സമീക്ഷ യുകെയുടെ ദേശീയ സമ്മേളനത്തിന്റെ മുന്നോടിയായി സമീക്ഷ സാലിസ്ബറി ബ്രാഞ്ചിന്റെ പ്രതിനിധി സമ്മേളനം നവംബർ 20 ശനിയാഴ്ച്ച വൈകുന്നേരം 6മണിക്ക് സ്ട്രാറ്ഫോഡ് സബ് കാസ്റ്റിൽ വില്ലേജ് ഹാളിൽ വച്ച് നടന്നു . പ്രസിഡന്റ് സഖാവ് രാജേഷ് സുധാകർ അധ്യക്ഷത വഹിച്ച സമ്മേളനം,സമീക്ഷ നാഷണൽ സെക്രട്ടറി സഖാവ് ദിനേശ് വെള്ളാപ്പള്ളി ഉദ്‌ഘാടനം ചെയ്തു. സഖാവ് ജയേഷ് അഗസ്റ്റിൻ ആലപിച്ച വിപ്ലവ ഗാനത്തോടുകൂടിയാണു സമ്മേളനം ആരംഭിച്ചത്. സെക്രട്ടറി സഖാവ് ജിജുനായർ കഴിഞ്ഞ ഭരണ സമിതിക്കു വേണ്ടി റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിൽ സഖാവ് നിതിൻ ചാക്കോ അനുശോചന പ്രമേയം അവതരിപ്പിച്ചു. കഴിഞ്ഞ വർഷത്തെ വരവ് ചിലവ് കണക്കുകൾ ബ്രാഞ്ച് ട്രഷറർ സഖാവ് ശ്യാംമോഹൻ സമ്മേളനത്തിൽ അവതരിപ്പിച്ചു. സമീക്ഷ യുകെയുടെ കഴിഞ്ഞ ഒരുവർഷത്തെ പ്രവർത്തനങ്ങൾ ദേശീയ സെക്രട്ടറി സഖാവ് ദിനേശ് വെള്ളാപ്പള്ളി യോഗത്തിൽ വിശദീകരിച്ചു . അടുത്ത രണ്ട് വർഷത്തെക്കുള്ള പുതിയ ഭരണ സമിതിയെ ഏകകണ്ഠേന തെരഞ്ഞെടുത്തു. സഖാവ് സിജിൻ ജോൺ - പ്രസിഡന്റ് സഖാവ് ശ്യാംമോഹൻ - സെക്രട്ടറി , സഖാവ് ആൽഫ്രഡ് കെ തോമസ് - വൈസ് പ്രസിഡന്റ് , സഖാവ് ജെറിൻ ജോയിന്റ് സെക്രട്ടറി ,സഖാവ് വറീത് കരോൾ - ട്രഷറർ എന്നിവർ മുൻനിരയിൽ നിന്ന് പുതിയ ഭരണ സമിതിയെ നയിക്കും. സമ്മേളനത്തോടനുബന്ധിച്ച് നടന്ന പൊതു ചർച്ചയിൽ ദേശീയ സെക്രട്ടറി സഖാവ് ദിനേശ് വെള്ളാപ്പള്ളി പുതിയതായി കടന്നുവന്ന അംഗങ്ങളുടെ സംശയങ്ങൾക്ക് മറുപടി നൽകി. ഇരുപത്തഞ്ചോളം പേർ സമ്മേളനത്തിൽ പങ്കെടുത്തു. സമ്മേളനത്തിൽ പങ്കെടുത്ത എല്ലാവര്‍ക്കും സഖാവ് ശ്യാം മോഹൻ നന്ദി അറിയിച്ചു. സമീക്ഷ യുകെയുടെ മുമ്പോട്ടുള്ള പ്രവർത്തനങ്ങൾക്കും വരാൻ പോകുന്ന ദേശീയ സമ്മേളനത്തിനും യോഗം പൂർണ്ണ പിന്തുണ അറിയിച്ചു. സമീക്ഷ യുകെയുടെ അഞ്ചാമത് ദേശീയ സമ്മേളനത്തിന് മുന്നോടിയായ് നടക്കുന്ന ബ്രാഞ്ച് സമ്മേളനങ്ങൾ അവസാന ഘട്ടത്തിലേക്ക് കടന്നു. ഈ മാസം അവസാനത്തോടെ ബ്രാഞ്ചുസമ്മേളനങ്ങൾ സമാപിക്കും . ദേശീയ സമ്മേളനം 2022 ജനുവരി 22ന് കൊവെൻട്രയിൽ വെച്ച് നടക്കും. സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിന് വിവിധ കമ്മറ്റികൾ രൂപികരിച്ചുകൊണ്ട് പ്രവർത്തനങ്ങൾ തുടങ്ങി കഴിഞ്ഞു. യുകെ യിലെ ഇടതുപക്ഷത്തിന്റെയും പുരോഗമന ആശയഗതി ഉൾകൊള്ളൂന്നവരുടെയും ശക്തിതെളിയിക്കുന്ന ഒന്നാകും അഞ്ചാം ദേശീയ സമ്മേളനം എന്ന കാര്യത്തിൽ സംശയം ഇല്ല. കഴിഞ്ഞ കാലഘട്ടങ്ങളിൽ നിന്നും ഒക്കെ വ്യത്യസ്തമായി യുകെ മലയാളികൾക്കിടയിൽ ഇടതുപക്ഷത്തിനൊപ്പം നിൽക്കുന്നവരുടെ ഒരു വലിയ മുന്നേറ്റം നടത്താൻ സമീക്ഷ യുകെക്ക് ഇതിനകം കഴിഞ്ഞിട്ടുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....