കണ്ണൂര്‍: ചുവപ്പിന്റെ നാട്ടിലെത്തി ചുവപ്പിനെ പ്രണയിച്ച കഥയാണ് ഒഡിഷ സ്വദേശി ജഗത്തിന് പറയാനുള്ളത്. അതിഥികളായെത്തിയവര്‍ ആതിഥേയരായി മാറുന്നത് തളിപ്പറമ്പിന്റെ പ്രത്യേകതയാണെങ്കിലും പാര്‍ട്ടി കോണ്‍ഗ്രസ് വാര്‍ത്തകളില്‍ ജഗത്തും നിറയുകയാണ്. പതിനാറാം വയസില്‍ ജോലിതേടി വീടുവിട്ട ഒഡിഷ സ്വദേശി ജഗത്ത് ഒരുപാട് സ്ഥലങ്ങളില്‍ ജോലി ചെയ്തെങ്കിലും ഒരിടത്തും ചുവടുറപ്പിച്ചിരുന്നില്ല. ഒടുവില്‍ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ കാന്റീന് ജീവനക്കാരനായപ്പോള്‍ പരിചയപ്പെട്ടവരെല്ലാം കമ്യൂണിസ്റ്റുകാരായിരുന്നുവെന്നതായിരുന്നുവെന്നതാണ് ജഗത്തിന്റെ ജീവിതം മാറ്റിമറിച്ചത്. ഇവരില്‍ നിന്നും ചുവപ്പിന്റെ രാഷ്ട്രീയമെന്തെന്ന് തിരിച്ചറിഞ്ഞ് ചുവപ്പിനെ ജീവന് തുല്യം സ്നേഹിച്ചു. ഇതോടെ അതിഥി തൊഴിലാളിയായി എത്തിയ ജഗത്ത് തളിപ്പറമ്പിന്റെ പ്രിയപ്പെട്ടവനായി മാറി. കമ്യൂണിസ്റ്റ് പാര്‍ട്ടിയെ നെഞ്ചേറ്റുന്ന ഈ മുപ്പതുകാരന്റെ മനസ് നിറയെ ചുവപ്പിനോടുള്ള ആരാധനയാണ്. തോടാ തോടാ മളയാളം തോടും അല്ല... നല്ലതായി മലയാളം മനസിലാകുകയും പറയുകയും ചെയ്യും ജഗത്തിന്. ജാതീയമായ ഉച്ചനീചത്വങ്ങളും തൊഴില്വിവേചനങ്ങളും നിലനില്‍ക്കുന്ന ഒഡീഷയിലെ ഭുവനേശ്വറില്നിന്നുമെത്തിയ ജഗത്തിന് സിപിഎം നേതാക്കളുടെയും പ്രവര്‍ത്തകരുടെയും മനുഷ്യത്വപരമായ ശൈലി പുതിയ അനുഭവമായിരുന്നു. ഹൃദ്യമായി പെരുമാറുന്ന നേതാക്കളുമായി സൗഹൃദം സ്ഥാപിച്ചതോടെ നഗരത്തില്‍ നടക്കുന്ന പലപരിപാടികളിലും ജഗത് സാന്നിധ്യമായി മാറി. സഹകരണാശുപത്രി ക്യാന്റീനിലെ ഏഴുവര്‍ഷത്തെ ജോലിക്കിടെ വലിയ സുഹൃദ്ബന്ധമുണ്ടാക്കാന് ജഗത്തിന് കഴിഞ്ഞു. പാര്‍ട്ടിയോടുള്ള താല്പര്യം മനസിലാക്കി തളിപ്പറമ്പ് ഏരിയാ കമ്മിറ്റി ഓഫീസില്‍ താമസിക്കാനുള്ള സൗകര്യമൊരുക്കി. വര്‍ഷങ്ങളായി ഏരിയ കമ്മിറ്റി ഓഫീസിന്റെ സംരക്ഷകനും ചെടികളുടെ പരിപാലകനും പരിസരം ശുചീയാക്കുന്നതും ജഗതാണ്. ഒരുദശകത്തിലധികമായി തളിപ്പറമ്പില്‍ താമസിക്കുന്ന ജഗത് 2017 മുതല്‍ സി.പി.എം തളിപ്പറമ്പ് നോര്‍ത്ത് ടൗണ്‍ ബ്രാഞ്ചംഗവും തളിപ്പറമ്പ് കോഫി ഹൗസ് ജീവനക്കാരനുമാണ്. ഏരിയ കമ്മിറ്റി അംഗങ്ങളും ജില്ലാ കമ്മിറ്റി അംഗങ്ങളും ജഗത്തിന് മികച്ച പരിഗണനയാണ് നല്‍കാറുള്ളത്. കണ്ണൂരില്‍ ആദ്യമായിനടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ് വിജയിപ്പിക്കാനുള്ള പരിശ്രമത്തിലാണ്. റെഡ്വളണ്ടിയറായ ജഗത്ത്. പാര്‍ട്ടി കോണ്‍ഗ്രസിന്റെ സമാപന ദിനത്തില്‍ ചുവപ്പ്വളണ്ടിയറായി ജഗത്ത് പങ്കെടുക്കും. ഒഡീഷയിലെ ജാജ് പൂരില്‍ ദത്തഹരി മല്ലികിന്റെയും വിധുലത മല്ലികയുടെയും രണ്ടാമത്തെ മകനാണ്. ഭാര്യ: കല്പന മല്ലിക്. മകള്‍: ശ്രീലക്ഷ്മി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....