കോവിഡ് ആന്റി വൈറല്‍ ഗുളിക 90 ശതമാനം ഫലപ്രദമെന്ന് ഫൈസര്‍. കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെതിരെയും ഗുളിക ഫലപ്രദമെന്ന് കമ്പനി അവകാശപ്പെട്ടു. ഗുരുതര രോഗബാധിതരുടെ മരണവും ആശുപത്രിവാസവും ഒഴിവാക്കാനും ഗുളികയ്ക്കാകുമെന്നും കമ്പനി പറഞ്ഞു. 10 ലക്ഷം പേര്‍ക്കുള്ള ഗുളിക വാങ്ങുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചു. പാക്‌സ്ലോവിഡ് എന്നറിയപ്പെടുന്ന ഗുളിക ഏകദേശം 1,200 പേരില്‍ നടത്തിയ ഇടക്കാല ഫലങ്ങളെ അടിസ്ഥാനമാക്കി, ആശുപത്രിവാസമോ മരണമോ തടയുന്നതില്‍ 89 ശതമാനം ഫലപ്രദമാണെന്ന് കമ്പനി കഴിഞ്ഞ മാസം അവകാശപ്പെട്ടിരുന്നു. 1,000 പേരെ കൂടി ഉള്‍പ്പെടുത്തിയാണ് അന്തിമഫലം വെളിപ്പെടുത്തിയത്. അതേസമയം, യുഎസില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ചൊവ്വാഴ്ച എട്ടു ലക്ഷമായി ഉയര്‍ന്നു. ഏറ്റവും കൂടുതല്‍ കോവിഡ് മരണം രേഖപ്പെടുത്തിയ രാജ്യവും യുഎസാണ്. കോവിഡ് ബാധിച്ച് മരിച്ച 5.3 ദശലക്ഷം മരണങ്ങളില്‍ 15 ശതമാനവും യുഎസിലാണ്. യുഎസ് ജനസംഖ്യയുടെ 60 ശതമാനം പേരും പൂര്‍ണമായി വാക്‌സീന്‍ എടുത്തിട്ടുണ്ട്. വാക്‌സീന്‍ ലഭ്യമാക്കിയ തുടക്കത്തില്‍ രാജ്യത്തെ മരണസംഖ്യ ഏകദേശം 3,00,000 ആയിരുന്നു. ജൂണ്‍ പകുതിയോടെ ഇത് 6 ലക്ഷത്തിലും ഒക്ടോബറില്‍ 7 ലക്ഷത്തിലും എത്തി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....