News Beyond Headlines

29 Friday
November

സമീക്ഷ UK ക്കു പുതിയ നേതൃത്വം

യുകെയിലെ ഏറ്റവും വലിയ ഇടതുപക്ഷ കലാസാംസ്കാരിക സംഘടനയായ സമീക്ഷ UK യുടെ അഞ്ചാം വാർഷികസമ്മേളനം ജനുവരി 22 ശനിയാഴ്ച നടന്നു . സിപിഎം കേന്ദ്രകമ്മിറ്റി അംഗം സഖാവ് ഇ പി ജയരാജൻ സമ്മേളനം ഉത്ഘാടനം ചെയ്തു . സമ്മേളനത്തിൽ വിശിഷ്ടാതിഥികൾ ആയി എത്തിയ സിപിഎം കേന്ദ്രകമ്മിറ്റി അംഗവും മട്ടന്നൂർ MLA യുമായ സഖാവ് ശൈലജ ടീച്ചർ , സിപിഎം കേന്ദ്രകമ്മിറ്റി അംഗവും എക്സ്സൈസ് മന്ത്രിയും ആയ സഖാവ് ഗോവിന്ദൻ മാസ്റ്റർ എന്നിവർ സമ്മേളനത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു . 23 ഓളം ബ്രാഞ്ചുകളിൽ നിന്നായി 110 പ്രതിനിധികൾ ആണ് ഓൺലൈൻ ആയി നടന്ന പ്രതിനിധി സമ്മേളനത്തിൽ പങ്കെടുത്തത്. ഓൺലൈൻ സമ്മേളനത്തിൻറെ പരിമിതികൾ ഉണ്ടായിരുന്നിട്ടു കൂടി സെക്രട്ടറി അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിന്മേലും, സാമ്പത്തിക റിപ്പോർട്ടിന്മേലും വളരെ ആരോഗ്യപരമായ ചർച്ചകൾ നടന്നു.സഖാവ് വിനോദ് കുമാർ , സഖാവ് ഇബ്രാഹിം വാക്കുളങ്ങര , സഖാവ് സീമ സൈമൺ എന്നിവർ ചേർന്ന് ചർച്ചകൾ നിയന്ത്രിച്ചു .ചർച്ചകളിൽ സമീക്ഷ UK യുടെ മുൻപോട്ടുള്ള പ്രവർത്തനങ്ങൾക്കു ശക്തിയേകുന്ന നിർദ്ദേശങ്ങൾ സഖാക്കളുടെ ഭാഗത്തു നിന്നും ഉയർന്നു വന്നു . 13 പ്രമേയങ്ങൾ ആണ് വിവിധ ബ്രാഞ്ചുകളിൽ നിന്നും അവതരിപ്പിച്ചത് . ചർച്ചകൾക്ക് ശേഷം പ്രതിനിധികളുടെ ചോദ്യങ്ങൾക്ക് നാഷ്ണൽ സെക്രട്ടറി ദിനേശ് വെള്ളാപള്ളിയും പ്രസിഡൻറ് സ്വപ്ന പ്രവീണും മറുപടികൾ നൽകി. റിപ്പോർട്ടുകളും പ്രമേയങ്ങളും സമ്മേളനം പാസ്സാക്കി .അടുത്ത രണ്ടു വർഷത്തേക്കുള്ള ഭരണ സമിതിയെ സമ്മേളനം തിരഞ്ഞെടുത്തു . പ്രസിഡൻറ് : ശ്രീകുമാർ ഉള്ളപ്പിള്ളിൽ, വൈസ്പ്രസിഡൻറ്: ഭാസ്കർ പുരയിൽ, സെക്രട്ടറി: ദിനേശ് വെള്ളാപ്പള്ളി, ജോയിൻറ് സെക്രട്ടറി: ചിഞ്ചു സണ്ണി, ട്രഷറർ: രാജി ഷാജി, സെക്രട്ടറിയേറ്റ്‌ മെമ്പർമാർ : ശ്രീജിത്ത് ജി, ജോഷി ഇറക്കത്തിൽ, ഉണ്ണികൃഷ്ണൻ ബാലൻ, മോൻസി തൈക്കൂടൻ, നാഷണൽ കമ്മറ്റി മെമ്പർമാർ: സ്വപ്ന പ്രവീൺ, അർജ്ജുൻ രാജൻ, ബൈജു നാരായണൻ, രെഞ്ചു പിള്ളൈ, ദിലീപ് കുമാർ, ബിപിൻ മാത്യു, ജിജു നായർ, ടോജിൻ ജോസഫ്, മിഥുൻ സണ്ണി, നെൽസൺ പീറ്റർ, ജിജു സൈമൺ, ശ്രീകാന്ത് കൃഷ്ണൻ ( IT Support ) എന്നിവരാണ് ഭാരവാഹികൾ. സഖാവ് ഇബ്രാഹിം വാക്കുളങ്ങരയുടെ നന്ദി പ്രകാശനത്തിന് ശേഷം , ഈസ്റ്റ് ഹാം ബ്രാഞ്ച് സെക്രട്ടറി സഖാവ് അർജുന്റെ ആവേശോജ്ജലമായ മുദ്രാവാക്യം വിളികളോടെ സമ്മേളനം സമാപിച്ചു . സമ്മേളനത്തിൽ ഉയർന്നു വന്ന നിർദ്ദേശങ്ങൾ അടിസ്ഥാനമാക്കി വളരെ ശക്തമായി മുന്നോട്ടു പോകുവാൻ പുതിയ ഭരണസമിതിക്കു എല്ലാവരുടെയും പിന്തുണ ഉണ്ടാവണം എന്ന് നാഷണൽ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി, പ്രസിഡൻറ് ശ്രീകുമാർ ഉള്ളപ്പിള്ളിൽ എന്നിവർ അഭ്യർത്ഥിച്ചു. വാർത്ത : ഉണ്ണികൃഷ്ണൻ ബാലൻ.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....