News Beyond Headlines

30 Saturday
November

‘സിൽവർലൈൻ മോദി പിന്തുണച്ചു, മോദി സർക്കാരിലെ അംഗം നിഷേധ നിലപാടെടുത്തു’

കക്ഷിഭേദമില്ലാതെ നാടിന്റെ വികസനം ആഗ്രഹിക്കുന്നവരാണ് കേരളത്തിലെ ബഹുഭൂരിഭാഗം ജനങ്ങളുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടാം പിണറായി സർക്കാറിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ‘സിൽവർലൈൻ വിഷയത്തിൽ അങ്ങേയറ്റം ആരോഗ്യകരമായ സമീപനമാണ് പ്രധാനമന്ത്രി സ്വീകരിച്ചത്. എങ്ങിനെയാണ് മോദി മന്ത്രിസഭയിലെ ഒരംഗം നിഷേധാത്മകമായ നിലപാട് സ്വീകരിക്കുന്നത് എന്ന് മനസ്സിലാവുന്നില്ല.’– മുഖ്യമന്ത്രി പറഞ്ഞു. സർവതല സ്പർശിയായ, സാമൂഹികനീതിയിൽ അധിഷ്ഠിതമായ വികസനമാണ് സർക്കാർ നടപ്പിലാക്കുന്നത്. വികസന സ്പർശമേൽക്കാത്ത ഒരാളും ഒരു പ്രദേശവും ഉണ്ടാവാൻ പാടില്ല. വികസന വിഷയത്തിൽ എന്തിനാണ് നാടിന്റെ താൽപര്യത്തിന് എതിര് നിൽക്കുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. സിൽവർലൈനിൽ സാമൂഹികാഘാത പഠനം നടക്കുകയാണ്. ആ പഠനത്തിന്റെ ഭാഗമായാണ് കാര്യങ്ങൾ നിശ്ചയിക്കേണ്ടത്. അത് നടത്താൻ കഴിയില്ലെന്ന് പറയുന്നത് അങ്ങേയറ്റം നിഷേധാത്മകമാണ്. ആ പഠനം നടക്കട്ടെ എന്ന് സുപ്രീംകോടതി വരെ ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട്. ഭൂമി എടുക്കേണ്ടി വന്നാൽ വലിയ നഷ്ടപരിഹാരമാണ് ഓരോരുത്തർക്കും ലഭിക്കാൻ പോകുന്നത്. സാമൂഹികാഘാത പഠനത്തിന്റെ ഭാഗമായാണ് അലൈൻമെന്റിലേക്കുള്ള അവസാന തീരുമാനം എത്തുകയെന്നു മുഖ്യമന്ത്രി പറഞ്ഞു. ദേശീയപാത വികസനം നടത്താൻ വൈകിയതിനാൽ നേരിടേണ്ടി വന്ന നഷ്ടത്തെക്കുറിച്ച് ചിന്തിക്കണം. ഭൂമി ഏറ്റെടുക്കലിന് നൽകുന്ന നഷ്ടപരിഹാരത്തിന്റെ 25 ശതമാനം കേരളം നൽകേണ്ടി വന്നു. കാലതാമസത്തിന്റെ പിഴയെന്ന മട്ടിൽ അയ്യായിരത്തിൽപരം കോടി രൂപയാണ് കേരളം വഹിക്കേണ്ടി വന്നത്. ദേശീയപാതയും തീരദേശ ഹൈവേയും മലയോര ഹൈവേയും നല്ല രീതിയിൽ പശ്ചാത്തല സൗകര്യം ഉണ്ടാക്കും. എറണാകുളം-ബെംഗളൂരു വ്യവസായ ഇടനാഴി പോലുള്ള വലിയ പദ്ധതികൾക്കായി വലിയ തോതിൽ ഭൂമി ഏറ്റെടുക്കുകയാണ്. അതിന്റെ ഭാഗമായി വലിയ സ്ഥാപനങ്ങൾ വരും. അനേകം പേർക്ക് തൊഴിലവസരം ലഭിക്കും. കൊച്ചി-മംഗളൂരു വ്യവസായ ഇടനാഴിക്കായി കേന്ദ്രത്തോട് ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്. കോവളം-ബേക്കൽ ജലപാത പൂർത്തിയാക്കാനുള്ള ശ്രമം നടക്കുന്നു. വടകരയിലും കണ്ണൂർ, കാസർകോട് ജില്ലകളിൽ ചിലയിടത്തും പുതിയ കനാൽ വെട്ടേണ്ടി വരും. അറുനൂറോളം കിലോ മീറ്റർ ജലപാത വന്നാൽ ടൂറിസ്റ്റുകളെ വലിയ തോതിൽ ആകർഷിക്കാൻ കഴിയും. ജലപാതയിൽ 50 കിലോമീറ്ററിൽ നല്ല ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഉണ്ടാവുമെന്നു മുഖ്യമന്ത്രി പറഞ്ഞു. റവന്യു മന്ത്രി കെ. രാജൻ അധ്യക്ഷനായി. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി, വനം മന്ത്രി എ.കെ. ശശീന്ദ്രൻ, തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ, ഗതാഗതമന്ത്രി ആന്റണി രാജു, തദ്ദേശ സ്വയഭരണ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ, എംഎൽഎമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ പി മോഹനൻ എന്നിവർ ആശംസ നേർന്നു. ഏപ്രിൽ 14 വരെ നടക്കുന്ന ‘എന്റെ കേരളം’ മെഗാ എക്‌സിബിഷനും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ഡോ. വി ശിവദാസൻ എംപി, എംഎൽഎമാരായ കെ.കെ. ശൈലജ, ടി.ഐ. മധുസൂദനൻ, കെ.വി.സുമേഷ്, എം.വിജിൻ, കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, കണ്ണൂർ ജില്ലാ കലക്ടർ എസ്.ചന്ദ്രശേഖർ, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ എസ്.ഹരികിഷോർ എന്നിവർ പങ്കെടുത്തു. തിരുവനന്തപുരത്ത് മേയ് 20നാണ് വാർഷികാഘോഷ പരിപാടികളുടെ സമാപനം.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....