കണ്ണൂര്‍: സിപിഎം 23--ാം പാര്‍ട്ടി കോണ്‍ഗ്രസ് വിളംബരംചെയ്തുള്ള റെഡ് ഫ്‌ളാഗ് ഡേ വെള്ളിയാഴ്ച. തലശേരി ജവഹര്‍ഘട്ടില്‍നിന്ന് കണ്ണൂര്‍ കാല്‍ടെക്സിലെ എ കെ ജി പ്രതിമ വരെ 23 കീലോമീറ്റര്‍ നീളത്തില്‍ ദേശീയപാതയില്‍ തുടര്‍ച്ചയായി ചെങ്കൊടി ഉയര്‍ത്തിപ്പിടിച്ചാണ് ഫ്‌ളാഗ് ഡേ. വൈകിട്ട് അഞ്ചിനാണ് പരിപാടി. 15 മീറ്റര്‍ നീളത്തിലുള്ള ചെമ്പതാകകളാണ് പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് ഇടതടവില്ലാതെ 23 കിലോമീറ്ററില്‍ പിടിക്കുക. ഇവ തമ്മില്‍ ചേര്‍ത്തുകെട്ടും. 5 മണി മുതല്‍ 5.15 വരെയാണ് പരിപാടി. ജവഹര്‍ ഘട്ടില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഫ്‌ളാഗ് ഡേ പ്രഖ്യാപനം നടത്തും. എ കെ ജി സ്‌ക്വയറില്‍ കേന്ദ്രകമ്മിറ്റിയംഗങ്ങളായ ഇ പി ജയരാജന്‍, എം വി ഗോവിന്ദന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കരിവെള്ളൂര്‍ രക്തസാക്ഷി സ്മാരകം മുതല്‍ മാഹി പൂഴിത്തലയില്‍ പ്രത്യേകം ഒരുക്കുന്ന ചെറുകല്ലായി രക്തസാക്ഷി കവാടംവരെ ഇടവിട്ട് 53 പ്രധാന കേന്ദ്രങ്ങളില്‍ 150 മീറ്റര്‍ വീതം നീളമുള്ള ചെങ്കൊടിയേന്തിയും ജനങ്ങള്‍ അണിനിരക്കും. ആകെ 82 കീലോമീറ്റര്‍ നീളത്തില്‍ കൊടി ഉയര്‍ത്തിപ്പിടിച്ച് ചങ്ങലയായി മാറുന്ന രാജ്യത്തെ ആദ്യപരിപാടി ചരിത്രസംഭവമായി മാറും. യുഎഫ് വേള്‍ഡ് റെക്കൊഡിനുവേണ്ടി സുനില്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം ഫ്‌ളാഗ് ഡേ പരിശോധിക്കുകയും ചിത്രീകരിക്കുകയും ചെയ്യും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....