അബുദാബി നിരത്തുകളില്‍ ഡ്രൈവര്‍രഹിത ടാക്സികള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഓട്ടമാരംഭിക്കുന്നു. അബുദാബി സ്മാര്‍ട്ട് സമ്മിറ്റിന്റെ ഭാഗമായി യാസ് ഐലന്റിലാണ് മേഖലയിലെ ആദ്യത്തെ ഡ്രൈവര്‍ രഹിത ടാക്സികള്‍ സര്‍വീസ് നടത്തുക. അബൂദാബി സ്മാര്‍ട്ട് സിറ്റി ഉച്ചക്കോടിയില്‍ വെച്ചാണ് ഡ്രൈവര്‍ രഹിത സര്‍വീസിന് തുടക്കംകുറിച്ചത്. ഈ മാസംതന്നെ ടാക്സികള്‍ അബുദാബി നിരത്തുകളില്‍ ഓടിത്തുടങ്ങുമെന്ന് ജി42-ന്റെ കീഴിലുള്ള ബയാനത് കമ്പനി അറിയിച്ചു. വൈകാതെ മറ്റ് എമിറേറ്റുകളിലേക്കും സേവനം സജീവമാക്കാനാണ് പദ്ധതി. മുനിസിപ്പാലിറ്റി ഗതാഗതവകുപ്പ് ബയാനതുമായി ഒപ്പുവെച്ച ഉടമ്പടി പ്രകാരമാണിത്. യാസ് ഐലന്റിലെ ഒമ്പത് ഇടങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് അഞ്ച് ടാക്സികളാണ് പ്രാരംഭഘട്ടത്തില്‍ സര്‍വീസുകള്‍ നടത്തുകയെന്ന് ബയാനത് സി.ഇ.ഒ. ഹസന്‍ അല്‍ ഹൊസാനി പറഞ്ഞു. മൂന്ന് ഇലക്ട്രിക് കാറുകളും രണ്ട് ഹൈബ്രിഡ് കാറുകളുമായിരിക്കും സര്‍വീസ് നടത്തുക. ഹോട്ടലുകള്‍, ഭക്ഷണശാലകള്‍, മാളുകള്‍ എന്നിവയെ ബന്ധപ്പെടുത്തിയാണ് സര്‍വീസ് നടത്തുക. സ്വയംനിയന്ത്രിത കാറുകളുടെ യാത്രാവഴികള്‍ സമഗ്ര ഗതാഗത കേന്ദ്രമാണ് ചിട്ടപ്പെടുത്തുന്നത്. സുരക്ഷാ പരിശോധനകളും പൂര്‍ത്തിയായതായി അധികാരികള്‍ വ്യക്തമാക്കി. ഡ്രൈവറില്ലാ ടാക്സി സര്‍വീസിന്റെ പരീക്ഷണയോട്ടത്തിന് നേതൃത്വം നല്‍കാന്‍ ബയാനത്തുമായി മുന്‍സിപ്പാലിറ്റി, ട്രാന്‍സ്പോര്‍ട്ട് വകുപ്പ് നേരത്തെ കരാറൊപ്പിട്ടിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....