്രസുകളില്‍ ബംഗാളിനും കേരളത്തിനും തുല്യ പ്രാതിനിധ്യം ആയിരുന്നു. പാര്‍ട്ടി കോണ്‍ഗ്രസ് കഴിയുന്നതുവരെ കേന്ദ്രകമ്മിറ്റി ഓഫീസ് നായനാര്‍ അക്കാദമിയില്‍ ആണ് പ്രവര്‍ത്തിക്കുകയെന്ന് ഓഫീസിലെ ചുമതല വഹിക്കുന്ന കേന്ദ്ര കമ്മിറ്റി അംഗം ഹരിസിങ് കാങ് പറഞ്ഞു. ഇദ്ദേഹത്തിന് പുറമേ നാല് ജീവനക്കാരും കണ്ണൂരിലെത്തി. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്നലെ രാത്രി കണ്ണൂരില്‍ എത്തി. പ്രകാശ് കാരാട്ട് വൃന്ദാകാരാട്ട് എന്നിവര്‍ ചൊവ്വാഴ്ച രാവിലെ എത്തും. ഇവര്‍ക്ക് കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വീകരണം നല്‍കും. ബംഗാളില്‍നിന്നുള്ള പ്രതിനിധികള്‍ കൊച്ചി വിമാനത്താവളത്തില്‍ ഇറങ്ങി നാളെ രാവിലെ മാവേലി എക്സ്പ്രസിന് കണ്ണൂരില്‍ എത്തും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....