News Beyond Headlines

29 Friday
November

കോണ്‍ഗ്രസിനുള്ളിലെ അതൃപ്തി പരിഹരിക്കാന്‍ മാണി സി. കാപ്പന്റെ നീക്കം

കോണ്‍ഗ്രസിനുള്ളിലെ അതൃപ്തി പരിഹരിക്കാന്‍ മാണി സി കാപ്പന്റെ നീക്കം. തിരുവനന്തപുരത്ത് എത്തി മുല്ലപ്പള്ളി രാമചന്ദ്രനെ നേരിട്ട് കാണും. ഘടക കക്ഷി ആക്കുന്ന കാര്യത്തില്‍ ചില യുഡിഎഫ് നേതാക്കളില്‍ നിന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ടെങ്കിലും, അപശബ്ദങ്ങള്‍ ഒഴിവാക്കാനാണ് കാപ്പന്റെ നീക്കം.
യുഡിഎഫില്‍ മൂന്ന് സീറ്റുകള്‍ കിട്ടുമെന്ന മാണി സി. കാപ്പന്റെ പ്രതികരണത്തില്‍ കടുത്ത അതൃപ്തിയാണ് ഹൈക്കമാന്‍ഡും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പ്രകടിപ്പിച്ചത്. ഇത് പരിഹരിക്കുകയാണ് മാണി സി. കാപ്പന്റെ ലക്ഷ്യം. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന യുഡിഎഫ് നേതാക്കളില്‍നിന്ന് ഘടകകക്ഷി ആക്കാം എന്നുള്ള ഉറപ്പ് ലഭിച്ചിട്ടുണ്ട്. എങ്കിലും കെപിസിസി നേതൃത്വത്തിന്റെ വിയോജിപ്പ് തിരിച്ചടി ആകാതിരിക്കാന്‍ ആണ് കാപ്പന്റെ ശ്രമം. പാലാ കൂടാതെ മറ്റ് രണ്ട് സീറ്റുകള്‍ കൂടി ലഭിക്കുമെന്നാണ് കാപ്പന്റെ പ്രതീക്ഷ.
എന്‍സിപി വിട്ട് പുറത്തുവന്ന നേതാക്കളെ സീറ്റ് നല്‍കി ഒപ്പം നിര്‍ത്തിയില്ലെങ്കില്‍ കാപ്പന്റെ പിന്തുണ കുറയും. സുല്‍ഫിക്കര്‍ മയൂരി, സലിം പി. മാത്യു തുടങ്ങിയവരെയാണ് മത്സര രംഗത്തേക്ക് കൊണ്ടുവരാന്‍ കാപ്പന്‍ പരിഗണിക്കുന്നത്. 22 ന് പാര്‍ട്ടി പ്രഖ്യാപനം സംബന്ധിച്ച തീരുമാനം ഉണ്ടായാല്‍ ഉടന്‍ തെരഞ്ഞെടുപ്പു പ്രചാരണം ആരംഭിക്കാനാണ് നീക്കം. ഇതിനു മുന്‍പ് സീറ്റുകള്‍ സംബന്ധിച്ച് ഏകദേശ ധാരണ ഉണ്ടാക്കും. കേരള എന്‍സിപി എന്ന പേര് പാര്‍ട്ടിക്കു നല്‍കിയത് അണികളെയും പ്രവര്‍ത്തകരെയും ആകര്‍ഷിക്കാന്‍ ആണെന്നാണ് സൂചന.
ചെറു പാര്‍ട്ടികളില്‍ നിന്ന് നേതാക്കളെ അതിര്‍ത്തിയെടുത്ത് എല്ലാ ജില്ലകളിലും ശക്തിയുള്ള പാര്‍ട്ടിയാണ് ലക്ഷ്യം. തൃണമൂല്‍ കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് ബി എന്നീ പാര്‍ട്ടികള്‍ വിട്ടു വന്നവര്‍ കഴിഞ്ഞദിവസം കാപ്പനൊപ്പം ചേര്‍ന്നിരുന്നു. ഇവയെല്ലാം യുഡിഎഫുമായുള്ള ചര്‍ച്ചകളില്‍ ഉയര്‍ത്തിക്കാട്ടി സീറ്റ് ആവശ്യം ശക്തമാക്കാനാണ് പദ്ധതി.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....