News Beyond Headlines

29 Friday
November

അങ്ങനെ ഞാൻ പറഞ്ഞിട്ടില്ല

ഭൂരിപക്ഷ വർഗീയതയെക്കാൾ വലുതാണ് ന്യൂനപക്ഷ വർഗീയതയെന്ന് താൻ പറഞ്ഞിട്ടില്ലെന്നും, വാക്കുകൾ മാധ്യമങ്ങൾ വളച്ചൊടിച്ചതാണെന്നും എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. ഭൂരിപക്ഷ വർഗീയതയോടുള്ള നിലപാടാണ് ഇടതുപക്ഷം എല്ലായിടത്തും വ്യക്തമാക്കുന്നത്. രണ്ടും ഒരു ത്രാസിലിട്ട് തുല്യമാണ് എന്ന് ഇടതുപക്ഷം പറയില്ല. ന്യൂനപക്ഷം അനുഭവിക്കുന്ന ഒരു പ്രയാസമുണ്ട് നമ്മുടെ നാട്ടിൽ. അത് കാണാതെ പോകാൻ നമുക്ക് കഴിയില്ല. ഭൂരിപക്ഷ വർഗീയവാദികൾ നടത്തുന്ന അക്രമ പ്രവർത്തനങ്ങൾ ന്യായീകരിക്കാൻ ന്യൂനപക്ഷ വർഗീയതയെ അവർ ഉപയോഗിക്കുന്നു, അത് ഇടതുപക്ഷം പറയുന്നുണ്ടെന്നും വിജയരാഘവൻ പറഞ്ഞു. കോഴിക്കോട് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭൂരിപക്ഷ വർഗീയതയുടെ ആപത്തിനെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണ് വികസന മുന്നേറ്റ ജാഥയുടെ പരിപൂർണ പരിശ്രമം നടത്തിയിട്ടുള്ളത്. ചില മാധ്യമസുഹൃത്തുക്കൾ വാർത്തകളെ തലകീഴാക്കി നിർത്തി അവരുടെ പ്രവർത്തനം നടത്തുന്നുണ്ട്. കുറച്ച് കളവ് കൊടുത്താലേ പൈസ കിട്ടൂ എന്നുള്ളത് കൊണ്ടാണത്. അത് ജനങ്ങൾക്ക് അറിയാവുന്ന വസ്തുതയാണ്. ഭൂരിപക്ഷ വർഗീയത രാജ്യത്ത് അധികാരത്തിലിരിക്കുന്ന ഒന്നാണ്.

ഭൂരിപക്ഷം എന്നുപറഞ്ഞാൽ എണ്ണത്തിൽ കൂടുതൽ ഉള്ളത് എന്നാണർത്ഥം. അതിന് കേന്ദ്ര അധികാരമുണ്ട്. കോർപ്പറേറ്റ് പിന്തുണയുണ്ട്. കോർപ്പറേറ്റ് മാധ്യമ പിന്തുണയും ഉണ്ട്. അവരെ പരാജയപ്പെടുത്തണമെങ്കിൽ എല്ലാ വിഭാഗത്തിന്റേയും ഐക്യം ഉണ്ടാകണം. ഭൂരിപക്ഷ വിഭാഗത്തിനകത്തും ന്യൂനപക്ഷ വിഭാഗത്തിനകത്തും ഉള്ള മതനിരപേക്ഷ ശക്തികൾ ഒരുമിച്ചാൽ മാത്രമേ കേന്ദ്രത്തിൽ അധികാരത്തിലുള്ള വർഗീയതയെ തോൽപ്പിക്കാനുള്ള വിപുലമായ ജനകീയ ഐക്യം ഉണ്ടാകുകയുള്ളൂ.

എല്ലാക്കാലത്തും ന്യൂനപക്ഷ വർഗീയത ഉയർത്തിപ്പിടിച്ചാണ് ഭൂരിപക്ഷ വർഗീയത ആളുകളെ സംഘടിപ്പിക്കുന്നത്. ഹിന്ദുത്വ ശക്തികൾ ദേശീയ സ്വാതന്ത്ര്യ സമര കാലം മുതൽ മേധാവിത്വം പുലർത്തിയത് ന്യൂനപക്ഷ വിരുദ്ധത പ്രചരിപ്പിച്ചുകൊണ്ടാണ്. പിൽക്കാലത്ത് കോൺഗ്രസ് സ്വീകരിച്ച അവസരവാദ നിലപാടുകളുടെ ഭാഗമായി അവർക്ക് ശക്തിപ്രാപിക്കാൻ കഴിഞ്ഞു. ആ അനുഭവം നമ്മുടെ മുന്നിലുണ്ട്.

ന്യൂനപക്ഷ വിരുദ്ധത ഉയർത്തിപിടിച്ചാണ് ഭൂരിപക്ഷ വർഗീയത വളരുന്നത്. ആ ഭൂരിപക്ഷ വർഗീയതക്ക് കോർപ്പറേറ്റ് സഹായവും ഉണ്ട്. അതുകൊണ്ട്തന്നെ ഭൂരിപക്ഷ വർഗീയതയാണ് വലിയ ഭീഷണിയെന്നും വിജയരാഘവൻ പറഞ്ഞു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....