ദക്ഷിണാഫ്രിക്കയില്‍നിന്ന് അടുത്തിടെ ബെംഗളൂരുവിലെത്തിയ രണ്ടു പേരില്‍ ഒരാളുടെ സാംപിള്‍ ഡെല്‍റ്റ വകഭേദത്തില്‍നിന്നു വ്യത്യസ്തമാണെന്ന് കര്‍ണാടക ആരോഗ്യമന്ത്രി ഡോ. കെ.സുധാകര്‍ അറിയിച്ചു. ഇക്കാര്യത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയവുമായും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച് (ഐസിഎംആര്‍) അധികൃതരുമായും ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ഒമിക്രോണ്‍ ആണോയെന്ന് ഔദ്യോഗികമായി പറയാന്‍ കഴിയില്ലെന്നു മന്ത്രി പറഞ്ഞു. സാംപിള്‍ ഐസിഎംആറിന് അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 63 വയസ്സുള്ളയാളുടെ സാംപിളാണു പരിശോധയ്ക്ക് അയച്ചത്. ഇയാളുടെ വ്യക്തിവിരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മുന്‍കരുതലിനായി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ചൊവ്വാഴ്ച, വകുപ്പിലെ ഉദ്യോഗസ്ഥരുമായും പ്രിന്‍സിപ്പല്‍ സെക്രട്ടറി മുതല്‍ പ്രാഥമികാരോഗ്യ കേന്ദ്ര തലത്തിലുള്ള ഡോക്ടര്‍മാരോടു വരെയും മാരത്തണ്‍ യോഗത്തില്‍ അധ്യക്ഷത വഹിക്കുമെന്നും മന്ത്രി അറിയിച്ചു. കോവിഡ് സംബന്ധിച്ച സാങ്കേതിക ഉപദേശക സമിതി അംഗങ്ങളെയും യോഗത്തിലേക്കു ക്ഷണിച്ചിട്ടുണ്ട്. ഒമിക്രോണ്‍ വകഭേദത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ ദക്ഷിണാഫ്രിക്കയില്‍നിന്ന് വന്ന എല്ലാ യാത്രക്കാരെയും നിരീക്ഷിക്കുന്നു. ശനിയാഴ്ച മുതല്‍ അവരുടെ പ്രാഥമിക, ദ്വിതീയ സമ്പര്‍ക്കത്തിലുള്ളവരെ കണ്ടെത്താനും പരിശോധിക്കാനും തുടങ്ങി. ലോക്ഡൗണിന്റെ സാധ്യതയെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന്, സര്‍ക്കാരിനു മുന്‍പില്‍ അത്തരമൊരു നിര്‍ദേശം ഇല്ലെന്നു മന്ത്രി പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....