തിരുവല്ല മണ്ഡലം ഇത്തവണ ബിഡിജെഎസില്‍ നിന്ന് ബിജെപി ഏറ്റെടുത്തേക്കും. മണ്ഡലം വിട്ട് നല്‍കാന്‍ ബിഡിജെഎസ് തയാറാണെന്നാണ് സൂചന. പകരം പത്തനംതിട്ട ജില്ലയിലെ മറ്റൊരു മണ്ഡലം ആവശ്യപ്പെടാനാണ് തീരുമാനം.
പാര്‍ട്ടിയുടെ കണക്ക് കൂട്ടലുകളില്‍ ബിജെപിക്ക് കാര്യമായ പ്രതീക്ഷ നല്‍കുന്ന മണ്ഡലമാണ് തിരുവല്ല. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് ഫലവും ലോക്സഭ തെരഞ്ഞെടുപ്പില്‍ തിരുവല്ലയില്‍ മാത്രം കെ സുരേന്ദ്രന്‍ നേടിയ 40186 വോട്ടുമാണ് ബിജെപി ക്യാമ്പിന്റെ ആത്മവിശ്വാസം കൂട്ടുന്നത്. ഇത് മുന്‍നിര്‍ത്തിയാണ് ഘടകക്ഷിയുടെ അക്കൗണ്ടിലുള്ള മണ്ഡലത്തില്‍ താമര പരീക്ഷണമെന്ന ആവശ്യമുയര്‍ന്നത്.
കഴിഞ്ഞ തവണ ബിഡിജെഎസ് ടിക്കറ്റില്‍ ഇറങ്ങി 31439 വോട്ട് നേടിയ അക്കീരമണ്‍ കാളിദാസ ഭട്ടതിരി പാര്‍ട്ടി വിട്ടതോടെ ബിഡിജെഎസും മണ്ഡലം വിട്ടുനല്‍കാമെന്ന നിലപാടിലാണ്. യുവമോര്‍ച്ച ദേശീയ സെക്രട്ടറി അനൂപ് ആന്റണി ഏറെകുറെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചു. അനൂപ് ആന്റണി മാസങ്ങള്‍ക്ക് മുന്‍പേ മണ്ഡലത്തില്‍ സജീവമാണ്.
ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലെ അടൂര്‍, തിരുവല്ല, ആറന്മുള എന്നിവ എ ക്ലാസ് മണ്ഡലമായാണ് ബിജെപി കാണക്കാക്കുന്നത്. അടൂരില്‍ പന്തളം നഗരസഭ ചെയര്‍പേഴ്സണ്‍ സുശീല സന്തോഷിനെയും ആറന്മുളയില്‍ സുരേഷ് ഗോപി എംപി, ബിജെപി ജില്ലാ അധ്യക്ഷന്‍ അശോകന്‍ കുളനട തുടങ്ങിയവരില്‍ ആരേയെങ്കിലും മത്സരിപ്പിച്ച് താമര വിരിയിക്കാനാണ് പാര്‍ട്ടി തീരുമാനം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....