സൗദി അറേബ്യ സ്വന്തമാക്കിയ ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള പെയ്ന്റിംഗ് യഥാര്‍ത്ഥത്തില്‍ വിഖ്യാത ചിത്രകാരന്‍ ലിയാനാര്‍ഡൊ ഡാവിഞ്ചി വരച്ചതല്ലെന്ന് റിപ്പോര്‍ട്ട്. സ്‌പെയിനിലെ മുന്‍നിര മൂസിയമായ പ്രാദോ മ്യൂസിയം പുറത്തു വിട്ട പട്ടികയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2017 ല്‍ 450 മില്യണ്‍ ഡോളറിനാണ് ഡാവിഞ്ചിയുടെ സൃഷ്ടിയെന്ന് പറഞ്ഞ salvator Mundi എന്ന പെയ്ന്റിംഗ് ലേലത്തില്‍ വിറ്റു പോയത്. സൗദി കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാനു വേണ്ടി മറ്റൊരു സൗദി രാജകുമാരനാണ് ഈ പെയ്ന്റിംഗ് വാങ്ങിയതെന്നാണ് അന്ന് പുറത്തു വന്ന റിപ്പോര്‍ട്ട്. ബ്രിട്ടീഷ് ഓക്ഷന്‍ ഹൗസായ ക്രിസ്റ്റീസാണ് അന്ന് ഈ പെയ്ന്റിംഗ് വിറ്റത്. എന്നാല്‍ നാലു വര്‍ഷത്തിനു ശേഷം ഈ കലാസൃഷ്ടിയെ തരം താഴ്ത്തി പട്ടിക പുറത്തു വിട്ടിരിക്കുകയാണ് സ്‌പെയിനിലെ പ്രാദൊ മ്യൂസിയം. ഡാവിഞ്ചിയുടെ സൃഷ്ടികളുടെ എക്‌സിബിഷന്റെ ഭാഗമായാണ് ഇത്തരമൊരു പട്ടിക പുറത്തു വിട്ടത്. ഡാവിഞ്ചിയുടെ ചിത്ര രചനാ രീതികള്‍ വിശകലനം ചെയ്യാനാണ് എക്‌സിബിഷന്‍ ശ്രമിക്കുന്നത്. എക്‌സിബിഷന്റെ കാറ്റ്‌ലോഗില്‍ ഡാവിഞ്ചി തന്നെ വരച്ച ചിത്രങ്ങള്‍, ഡാവിഞ്ചിയുടെ മേല്‍നോട്ടത്തിലുണ്ടായ ചിത്രങ്ങള്‍ എന്നിങ്ങനെ വേര്‍തിരിച്ചിട്ടുണ്ട്. ഇതില്‍ രണ്ടാമത്തെ കോളത്തിലാണ് സൗദി രാജകുമാരന്‍ വാങ്ങിയെന്ന് പറയപ്പെടുന്ന പെയ്ന്റിംഗ് ഉള്ളത്. ഇതിന്റെ യഥാര്‍ത്ഥ പെയ്ന്റിംഗ് നഷ്ടപ്പെട്ടതാണെന്നും സൗദിയുടെ പക്കലുള്ള പെയ്ന്റിംഗ് ഇതുമായി സമാനതയുള്ള പെയ്ന്റിംഗാണെന്നും എക്‌സിബിഷന്‍ അധികൃതര്‍ പറയുന്നു. നാല് വര്‍ഷം മുമ്പ് സൗദി രാജകുമാരനാണ് ഈ പെയ്ന്റിംഗ് വാങ്ങിയതെന്ന് പറയുന്നുണ്ടെങ്കിലും സൗദി ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. എവിടെയാണ് ഈ പെയ്ന്റിംഗ് ഉള്ളതെന്നും പരമ രഹസ്യമാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....