News Beyond Headlines

29 Friday
November

സ്ത്രീ സമീക്ഷ ലോക വനിതാദിനം ആഘോഷിച്ചു

യുകെയിലെ ഏറ്റവും വലിയ ഇടതുപക്ഷ പുരോഗമന കലാ സാംസ്കാരിക സംഘടനയായ സമീക്ഷ യുകെയുടെ വനിതാ വിഭാഗം സ്ത്രീ സമീക്ഷ കഴിഞ്ഞ ഞായറാഴ്ച മാർച്ച് 20 ന് ലോക വനിതാദിനം ആഘോഷിച്ചു.രാഷ്ട്രീയ കലാ സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖർ സ്ത്രീ സമീക്ഷ സംഘടിപ്പിച്ച വെബ്നാറിൽ പങ്കെടുത്തു.. "സുസ്ഥിര നാളെക്കായി ഇന്ന് ലിംഗസമത്വം" എന്ന ഈ വർഷത്തെ അന്താരാഷ്ട്ര വനിതാദിനത്തിന്റെ വിഷയത്തെ ആസ്പദമാക്കിയാണ് സ്ത്രീ സമീക്ഷ വെബിമിനാർ സംഘടിപ്പിച്ചത് . സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗവും അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ വൈസ് പ്രസിഡണ്ടും കൂടിയായ സഖാവ് .സുഭാഷിണി അലി വെബിനാർ ഉത്‌ഘാടനം ചെയ്തു. സി പി എം കേന്ദ്രകമ്മിറ്റി അംഗവും സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പറും ആയ സഖാവ്. പി. കെ. ശ്രീമതി ടീച്ചർ, പ്രശസ്ത എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയും ആയ മൃദുല ദേവി. മുതിർന്ന മാധ്യമ പ്രവർത്തക ശ്രീമതി. സ്മൃതി പരുത്തിക്കാട് , പ്രമുഖ തിരക്കഥാകൃത്തും സംവിധായകനും കേരളസംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാനുമായ രഞ്ജിത് ബാലകൃഷ്ണൻ തുടങ്ങിയവർ പരിപാടിയിൽ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. സമീക്ഷ യുകെ നാഷണൽ ജോയിൻ സെക്രട്ടറി ചിഞ്ചു സണ്ണി സ്വാഗതവും നാഷണൽ ട്രഷറർ രാജി രാജൻ പരിപാടിയിൽ പങ്കെടുത്ത ഏവർക്കും നന്ദിയും അറിയിച്ചു . യുവതയുടെ ശബദ്ധമായി ആര്യ ജോഷിയും, ഇൻഷ വക്കുളങ്ങരയും സുസ്ഥിര നാളെക്കായി ഇന്ന് ലിംഗസമത്വം എന്ന വിഷയത്തെ കുറിച്ച് നടത്തിയ ചെറു പ്രഭാഷണങ്ങൾ ഇവർ നാളെയുടെ ശബ്ദമായി മാറും എന്ന് നിസ്സംശയം പറയാവുന്നവ ആയിരുന്നു. ശ്രീ സത്യനാരായണന്റെ വിപ്ലവഗാനത്തോടെ തുടങ്ങിയ ചടങ്ങ് കലാ പരിപാടികൾ കൊണ്ടും സമ്പന്നമായിരുന്നു.ആര്യ ശ്രീ ഭാസ്ക്കറിന്റെ ഗാനാലാപനവും അനുപമ ലാനിഷിൻറെ ശാസ്ത്രീയ നൃത്തവും പരിപാടിക്ക് പകിട്ടേകി. ഓൺലൈൻ ആയിനടന്ന പരിപാടിയിൽ നിരവധി പേര് പങ്കെടുത്തു. സ്ത്രീ സമീക്ഷയുടെ മുമ്പോട്ടുള്ള യാത്രക്ക് പരിപാടിയിൽ പങ്കെടുത്ത വിശിഷ്ട വ്യക്തികൾ എല്ലാവരും ആശംസയും പൂർണ്ണ പിന്തുണയും അറിയിച്ചു. വാർത്ത : ഉണ്ണികൃഷ്ണൻ ബാലൻ

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....