യുഎഇയുടെ ദേശീയ ദിനത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷത്തിനോട് അനുബന്ധിച്ച് യാത്രാക്കാര്‍ക്ക് ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് വിമാനകമ്പനി. വിസ് എയര്‍ അബുദബി എന്ന വിമാന കമ്പനിയാണ് നിബന്ധനകള്‍ക്ക് വിധേയമായി സര്‍വ്വീസ് നടത്തുന്ന സ്ഥലങ്ങളിലേക്കുളള ടിക്കറ്റില്‍ 50 ശതമാനം വിലക്കിഴിവ് നല്‍കുമെന്ന് പ്രഖ്യാപിച്ചത്. 2022 മാര്‍ച്ച് 26 വരെ യാത്ര ചെയ്യാനാകുന്ന ടിക്കറ്റിനാണ് ഇളവുളളത്. വിസ്എയര്‍.കോമിലൂടെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. മൊബൈല്‍ ആപ്പിലൂടെയും ടിക്കറ്റെടുക്കാം. ഇത് കൂടാതെ 50 പേര്‍ക്ക് സൗജന്യ മടക്കയാത്ര ടിക്കറ്റ് സമ്മാനമായി നല്‍കുന്ന ഫോട്ടോ മത്സരവും വിസ് എയര്‍ ഒരുക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ നടത്തുന്ന മത്സരത്തില്‍ വിജയികളാകുന്നവര്‍ക്കാണ് സമ്മാനം ലഭിക്കുക. യുഎഇയിലെ പ്രധാനഇടങ്ങളുടെ ഫോട്ടോ #UAE50WithWIZZ എന്ന ഹാഷ് ടാഗ് നല്കി പോസ്റ്റ് ചെയ്യണം. വിസ് എയര്‍ എന്ന് ടാഗ് ചെയ്യാനും മറക്കരുത്. തെരഞ്ഞെടുക്കപ്പെടുന്ന ഫോട്ടോകള്‍ വിസ് എയറിന്റെ സാമൂഹ്യമാധ്യമ പേജുകളില്‍ പോസ്റ്റ് ചെയ്യുകയും ചെയ്യും. ഇതില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന 50 പേര്‍ക്കാണ് സൗജന്യ റിട്ടേണ്‍ ഫ്ളൈറ്റ് ടിക്കറ്റ് സമ്മാനം നല്‍കുക.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....