അനുശ്രീ കോണ്‍ഗ്രസിലേക്കെന്ന സൈബര്‍ പ്രചരണത്തിനെതിരെ പ്രതികരണവുമായി നടി. ഇത്തരം പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കൊന്നും വേറെ പണിയില്ലെ എന്നായിരുന്നു അനുശ്രിയുടെ പ്രതികരണം. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് അനുശ്രി പ്രതികരണം അറിയിച്ചത്.
ധര്‍മ്മജന്‍ ഇഫക്റ്റ് തുടരുന്നു. അനുശ്രിയും കോണ്‍ഗ്രസിലേക്ക് എന്ന കാപ്ക്ഷനോടെയുള്ള പോസ്റ്ററാണ് സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നത്. ‘എന്റേത് കോണ്‍ഗ്രസ് കുടുംബമാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി രംഗത്തിറങ്ങും’ എന്ന് അനുശ്രിയുടേത് പോലുള്ള വാക്കുകളും പോസ്റ്ററില്‍ ഉണ്ട്. ഈ പോസ്റ്റര്‍ പങ്കുവെച്ചായിരുന്നു അനുശ്രിയുടെ പ്രതികരണം.
‘ഈ ആള്‍ക്കാര്‍ക്കൊന്നും ഒരു പണിയും ഇല്ലേ? അറിയാന്‍ പാടില്ലാഞ്ഞിട്ട് ചോദിക്കുവാ. വേറെ വാര്‍ത്തയൊന്നും കിട്ടാനില്ലേ? കഷ്ടം’.
അനുശ്രീ
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ അനുശ്രീ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ തന്റെ സുഹൃത്തിന്റെ പ്രചരണത്തില്‍ പങ്കെടുത്തിരുന്നു. ഇതായിരിക്കാം ഇത്തരത്തിലുള്ള സൈബര്‍ പ്രചരണത്തിന് കാരണം. ചെന്നീര്‍ക്കര പഞ്ചായത്ത് 12ാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി റിനോയ് വര്‍ഗ്ഗീസിന്റെ കുടുംബ സംഗമത്തിലാണ് താരം പങ്കെടുത്തത്.
അതേസമയം മലയാള സിനിമ താരങ്ങളില്‍ നിന്ന് ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രമേഷ് പിഷാരടി, ഇടവേള ബാബു എന്നിവര്‍ കോണ്‍ഗ്രസ് അനുഭാവം വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. ഇരുവരും നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധ്യതയുണ്ടെന്ന വാര്‍ത്തകളും ഉണ്ടായിരുന്നു. അതേസമയം ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന രമേഷ് പിഷാരടി വ്യക്തമാക്കിയിരുന്നു. തന്റെ സുഹൃത്തായ ധര്‍മ്മജന്‍ മത്സരിക്കുകയാണെങ്കില്‍ മുഖ്യ പ്രചാരകനാകുമെന്നും പിഷാരടി അറിയിച്ചിരുന്നു.
ധര്‍മ്മജന് പിന്നാലെയാണ് രമേശ് പിഷാരടിയും ഇടവേള ബാബുവും കോണ്‍ഗ്രസിലേയ്ക്ക് എത്തുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയുടെ ഹരിപ്പാട് സ്വീകരണ ചടങ്ങില്‍ ഇരുവരും പങ്കെടുത്തു. നേരത്തെ മേജര്‍ രവിയും ഐശ്വര്യ കേരള യാത്രയുടെ ഭാഗമായിരുന്നു. സിനിമാ മേഖലയില്‍ നിന്നും മറ്റു മേഖലകളില്‍ നിന്നും ഉള്ളവരെ കോണ്‍ഗ്രസിന്റെ ഭാഗമാക്കാന്‍ കഴിയണമെന്ന് നേരത്തെ നേതാക്കള്‍ തീരുമാനമെടുത്തിരുന്നു. ഇതിന്റെ ഭാഗമായി സജീവ നീക്കങ്ങളാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോള്‍ നടത്തുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....