മഹിളാകോൺഗ്രസ് പുനസംഘടനയ്ക്ക് പിന്നാലെ യൂത്ത് കോൺഗ്രസിൽ കൂടി പിടിമുറുക്കാൻ ഉമ്മൻചാണ്ടി നടത്തുന്ന നീക്കങ്ങൾ കോൺഗ്രസിലെ ഔദ്യോഗിക പക്ഷത്തും പ്രതിസന്ധിക്ക് കാരണമാകുന്നു. കണ്ണൂരിലെ അഭിമാന പോരാട്ടം കഴിഞ്ഞു സുധാകരൻ എത്തിയപ്പോഴാണ് മഹിളാ കോൺഗ്രസുമായി ഉമ്മൻചാണ്ടി പോയത്. ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തിരഞ്ഞെടുപ്പ് കോൺഗ്രസിനും പ്രസിഡന്റ് കെ. സുധാകരനും അഭിമാനപ്പോരാട്ടമായതിനാൽ, അദ്ദേഹം കുറച്ചുദിവസമായി കണ്ണൂരിൽത്തന്നെ തങ്ങുകയായിരുന്നു. ഈ പോരാട്ടത്തിൽ മമ്പറം ദിവാകരനെ സുധാകരൻ വെട്ടി നിരത്തി. അതിനിടയിലാണ് മഹിളാ കോൺഗ്രസിൽ നേതൃമാറ്റം കഴിഞ്ഞത്. മഹിളാ കോൺഗ്രസിന്റെ അധ്യക്ഷയെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു കഴിഞ്ഞു. നിലവിൽ ആലുവ നഗരസഭ വൈസ് ചെയർപേഴ്‌സണായ ജെബി മേത്തർ യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു. സതീശനും സുധാകരനും പറയാൻ മറ്റൊരു പേര് ഇല്ലാതിരുന്നതും , കെ സി വേണുഗോപാൽ ജെബിക്കൊപ്പം നിന്നതും ഇവർക്ക് തിരിച്ചടി ആയി. ലതികാ സുഭാഷ് പാർട്ടിയിൽ നിന്ന് രാജിവെച്ച ഒഴിവിലേക്കാണ് ജെബി മേത്തറുടെ നിയമനം. മഹിളാ കോൺഗ്രസ് അധ്യക്ഷയായിരുന്ന ലതികാ സുഭാഷ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയിലാണ് പാർട്ടി വിട്ടത്. മാസങ്ങളായി മഹിളാ കോൺഗ്രസിന്റെ അധ്യക്ഷ പദവി ഒഴിഞ്ഞുകിടക്കുകയായിരുന്നു. എ ഗ്രൂപ്പിനുപിന്നിൽ ഉറച്ചുനിൽക്കുന്ന ജെബി മേത്തറിനെ മഹിളാ കോൺഗ്രസ് അധ്യക്ഷയാക്കാൻ ഉമ്മൻ ചാണ്ടി നിർദ്ദേശിച്ചിരുന്നു. ഇതിനുപിന്നാലെ ജെബിയുമായി ഹൈക്കമാന്റ് സംസാരിച്ചു. ഇതിനുശേഷം സുധാകരനും സതീശനും ജെബിയെ അധ്യക്ഷയാക്കാൻ കത്തുനൽകുകയേ നിവൃത്തിയുണ്ടായൊള്ളൂ യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവിയും എ ഗ്രൂപ്പിന ലണെങ്കിലും പ്രതിപക്ഷ നേതാവ് തിരഞ്ഞെടുപ്പിൽ ഷാഫി പറമ്പിൽ ഉമ്മൻചാണ്ടിയെ മറികടന്ന് വി ഡി സതീശന് ഒപ്പം നിന്നതിനാൽ മാറ്റാനുള്ള നീക്കത്തിലാണ് ചെന്നിത്തല ഉമ്മൻചായി സഖ്യം. ഇതിനോട് ഡൽഹി അനുകൂല നിലപാടാണ് എടുത്തിരിക്കുന്നത്. ഉമ്മൻ ചാണ്ടിയുടെ എതിർപ്പ് കുറയ്ക്കാനാണ് ഈ നീക്കങ്ങൾ. യു ഡി എഫ് കൺവീനർ , മഹിളാ കോൺഗ്രസ് യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനങ്ങൾ ഒസ്ല സമുദായത്തിനാണെന്നും കാത്തോളിക്കാ സമുദായത്തിൽ നിന്ന് ഒരാൾ യൂത്ത് കോൺഗ്രസ് തലപ്പത്തുവരണം എന്നുമാണ് ഇവരുടെ നിലപാട്. ചെന്നിത്തലയോട് കൂടുതൽ അനുഭാവം പുലർത്തുന്ന കോട്ടയത്തെ നിന്നൊരാൾ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനാകുമെന്ന സൂചനകൾ പുറത്തു വരുന്നുണ്ട്. പക്ഷെ ഇപ്പോഴും കെപിസിസി പുനഃസംഘടനയിൽ ഉമ്മൻ ചാണ്ടി ചെന്നിത്തല സഖ്യം ഇടഞ്ഞു നിൽ്ക്കുകയാണ്. മുതിർന്നനേതാക്കളുടെ എതിർപ്പ് ശക്തമാകുന്നതിനിടയിലും കോൺഗ്രസ് പുനഃസംഘടനയുമായി മുന്നോട്ടുപോകാൻ കെപിസിസി.യുടെ തീരുമാനവും നിർണ്ണായകമാണ്. ഡി.സി.സി. ഭാരവാഹികളെ ജനുവരി ആദ്യം നിശ്ചയിക്കുന്നതിന്റെ ഭാഗമായി ജില്ലകളുടെ ചുമതലയുള്ള കെപിസിസി. ജനറൽ സെക്രട്ടറിമാരോട് ജില്ലാതല ചർച്ച പൂർത്തിയാക്കി പട്ടിക കൈമാറാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഗ്രൂപ്പുകളുടെ വീതംവെപ്പായി സംഘടനാഭാരവാഹിത്വം മാറില്ല. എല്ലാവിഭാഗം നേതാക്കളുമായും ജനപ്രതിനിധികളുമായും ചർച്ച നടത്തിയാണ് പട്ടിക തയ്യാറാക്കേണ്ടത്. ചർച്ചകളിൽ എ-ഐ ഗ്രൂപ്പുകൾ സഹകരിക്കുമോയെന്നതിൽ വ്യക്തതയുണ്ടായിട്ടില്ല. ഈ എതിർപ്പിനെ സുധാകരൻ കാര്യമാക്കുന്നില്ല ഇത് ഗ്രൂപ്പുകൾക്കും അറിയാം. പരസ്യ പ്രതികരണത്തിന് ആരു വന്നാലും അവർക്കെതിരെ നടപടിയെടുക്കാനാണ് സൂധാകരന്റെ തീരുമാനം. ഐ ഗ്രൂപ്പിൽ പുതി ചേരി തിരിവുകൾ ദൃശ്യമാണ്. പലരും ചെന്നിത്തലയെ പൂർണ്ണമായും കൈവിട്ടു. കെപിസിസി. സെക്രട്ടറിമാരെ ഇതുവരെ തീരുമാനിക്കാൻ കഴിഞ്ഞിട്ടില്ല. മുതിർന്നനേതാക്കളുടെ എതിർപ്പും ഇതുവൈകാൻ കാരണമാണ്. കെപിസിസി. സെക്രട്ടറിമാരെ സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും നൽകിയിട്ടില്ല. സംഘടനാഭാരവാഹിത്വത്തിലേക്ക് വരുന്നവരെ ഗ്രൂപ്പിന് അതീതമാക്കി അവതരിപ്പിക്കാനാണ് സുധാകരന്റെ ലക്ഷ്യം . അത് വിജയിക്കുമോ എന്നറിയണമെങ്കിൽ യൂത്ത് കോൺഗ്രസിലെ കളികൾ അനുസരിച്ചിരിക്കും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....