ദുബൈ : ദുബൈയില്‍ ഏഷ്യക്കാരനായ യുവാവിനെ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയും ചെയ്ത കേസില്‍ മൂന്ന് ആഫ്രിക്കന്‍ യുവതികള്‍ക്ക് മൂന്ന് വര്‍ഷം തടവുശിക്ഷയും 28,000 ദിര്‍ഹം പിഴയും വിധിച്ച് കോടതി. വാട്സാപ്പ് വഴി ബന്ധം സ്ഥാപിച്ചാണ് യുവാവിനെ ഇവര്‍ ഹോട്ടല്‍മുറിയിലേക്ക് വിളിച്ചുവരുത്തിയത്.യൂറോപ്യന്‍ യുവതി എന്ന നിലയില്‍ വാട്സാപ്പ് വഴി പരിചയം സ്ഥാപിച്ച പ്രതികളിലൊരാള്‍ യുവാവിനെ ഡിന്നറിനായി ഹോട്ടലിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഹോട്ടല്‍ മുറിയിലെത്തിയ യുവാവിന്റെ പഴ്സ് സ്ത്രീകള്‍ കൈക്കലാക്കി. ക്രെഡിറ്റ് കാര്‍ഡിന്റെ പിന്‍ നമ്പര്‍ പറഞ്ഞില്ലെങ്കില്‍ കൊല്ലുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തിയെന്നും തുടര്‍ന്ന് പിന്‍ നമ്പര്‍ നല്‍കിയെന്നും യുവാവ് പറഞ്ഞു. തുടര്‍ന്ന് യുവതികള്‍ ബലമായി തന്റെ വസ്ത്രം അഴിച്ചുമാറ്റി നഗ്‌നനാക്കി വീഡിയോ പകര്‍ത്തി. പിന്നീട് മൂന്ന് സ്ത്രീകളില്‍ രണ്ടുപേര്‍ സ്ഥലത്ത് നിന്ന് പോയി. 20 മിനിറ്റിന് ശേഷം ക്രെഡിറ്റ് കാര്‍ഡില്‍ നിന്ന് 1,000 ദിര്‍ഹം പിന്‍വലിച്ച് മടങ്ങിയെത്തി. രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ പുലര്‍ച്ചെ 5 വരെ മുറിയില്‍ കെട്ടിയിട്ടു.പ്രതികള്‍ പിന്നീട് യുവാവിനെ വിട്ടയച്ചെങ്കിലും ഇയാള്‍ ഇവരിലൊരാളെ പിന്തുടര്‍ന്ന് വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസ് പട്രോള്‍ സംഘം സ്ഥലത്തെത്തി രണ്ടു പ്രതികളെ പിടികൂടി. പ്രതികളിലൊരാളെ പിന്നീട് ദുബൈയില്‍ നിന്നും പിടികൂടുകയായിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....