കണ്ണൂര്‍: സിപിഐ എം 23ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന രാജ്യാന്തര ഓണ്‍ലൈന്‍ ചലച്ചിത്ര മേളയ്ക്ക് തുടക്കമായി. പ്രശസ്ത ബംഗാളി സംവിധായകനും തിരക്കഥാകൃത്തും നടനുമായ ഗൗതം ഘോഷ് ഉദ്ഘാടനം ചെയ്തു. ലോകമെങ്ങും ഫാസിസം അതിന്റെ ജനവിരുദ്ധത കൂടുതല്‍ പ്രകടമാക്കുന്ന ഈ കാലത്ത് ശക്തമായ ബഹുജനമാധ്യമമെന്ന നിലയില്‍ സിനിമ കൂടുതല്‍ പ്രസക്തമാവുകയാണെന്ന് ഗൗതം ഘോഷ് അഭിപ്രായപ്പെട്ടു. ലോകമെമ്പാടുമുള്ള ജനങ്ങളുടെ ചരിത്രവും കൂട്ടായ ഓര്‍മകളും രേഖപ്പെടുത്തുന്ന ഏറ്റവും ശക്തമായ ഭാഷയാണ് സിനിമ. ജനങ്ങളുടെ ജീവിതവും പോരാട്ടവുമെല്ലാം സിനിമയിലൂടെ രേഖപ്പെടുത്തുന്നുണ്ട്. ഈ പ്രതിസന്ധി ഘട്ടത്തിലും സിനിമ ജനകീയ പ്രതിരോധങ്ങളുടെ മുന്‍നിരയിലുണ്ടാകണം- ഗൗതം ഘോഷ് പറഞ്ഞു. പ്രശസ്ത ബ്രിട്ടീഷ് സംവിധായകന്‍ കെന്‍ ലോച്ചിന്റെ 'സോറി വി മിസ്ഡ് യു' ആയിരുന്നു ഉദ്ഘാടനചിത്രം. അമേരിക്കന്‍ സംവിധായകനായ സ്റ്റീവന്‍ സോഡര്‍ബര്‍ഗ് ചെഗുവേരയുടെ ജീവിതത്തെ ആസ്പദമാക്കി 2008ല്‍ സംവിധാനം ചെയ്ത ചെ: പാര്‍ട്ട് വണ്‍, ഓസ്‌കാര്‍ പുരസ്‌കാരം നേടിയ ജോജോ റാബിറ്റ്, നാഗരാജ് മഞ്ജുളെയ്ക്ക് മികച്ച നവാഗത സംവിധായകനുള്ള ദേശീയപുര്‌സകാരം നേടിക്കൊടുത്ത മറാത്തി ചിത്രം ഫാന്‍ഡ്രി എന്നിവയാണ് ആദ്യ ദിനം പ്രദര്‍ശിപ്പിച്ച മറ്റു ചിത്രങ്ങള്‍. ഉദ്ഘാടനച്ചടങ്ങില്‍ സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ ഉദ്ഘാടന അധ്യക്ഷനായി. മീഡിയാ ക്രിയേറ്റീവ് സബ് കമ്മിറ്റി ചെയര്‍മാന്‍ ഷെറി ഗോവിന്ദന്‍ സ്വാഗതവും പി സന്തോഷ് നന്ദിയും പറഞ്ഞു. ഏപ്രില്‍ നാല് വരെ അഞ്ച് ദിവസങ്ങളിലായി 20 ചിത്രങ്ങളാണ് പീപ്പിള്‍സ് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുക. peoplesfilmfestival.com എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായാണ് പ്രദര്‍ശനം. ഓരോദിവസവും നാല് പുതിയ ചിത്രങ്ങള്‍ സിനിമാസ്വാദകര്‍ക്കായി വെബ്‌സൈറ്റില്‍ ലഭ്യമാക്കും. വെള്ളിയാഴ്ച റോക്കറ്റ്, വിസാരാണെ, ചെ: പാര്‍ട്ട് 2, അവര്‍ ഒഫ് ഫര്‍ണസ് എന്നീ ചിത്രങ്ങള്‍ കാണാം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....