ഷാര്‍ജ: ഷാര്‍ജ സര്‍ക്കാര്‍ മീഡിയ ബ്യൂറോയുടെ സംരംഭമായ ഷാര്‍ജ ഇവന്റ്‌സ് ഫെസ്റ്റിവല്‍ ഉപഭരണാധികാരിയും ഷാര്‍ജ മീഡിയ കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ അഹമ്മദ് അല്‍ ഖാസിമി ഉദ്ഘാടനം ചെയ്തു. അല്‍ മജാസ് ആംഫി തിയറ്ററില്‍ അതിമനോഹരമായി സജ്ജീകരിച്ച വേദിയിലാണ് പരിപാടികള്‍ അരങ്ങേറുന്നത്. 'സീ ഷാര്‍ജ' എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന ആഘോഷത്തിന് സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും ഒത്തൊരുമിച്ചാണ് ചുക്കാന്‍ പിടിക്കുന്നത്. ചടങ്ങില്‍ 2022ലെ പരിപാടികളുടെ ഔദ്യോഗിക കലണ്ടര്‍ ഉപഭരണാധികാരി പുറത്തിറക്കി. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളുടെ വരും വര്‍ഷത്തിലെ വിവിധ പരിപാടികളുടെ പട്ടികയാണ് ഈ കലണ്ടര്‍. വിനോദം, സംസ്‌കാരം, സമ്പദ്വ്യവസ്ഥ, ശാസ്ത്രം, പൈതൃകം, കായികം, കലകള്‍ തുടങ്ങി വിവിധ മേഖലകളില്‍ സംഘടിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളുടെ വിശദമായ പട്ടിക എന്നിവ ഇതില്‍ ഉള്‍ക്കൊള്ളുന്നു. ഫെസ്റ്റിവലിന്റെ ഉദ്ഘാടനവേളയില്‍, 'ഷൈനിങ് ഷാര്‍ജ' എന്ന ഇമ്മേഴ്സീവ് മ്യൂസിക് വിഡിയോ പ്രദര്‍ശിപ്പിച്ചു. കരിമരുന്ന് പ്രയോഗവും തത്സമയ കലാപരിപാടികളും വിനോദ പരിപാടികളും ചടങ്ങിനെ ശ്രദ്ധേയമാക്കി. ഫെസ്റ്റിവലിന്റെ ഉദ്ഘാടന പതിപ്പില്‍ പങ്കെടുത്ത വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളെ ഉപഭരണാധികാരി ആദരിച്ചു. ഉദ്ഘാടനത്തിന് മുമ്പും ശേഷവും ശൈഖ് അഹമ്മദ് പവലിയനുകള്‍ സന്ദര്‍ശിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....