അന്തര്‍ധാര പലപ്പോഴും സജീവമായിരുന്നുവെന്ന് കമന്റ്; വിവാദം
ട്വന്റി ട്വന്റി അംഗത്വപരസ്യത്തില്‍ ബിജെപി സംസ്ഥാന സമിതി അംഗത്തിന്റെ ഫോട്ടോപ്രത്യക്ഷപ്പെട്ടത് വിവാദമാകുന്നു. മലയാളത്തിലെ പ്രമുഖ പത്രങ്ങളില്‍ നല്‍കിയ സചിത്ര പരസ്യത്തില്‍ മുന്‍നിരയില്‍ത്തന്നെ ബിജെപി നേതാവിരിക്കുന്നതായി കണ്ടതാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ ചര്‍ച്ചയാകുന്നത്. ആധുനിക കേരളം അഴിമതി മുക്ത കേരളം, അണി ചേരൂ ട്വന്റി ട്വന്റിയില്‍ എന്ന തലക്കെട്ടോടെ നല്‍കിയ പരസ്യത്തിലാണ് മുന്‍നിരയില്‍ത്തന്നെ ബിജെപി നേതാവുമുള്ളത്.
പരസ്യത്തില്‍ ബിജെപി സംസ്ഥാന സമിതി അംഗത്തിന്റെ സാന്നിധ്യം ചൂണ്ടി ട്വന്റി ട്വന്റിയും ബിജെപിയും തമ്മിലുള്ള അന്തര്‍ധാര സജീവമായിരുന്നുവെന്ന് കമന്റുകള്‍ ഉയരുന്നുണ്ട്. കേരളത്തിലെ ഇടത് വലത് മുന്നണികളോട് കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്ന ട്വന്റി ട്വന്റി നേതൃത്വം ബിജെപിയോട് പലപ്പോഴും മൃദുസമീപനം സ്വീകരിച്ചിരുന്നത് മുന്‍പ് തന്ന ചര്‍ച്ചയായിരുന്നു. ട്വന്റി ട്വന്റിയുടെ പല പദ്ധതികളും ഉദ്ഘാടനം ചെയ്യാനെത്തിയിരുന്നത് ബിജെപി നേതാക്കളായിരുന്നു.
നേരത്തെ നല്‍കിയ പരസ്യത്തില്‍ കേരളം ഇടത്തോട്ടുമില്ല, വലത്തോട്ടുമില്ല കേരളം ട്വന്റി ട്വന്റിയ്ക്കൊപ്പം മുന്നോട്ട് എന്നായിരുന്നു പരസ്യ വാചകം. പൗരത്വ ഭേദഗതി ബില്‍, കര്‍ഷക സമരം മുതലായ വിഷയങ്ങളില്‍ ട്വന്റി ട്വന്റി മൗനം പാലിച്ചതും ശ്രദ്ധേയമായിരുന്നു. സമൂഹമാധ്യമങ്ങള്‍ വഴിയുള്ള തങ്ങളുടെ അംഗത്വ പരസ്യങ്ങളിലും പ്രചരണങ്ങളിലും ട്വന്റ് ട്വന്റി ബിജെപി നേതാവുള്‍പ്പെട്ട ഫോട്ടോ തന്നെയാണ് ഉപയോഗിക്കുന്നത്.
2015ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മുന്നണികളെ അട്ടിമറിച്ച് കിഴക്കമ്പലം പഞ്ചായത്ത് ഭരണം പിടിച്ച ട്വന്റി 20 ഇത്തവണ കിഴക്കമ്പലം ഉള്‍പ്പെടെ നാല് പഞ്ചായത്തുകളില്‍ അധികാരത്തുകയായിരുന്നു. കുന്നത്തുനാട്, ഐക്കരനാട്, മഴുവന്നൂര്‍ പഞ്ചായത്തുകളില്‍ ട്വന്റി20 ഭരണമേറ്റു. അഞ്ച് പഞ്ചായത്തുകളിലായി 78 സീറ്റുകളില്‍ മത്സരിച്ച ട്വന്റി20 65 സീറ്റില്‍ ജയിച്ചു. ജില്ലാ പഞ്ചായത്തിലെ കോലഞ്ചേരി, വെങ്ങോല ഡിവിഷനുകള്‍ പിടിച്ചെടുത്തു. മത്സരിച്ച 14 ബ്ലോക്ക് ഡിവിഷനുകളില്‍ ഒമ്പതിടത്തും ജയിക്കാന്‍ ട്വന്റി ട്വന്റിക്ക് കഴിഞ്ഞിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....