മന്ത്രിസ്ഥാനം ഉറപ്പാക്കാന്‍ താന്‍ പിന്നില്‍നിന്ന് കളിച്ച കളിയാണ് പുറത്തുപോവുന്നതിലേക്ക് എത്തിച്ചതെന്ന മാണി സി കാപ്പന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി എകെ ശശീന്ദ്രന്‍. എന്‍സിപിയെ യുഡിഎഫിനൊപ്പം എത്തിക്കാനുള്ള നീക്കം പരാജയപ്പെട്ടതിനു ശേഷമാണ് മാണി സി കാപ്പന്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. മന്ത്രിസ്ഥാനത്ത് തുടരാന്‍ ഒരു രഹസ്യ ചര്‍ച്ചയും താന്‍ നടത്തിയിട്ടില്ലെന്നും ശശീന്ദ്രന്‍ പറഞ്ഞു.
കാപ്പനെ മന്ത്രിയാക്കണമെന്ന് ദേശീയ നേത്രത്വം ആവശ്യപ്പെട്ടിട്ടില്ല. കാപ്പന് മന്ത്രി ആകാന്‍ താല്പര്യം ഉണ്ടന്ന് തന്നോട് ആരും പറഞ്ഞിട്ടില്ലെന്നും ശശീന്ദ്രന്‍ വ്യക്തമാക്കി. 'കാപ്പനോട് പൊറുക്കണം എന്നല്ലാതെ എന്ത് പറയാനാണ്. എന്‍സിപിയുടെ സീറ്റ് ആര്‍ക്കെല്ലാം നല്‍കണം എന്ന് തീരുമാനിക്കുന്നത് താനല്ല. പാലാ സീറ്റ് ആവശ്യപെടണോ എന്ന് തീരുമാനിച്ചിട്ടില്ലെന്നും ശശീന്ദ്രന്‍ പറഞ്ഞു. ദേശീയ നേതൃത്വവും കൈവിട്ട ശേഷം കാപ്പന് ഒരു പ്രതിയെ വേണം. അതിനാണ് ഈ ആരോപണങ്ങള്‍', ശശീന്ദ്രന്‍ കുറ്റപ്പെടുത്തി.
തങ്ങള്‍ക്ക് നാല് സീറ്റുകള്‍ മതിയെന്നും ശശീന്ദ്രന്‍ അഭിപ്രായപ്പെട്ടു. അതില്‍ തൃപ്തരാണ്. പാലായില്‍ മത്സരിക്കുമെന്ന് കാപ്പനോ പീതാംബരനോ ആദ്യമേ പറയാന്‍ പാടില്ലായിരുന്നു. പാലാ സീറ്റ് ജോസ് കെ മാണി ആവശ്യപ്പെടും എന്ന് ആര്‍ക്കാണ് അറിയാത്തത്? അത് ചര്‍ച്ച ചെയ്ത് പരിഹരിക്കുകയാണ് വേണ്ടിയിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭരണത്തുടര്‍ച്ച ഉണ്ടാവുകയാണെങ്കില്‍ തന്റെ മന്ത്രിസ്ഥാനം ഉറപ്പാക്കാന്‍ പാലാ സീറ്റ് വിട്ടുകളയണമെന്ന് എകെ ശശീന്ദ്രന്‍ കണക്കുകൂട്ടിയിരുന്നെന്നാണ് കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മാണി സി കാപ്പന്‍ ആരോപിച്ചത്. പാലാ സീറ്റ് നിഷേധിക്കുമെന്ന് ശശീന്ദ്രനടക്കം എല്ലാവര്‍ക്കും അറിയാമായിരുന്നു. താന്‍ പുറത്തുപോകണമെന്ന ആഗ്രഹം ശശീന്ദ്രനുണ്ടായിരുന്നെന്നും കാപ്പന്‍ പറഞ്ഞു.
'പാലാ സീറ്റ് വാഗ്ദാനം ചെയ്താണ് ജോസ് കെ മാണിയെ കൊണ്ടുവന്നത്. ചര്‍ച്ചകള്‍ക്ക് ശേഷം എന്‍സിപി ജയിച്ച സീറ്റുകളില്‍ ഒന്ന് കൊടുക്കണമെന്ന് ശശീന്ദ്രന്‍ പറഞ്ഞിരുന്നു. കുട്ടനാട് കൊടുക്കാന്‍ പറഞ്ഞപ്പോള്‍ പാലാ വേണമെന്നായിരുന്നു ആവശ്യം. അഞ്ചുവട്ടം എംഎല്‍എയും ഒരുവട്ടം മന്ത്രിയുമായ ശശീന്ദ്രനോട് എലത്തൂരില്‍ നിന്നു മാറാനും താന്‍ അവിടെ മത്സരിക്കാം എന്നും പറഞ്ഞപ്പോള്‍ സമ്മതിച്ചില്ല. പാലാസീറ്റ് എന്‍സിപിക്ക് നിഷേധിക്കുമെന്ന് എകെ ശശീന്ദ്രനടക്കം എല്ലാവര്‍ക്കും അറിയാമായിരുന്നു. എങ്ങിനെയെങ്കിലും പാലാസീറ്റ് പോയിക്കിട്ടിയാല്‍ മതിയെന്നായിരുന്നു അദ്ദേഹത്തിന്. ഞാന്‍ ഇല്ലെങ്കില്‍ അദ്ദേഹത്തിന് മന്ത്രി സ്ഥാനത്ത് എതിര്‍പ്പ് ഉണ്ടാകില്ല എന്നതാണ് ശശീന്ദ്രന്‍ കണക്കുകൂട്ടിയത്', കാപ്പന്‍ പറുന്നതിങ്ങനെ.
എന്‍സിപി വൈസ് പ്രസിഡന്റ് ഭൂപേഷ് ബാബുവിനോട് കാപ്പന്റെ ഭാവിക്ക് യുഡിഎഫിലേക്ക് പോകുന്നതാണ് നല്ലതെന്ന് പറയാന്‍ പറഞ്ഞത് തന്നെ ശശീന്ദ്രന്റെ ആഗ്രഹം വ്യക്തമാക്കുന്നതാണ്. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ അടക്കമുളളവരെ താന്‍ ഇക്കാര്യം ധരിപ്പിച്ചിട്ടുണ്ടെന്നും കാപ്പന്‍ കൂട്ടിച്ചേര്‍ക്കുന്നു
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....