സെക്രട്ടേറിയറ്റിന് മുന്നിലെ പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ സമരത്തിനെതിരെ സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍. അസാധ്യമായ കാര്യങ്ങള്‍ക്കുവേണ്ടിയാണ് സമരം നടക്കുന്നതെന്ന് വിജയരാഘവന്‍ പറഞ്ഞു. കാലാവധി കഴിഞ്ഞ ലിസ്റ്റില്‍ നിന്ന് ആളുകളെ നിയമിക്കണം എന്ന് പറയുന്ന സമരമാണിത്. നിയമവിരുദ്ധമായ കാര്യങ്ങള്‍ക്കായാണ് സമരം. പ്രതിഷേധിക്കാനുള്ള അവകാശത്തെ സ്വാഗതം ചെയ്യുന്നു. സമരം തുടങ്ങിയവര്‍ തന്നെ സമരം അവസാനിപ്പിക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സര്‍ക്കാരിനെ തിരുത്തി സിപിഎം എന്ന വാര്‍ത്തയെക്കെതിരെയും വിജയരാഘവന്‍ രംഗത്തെക്കി. വാര്‍ത്ത കൊടുത്തവരല്ലേ അതിന്റെ ഉത്തരവാദികളെന്ന് അദ്ദേഹം ചോദിച്ചു.
യുഡിഎഫിന് ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമുണ്ടാകുമെന്ന് വിജയരാഘവന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ യുഡിഎഫ് കൂടുതല്‍ ശിഥിലമാകും. യുഡിഎഫ് അപവാദ വ്യവസായം നടത്തുകയാണ്. രാഷ്ട്രീയേര വിവാദങ്ങള്‍ ചില മാധ്യമങ്ങളെ കൊണ്ട് സൃഷ്ടിക്കുന്നു. സ്വര്‍ണക്കള്ളടത്തിന്റെ പേരില്‍ നുണക്കഥ പ്രചരിപ്പിച്ചു. അത് നാട്ടില്‍ ചെലവായില്ല. കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റുകാരെ ഇറക്കി നോക്കി. അതിനും കേരളത്തില്‍ സ്വീകാര്യത കിട്ടിയില്ല. ആസൂത്രിതമായ ആക്രമണം നടത്തുന്നു. ഗൂഢാലോചനയില്‍ നിന്ന് മാത്രമേ അക്രമ സമരമുണ്ടാകൂ. സ്വാഭാവികമായി ഉണ്ടാവില്ല. യഥാര്‍ത്ഥത്തില്‍ ഇത് സമരമാണോ എന്നും വിജയരാഘവന്‍ ചോദിച്ചു. 2016 ലും ശക്തമായ നിലയിലാണ് ഇന്ന് എല്‍ഡിഎഫെന്നും കേരളത്തില്‍ പിണറായിയുടെ നേതൃത്തില്‍ തുടര്‍ഭരണം ഉണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപിയോട് ഒത്തൊരുമിച്ചാണ് പ്രതിപക്ഷം നീങ്ങിയത്. സ്വര്‍ണക്കടത്തില്‍ ഒന്നിച്ച് സമരം നടത്തി. കേരളത്തിലെ കോണ്‍ഗ്രസ് ബിജെപി ബന്ധത്തിന്റെ അടിത്തറ ശക്തമാണ്. എല്‍ഡിഎഫിന്റെ വികസന കാഴ്ചപ്പാടുകള്‍ വേണ്ടെന്ന് വെക്കുമെന്നാണ് യുഡിഎഫ് പറയുന്നത്. ഉമ്മന്‍ചാണ്ടി വഴിയിലുപേക്ഷിച്ച കാര്യങ്ങളാണ് പിണറായി നടപ്പിലാക്കുന്നത്. വിസ്മയകരമായ വികസന കുതിച്ചുചാട്ടം കേരളത്തിലുണ്ടായി. ബിജെപിയുമായി യുഡിഎഫ് കേരളത്തില്‍ സൗഹൃദം പങ്കിടുന്നു. എല്ലാവര്‍ഗീയതയെയും കൂട്ടുപിടിക്കുന്ന രാഷ്ട്രീയമാണ് യുഡിഎഫിന്റേതെന്നും വിജയരാധവര്‍ വിമര്‍ശിച്ചു. എല്‍ഡിഎഫിന് നല്ല ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിനെതിരെയും വിജയരാഘവന്‍ രംഗത്തെത്തി. ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ ഉണ്ടാക്കിയില്ലെന്ന് മന്ത്രി തന്നെ വ്യക്തമാക്കി. സര്‍ക്കാരിന് കമ്പനി കത്ത് കൊടുത്തു. അത് പരിശോധിക്കാന്‍ പറഞ്ഞു. അതില്‍ കൂടുതല്‍ ഒന്നും ചെയ്തില്ല. മല്‍സ്യബന്ധനമേഖല നവീകരിക്കേണ്ടതുണ്ട്. വിദേശ ട്രോളറുകള്‍ വരുന്നതിനെതിരായ നിലപാടാണ് സംസ്ഥാന സര്‍ക്കാരിനുള്ളത്. ആഴക്കടല്‍ മല്‍സ്യബന്ധനമേഖല കോര്‍പ്പറേറ്റ് വല്‍ക്കരിച്ചു. മെട്രോമാന്‍ ശ്രീധരന്‍ നല്ല എഞ്ചിനീയറാണ്. നല്ല നിര്‍മാണങ്ങള്‍ ഏറ്റെടുത്ത് നടത്തി. അതാണ് അദ്ദേഹത്തിന്റെ മേഖല. ചരിത്രബോധമില്ലെന്ന് പ്രസ്താവനയില്‍ നിന്ന് വ്യക്തമായി. പിണറായിയെ ഏകാധിപതിയെന്ന് വിശേഷിപ്പിക്കുന്നയാള്‍ ഇപ്പോള്‍ ആരുടെ കൂടെയാണെന്നും ബിജെപിയില്‍ ജനാധിപത്യമുണ്ടോ എന്നും വിജയരാഘവന്‍ ചോദിച്ചു. മുഖ്യമന്ത്രിയെക്കുറിച്ച് പറഞ്ഞത് ബാലിശമായ അഭിപ്രായം. നമ്മുടെ വ്യക്തിത്വം പാര്‍ട്ടിയാണ്. എന്നെ കുറിച്ച് പറയുന്നവര്‍ സിപിഎമ്മിനെയാണ് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....