ലക്ഷ്മി സംവിധാനം ചെയ്ത ഹ്രസ്വ ചിത്രം 'കൊമ്പലി'ലെ (THE GIRL ) സംവിധാനത്തിനാണ് പുരസ്‌കാരം. കാന്‍സിലെ പ്രതിമാസ ഹ്രസ്വ ചലച്ചിത്രമേളയില്‍ ഒക്ടോബര്‍ മാസത്തെ മത്സരത്തിലാണ് ലക്ഷ്മി പുഷ്പയ്ക്ക് അവാര്‍ഡ്. ചിത്രം 2022ല്‍ നടക്കുനിരിയ്ക്കുന്ന കാന്‍സ് ഗ്രാന്‍ഡ് ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പല രാജ്യങ്ങളില്‍ നിന്നായി തൊണ്ണൂറോളം ചിത്രങ്ങളാണ് അവസാന ഘട്ടം മത്സരത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ രണ്ടു ചിത്രങ്ങള്‍ ഇന്ത്യയില്‍ നിന്നും ഉണ്ടായിരുന്നു. 'കൊമ്പല്‍' നേരത്തെ നിരവധി ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കുകയും മികച്ച ചിത്രത്തിനുള്‍പ്പടെ വിവിധ വിഭാഗങ്ങളിലായി ഒട്ടേറെ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയിരുന്നു. വിവിധ ചലച്ചിത്ര മേളകളില്‍ നിന്നായി ചിത്രം ഇതുവരെ പന്ത്രണ്ടോളം അവാര്‍ഡുകള്‍ ആണ് നേടിയിട്ടുള്ളത്. 'കൊമ്പലി'ലെ കഥ ചലച്ചിത്ര വേദികളില്‍ മികച്ച പ്രതികരണങ്ങള്‍ ആണ് വാരിക്കൂട്ടിയത്. ഒരു സ്ത്രീയുടെ മാനസിക ഭൗതീക ജീവിത സാഹചര്യങ്ങളിലൂടെ കടന്നു പോകുന്ന ചിത്രമാണ് 'കൊമ്പല്‍'. ജോളി ചിറയത്ത് നായികയായ ചിത്രത്തില്‍ ബൈജു നെറ്റോ, വിഷ്ണു സനല്‍ കുമാര്‍ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങള്‍. ആരതി എം. ആര്‍. ചിത്രത്തിന്റെ തിരക്കഥയും ഓമന പി. വിയും പ്രിയ നായരും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രീരാഗ് മങ്ങാത്തും എഡിറ്റിങ് ആശിഷ് ഗോപിയുമാണ്. ബേസില്‍ സി. ജെ. ആണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം നിര്‍വഹിച്ചത്. ഇന്ത്യന്‍ ക്രീയേറ്റിവ് മൈന്‍ഡ്സ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള അവാര്‍ഡും കൊമ്പലിനു തന്നെയാണ്. പിആര്‍ഡിയില്‍ വെബ് ആന്‍ഡ് ന്യൂ മീഡിയയില്‍ റിസേര്‍ച്ച് അസിസ്റ്റന്റ് ആണ് ലക്ഷ്മി പുഷപ. തിരുവനന്തപുരം സ്വദേശിയായ ലക്ഷ്മിയുടെ കൊമ്പല്‍ ഉടന്‍ പ്രേക്ഷകരിലെത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....