കാടുവെട്ടാന്‍ നീളം കൂടിയ വാള്‍ വേണമെന്ന് ആവശ്യപ്പെട്ടാണ്, പാലക്കാട് എലപ്പുള്ളിയിലെ സഞ്ജിത്തിനെ കൊലപ്പെടുത്താനുള്ള വാള്‍ പണിതീര്‍ത്തതെന്നു മൊഴി. കഴിഞ്ഞദിവസം അറസ്റ്റിലായ മുതലമട സ്വദേശി ഷാജഹാനാണു ഗോവിന്ദാപുരത്തെ ആലയില്‍ ഇരുമ്പെത്തിച്ച് വാള്‍ പണിത് വാങ്ങിയത്. ഷാജഹാനെ വിവിധ ഇടങ്ങളിലെത്തിച്ചു പൊലീസ് തെളിവ് ശേഖരിച്ചു. വീടിനോടു ചേര്‍ന്ന് ഏറെ ദൂരം കുറ്റിക്കാടുണ്ട്. പന്നിശല്യവും രൂക്ഷമാണ്. കാട് വെട്ടിത്തെളിക്കാന്‍ നീളം കൂടിയ വാള്‍ വേണമെന്നുമാണു ഷാജഹാന്‍ അറിയിച്ചത്. പണിയാനുള്ള ഇരുമ്പ് ഷാജഹാന്‍തന്നെ എത്തിച്ചു. പണം പ്രശ്‌നമല്ലെന്നും വേഗം പണിതീര്‍ത്തു നല്‍കണമെന്നും ആവശ്യപ്പെട്ടു. നിശ്ചിത സമയത്തിനുള്ളില്‍ പണിതീര്‍ത്തെന്ന് അറിയിച്ചതിന് പിന്നാലെ വരികയും അധികപണം നല്‍കിയ ശേഷം വാള്‍ കൊണ്ടുപോകുകയും ആയിരുന്നുവെന്ന് ആല ഉടമ പൊന്നുച്ചാമി പറഞ്ഞു. ഇയാളെ മുന്‍ പരിചയമുണ്ടായിരുന്നതിനാല്‍ മറ്റു സംശയങ്ങളുണ്ടായില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഷാജഹാന്‍ എത്തിച്ച ആയുധങ്ങള്‍ ഉപയോഗിച്ചാണു കൊല നടത്തിയതെന്നാണു പൊലീസ് നിഗമനം. കണ്ണനൂരില്‍ ദേശീയപാതയോരത്തുനിന്നു കണ്ടെത്തിയ ആയുധങ്ങളാണോ എന്നു തിരിച്ചറിയാന്‍ ഫൊറന്‍സിക് ഫലം വരുന്നതുവരെ കാത്തിരിക്കണം. ഷാജഹാനെ കൂടുതല്‍ ഇടങ്ങളിലെത്തിച്ചു പൊലീസ് തെളിവ് ശേഖരിക്കും. നേരിട്ട് കൊലയില്‍ പങ്കെടുത്ത മൂന്നു പേരെയും സഹായിച്ച ഒരാളെയും കണ്ടെത്താന്‍ കഴിഞ്ഞ ദിവസമാണു പൊലീസ് ലുക്കൗട്ട് നോട്ടിസിറക്കിയത്. ഷാജഹാന്‍ ഉള്‍പ്പെടെ അഞ്ചുപേരെയാണ് സഞ്ജിത്ത് വധക്കേസില്‍ ഇതുവരെ പിടികൂടിയത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....