News Beyond Headlines

30 Saturday
November

ലിയോസ് പോൾ, ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ (IWA) ജനറൽ സെക്രട്ടറി.

ലണ്ടൻ : ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ (IWA) ജനറൽ സെക്രട്ടറിയായി സ.ലിയോസ് പോളിനെ തിരഞ്ഞെടുത്തു. IWA യുടെ ചരിത്രത്തിലെ ആദ്യ മലയാളി സെക്രട്ടറിയാണ് സിപിഐ (എം) ന്റെ യുകെ &അയർലണ്ടിലെ ഔദ്യോഗിക സംഘടന ആയ അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ്‌സ്(AIC) ന്റെ ഓക്സ്ഫോർഡ് ബ്രാഞ്ച് സെക്രട്ടറി കൂടി ആയ സ.ലിയോസ് പോൾ. 1938 ൽ രൂപീകൃതമായ ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ (IWA) യുകെയിലെ ഏഷ്യൻ കമ്മ്യൂണിറ്റിയിലെ തൊഴിലാളികൾക്കിടയിലെ പ്രശ്നങ്ങൾക്കുവേണ്ടി ശബ്ദമുയർത്താൻ വേണ്ടി,ബ്രിട്ടനിലുള്ള ഇന്ത്യൻ കുടിയേറ്റക്കാരും അവരുടെ പിൻഗാമികളും ചേർന്നാണ് IWA രൂപീകരിച്ചത്. കുടിയേറ്റക്കാരുടെ ഏറ്റവും പഴയതും സജീവവുമായ ഗ്രൂപ്പുകളിലൊന്ന് എന്ന നിലയിൽ, ഇടതു രാഷ്ട്രീയം ഉയർത്തിപ്പിടിച്ചുള്ള സംഘടന രാഷ്ട്രീയം, വംശീയ അധിഷേപത്തിനെതിരെ പ്രതികരിക്കൽ, സാമൂഹിക ക്ഷേമം തുടങ്ങിയ മേഖലകളിലും നിരവധി സാംസ്കാരിക വിഷയങ്ങളിലും IWA നിരന്തരം ഇടപെട്ടുവരുന്നു. യുകെ യിലെ ട്രേഡ് യൂണിയൻ സമരത്തിന്റെ മുൻനിരയിലും , പൗരസ്വാതന്ത്ര്യ പ്രശ്‌നങ്ങളിലും പ്രചാരണം നടത്തി വരുന്നു. യുകെയിലെ മിക്ക നഗരങ്ങളിലും IWA ബ്രാഞ്ചുകൾ പ്രവർത്തിക്കുന്നുണ്ട്. കുടിയേറ്റ പ്രശ്നങ്ങളിലും തൊഴിലാളി പ്രശ്നങ്ങളിലും നിരന്തരം ഇടപെടുന്ന ഐഡബ്ല്യുഎ (IWA) ലഘുലേഖകൾ, മെമ്മോറാണ്ടം, പ്രസ്താവനകൾ, സമരങ്ങൾ എന്നിവയിലൂടെ ഇംഗ്ലണ്ടിലെ പൊതുജനശ്രദ്ധയിൽ സ്ഥിരമായി തുടരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പ്രക്ഷോഭത്തിൽ നിർണായക പങ്കുവഹിച്ച ഒരു ഭൂതകാലം IWA ക്കുണ്ട്. സർദാർ ഉദ്ദംസിംഗ് IWA യുടെ സ്ഥാപക നേതാക്കളിൽ ഒരാളാണ്. കോതമംഗലം സ്വദേശിയായ സ.ലിയോസ് പോൾ പത്തു വർഷത്തിലധികമായി യു കെയിൽ എത്തിയിട്ട്. ബ്രിട്ടനിലെ തൊഴിലാളി യൂണിയൻ യുണൈറ്റ് (Unite)അംഗമായ സ.ലിയോസ് പബ്ലിക് ട്രാൻസ്‌പോർട് മേഖലയിൽ ഓക്സഫോർഡിൽ ജോലി ചെയ്യുന്നു. യുകെ പാർലിയമെന്റ് തിരെഞ്ഞെടുപ്പ് പ്രക്രിയയിൽ ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ പങ്കു കാര്യമായി നിർവഹിക്കുകയും ഇടതുപക്ഷ സംഘടന പ്രതിനിധികളെ യുകെ പാർലിമെന്റിലേക്കും യൂറോപ്യൻ യൂണിയനിലേക്ക് അയക്കുന്നതിലടക്കം ഗണ്യമായ പങ്കു വഹിക്കാൻ ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷന് കഴിഞ്ഞ കാലങ്ങളിൽ സാധിച്ചിട്ടുണ്ട്. ബ്രിട്ടീഷ് അധിനിവേശ ഭരണത്തിൽ പഞ്ചാബിൽ നടന്ന ജാലിയൻ വാലഭാഗ് കൂട്ടകുരുതിയിൽ, ബ്രിട്ടീഷ് സർക്കാർ നടത്തിയ കൂട്ട നരഹത്യയിൽ, ബ്രിട്ടീഷ്‌ ഗവണ്മെന്റ് പാർലിമെന്റിൽ മാപ്പ് പറയണമെന്നു അഭ്യർത്ഥിച്ചു യുകെയിൽ ഉടനീളം വമ്പൻ പൊതു ജന ക്യാമ്പയിൻ നടത്താൻ ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷന് കഴിഞ്ഞ ഒരു വർഷക്കാലം കഴിഞ്ഞതും ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷന്റെ (IWA)പ്രവർത്തന നേട്ടങ്ങളിൽ ഒന്നാണ്. ഈ ക്യാമ്പയിൻ ബ്രിട്ടീഷ് ജനങ്ങളെ അടക്കം, ഇന്ത്യൻ സ്വാതന്ത്ര്യത്തിനുമുൻപ് ബ്രിട്ടീഷ് സർക്കാർ ജാലിയൻ വാലാഭാഗിൽ നടത്തിയ നരഹത്യ തെറ്റായിരുന്നുവെന്നു ചിന്തിപ്പിക്കാനും പ്രതികരിപ്പിക്കാനും സാധിപ്പിച്ചു. യു കെയിലെ ഇടതുപക്ഷത്തിന്റെ ശബ്ദമായ "മോർണിംഗ് സ്റ്റാർ "പത്രത്തിന്റെ സംഘാടനത്തിലും പ്രവർത്തനങ്ങളിലും പ്രചരണങ്ങളിലും IWA നല്ല പങ്കു വഹിക്കുന്നു. കഴിഞ്ഞ വ്യാഴാഴ്ച ചേർന്ന IWA സെൻട്രൽ എക്സിക്യൂട്ടീവ് കമ്മിറ്റി ആണ് കഴിഞ്ഞ 8 വർഷമായി ജനറൽ സെക്രട്ടറി ആയി പ്രവർത്തിച്ചിരുന്ന സ. ജോഗീന്തർ ബൈൻസ് സ്ഥാനം ഒഴിഞ്ഞ വേളയിൽ സ. ലിയോസ്‌ പോളിനെ ദേശീയ ജനറൽ സെക്രട്ടറി ആയി തെരെഞ്ഞെടുത്തതു. യോഗത്തിൽ IWA ദേശീയ പ്രസിഡന്റ്‌ സ. ദയാൽ ബാഗ്രി, ദേശീയ വൈസ് പ്രസിഡന്റ്‌ സ. ഹർസേവ് ബൈൻസ് മറ്റു കേന്ദ്ര എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....