രാജ്യസഭയിലേക്കുള്ള ആദ്യ തിരഞ്ഞെടുപ്പിന് ഇന്ന് (മാര്‍ച്ച് 27 ന്) 70 വര്‍ഷം തികയുന്നു. സ്വതന്ത്ര ഭാരതത്തിലെ ആദ്യ പൊതുതിരഞ്ഞെടുപ്പിനുശേഷം 1952 മാര്‍ച്ച് മാസത്തിലാണ് 216 അംഗ രാജ്യസഭയിലെ 200 സീറ്റുകളിലേക്ക് ആദ്യ തിരഞ്ഞടുപ്പ് നടന്നത്. നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം തന്നെ (1952 മാര്‍ച്ച് 17) 9 പേര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ശേഷിച്ച സ്ഥാനത്തേക്കാണ് 1952 മാര്‍ച്ച് 27 ന് വോട്ടെടുപ്പു നടന്നത്. തുടര്‍ന്ന് ജമ്മു കശ്മീര്‍ സംസ്ഥാനത്തിന്റെ പ്രതിനിധികളായി നിയമസഭയുടെ ശുപാര്‍ശ പ്രകാരം നാലു പേരെയും വിവിധ രംഗങ്ങളിലുള്ള 12 പേരെയും രാഷ്ട്രപതി നാമനിര്‍ദേശം ചെയ്തു. ഈ തിരഞ്ഞെടുപ്പില്‍ തിരു-കൊച്ചിയിലെ ആറു സ്ഥാനത്തേക്ക് 11 പേര്‍ മത്സരിച്ചു. മത്തായി മാഞ്ഞൂരാന്‍ (കേരളാ സോഷ്യലിസ്റ്റ് പാര്‍ട്ടി), കെ.സി. ജോര്‍ജ് (കമ്യൂണിസ്റ്റ് പാര്‍ട്ടി), കെ.പി. മാധവന്‍ നായര്‍, എസ്. ചട്ടനാഥ കരയാളര്‍, സി. നാരായണ പിള്ള (മൂവരും കോണ്‍ഗ്രസ്), എ. അബ്ദുള്‍ റസാക്ക് (ട്രാവന്‍കൂര്‍ തമിഴ്‌നാട് കോണ്‍ഗ്രസ്) എന്നിവര്‍ വിജയിച്ചു. നാലു പേര്‍ ഒന്നാം റൗണ്ടില്‍ തന്നെ വിജയിച്ചെങ്കിലും അബ്ദുള്‍ റസാക്ക് മൂന്നാം റൗണ്ടിലും നാരായണ പിള്ള ഏഴാം റൗണ്ടിലുമാണു വിജയിച്ചത്. മേത്രപുരം അലക്‌സാണ്ടര്‍ കുര്യന്‍ (സോഷ്യലിസ്റ്റ് പാര്‍ട്ടി), ജെ.ഇ.എ. പെരേര, പി.കെ. കുഞ്ഞ്, എഫ്രയിം മുവാംബി, സി.സി. പ്രസാദ് എന്നിവരാണ് പരാജയപ്പെട്ടത്. നിയമസഭാ സെക്രട്ടറി വി. കൃഷ്ണമൂര്‍ത്തി അയ്യര്‍ ആയിരുന്നു റിട്ടേണിങ് ഓഫിസര്‍. പഴയ മദ്രാസ് സംസ്ഥാനത്തു നിന്ന് ആദ്യം തിരഞ്ഞെടുക്കപ്പെട്ട 27 പേരില്‍ ഇ.കെ. ഇമ്പിച്ചിബാവാ (കമ്യൂണിസ്റ്റ് പാര്‍ട്ടി) ഉള്‍പ്പെട്ടിരുന്നു. ലക്ഷ്മി എന്‍. മേനോന്‍ (ബിഹാര്‍, കോണ്‍ഗ്രസ്) ആണ് ആദ്യ മലയാളി വനിത. കേന്ദ്രമന്ത്രിയായ ഏക മലയാളി വനിതയും ഇവര്‍ തന്നെ. മദ്രാസില്‍ 1953 ല്‍ നടന്ന ഉപതിരഞ്ഞെടുപ്പുവഴി വി.കെ.കൃഷ്ണമേനോനും (കോണ്‍ഗ്രസ്) സഭയിലെത്തി. ആദ്യ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 145 ഉം കമ്യൂണിസ്റ്റ് പാര്‍ട്ടി ഒന്‍പതും സോഷ്യലിസ്റ്റ് പാര്‍ട്ടി ഏഴും ജമ്മു - കശ്മീര്‍ നാഷനല്‍ കോണ്‍ഫറന്‍സ് നാലും കെഎംപിപി രണ്ടും ജനസംഘം ഒന്നും മറ്റുള്ളവരും സ്വതന്ത്രരും കൂടി 36 ഉം സീറ്റ് നേടി. 1952 ഏപ്രില്‍ മൂന്നിന് രാജ്യസഭ രൂപീകരിച്ചുള്ള ഔദ്യോഗിക വിജ്ഞാപനമുണ്ടായി. ഓരോ രണ്ടു വര്‍ഷം കൂടുമ്പോഴും മൂന്നിലൊന്നു ഭാഗം അംഗങ്ങള്‍ വിരമിക്കേണ്ടതിനാല്‍ 1952 നവംബര്‍ 29 ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നറുക്കെടുപ്പിലൂടെ ഇവരുടെ കാലാവധി നിര്‍ണയിച്ചു. സംസ്ഥാന പുനഃസംഘടനയെ (1956 നവംബര്‍ ഒന്ന്) തുടര്‍ന്ന് രാജ്യസഭയിലെ 27 അംഗങ്ങളുടെ നിയോജകമണ്ഡലങ്ങള്‍ രാജ്യസഭാ ചെയര്‍മാന്റെ ഉത്തരവ് പ്രകാരം മാറ്റുകയുണ്ടായി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....