താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് തല്‍ക്കാലത്തേക്ക് നിര്‍ത്തി സര്‍ക്കാര്‍. അതേ സമയം ഭരണത്തുടര്‍ച്ച ഉണ്ടായാല്‍ സ്ഥിരപ്പെടുത്തല്‍ തുടരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സിപിഒ റാങ്ക് പട്ടികയിലെ ഉദ്യോഗാര്‍ത്ഥികളുടെ സമരത്തെ മുഖ്യമന്ത്രി പൂര്‍ണ്ണമായും തള്ളുകയും ചെയ്തു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം 3051 പുതിയ തസ്തികള്‍ സൃഷ്ടിക്കാനും തീരുമാനിച്ചിട്ടുണ്ട്.
യുവജനരോഷം ഉയരുന്നതിനിടെയാണ് സ്ഥിരപ്പെടുത്തല്‍ മഹാമഹത്തിന് സര്‍ക്കാര്‍ താല്‍ക്കാലിക തിരശ്ശീല ഇട്ടത്. പക്ഷെ സ്ഥിരപ്പെടുത്തല്‍ തന്നെയാണ് ഇടത് സര്‍ക്കാര്‍ നയമെന്ന് ഉദ്യോഗാര്‍ത്ഥികളെ വെല്ലുവിളിച്ച് കൊണ്ട് മുഖ്യമന്ത്രി പ്രഖ്യാപിക്കുന്നു. സെക്രട്ടേറിയറ്റിന് മുന്നില്‍ ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോള്‍ഡേഴ്‌സിന് ഒപ്പം സമരം ചെയ്യുന്ന സിപിഒ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇനി ഒരു പ്രതീക്ഷയും വേണ്ടെന്നും മുഖ്യമന്ത്രി തീര്‍ത്തു പറഞ്ഞു.
ഇതുവരെ സ്ഥിരപ്പെടുത്തിയവര്‍ക്ക് ആര്‍ക്കും ജോലി നഷ്ടപ്പെടില്ലെന്ന് വൈകിട്ട് മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി വ്യക്തമാക്കി കഴിഞ്ഞു. കഴിഞ്ഞ മൂന്ന് മന്ത്രിസഭാ യോഗങ്ങളില്‍ മാത്രമായി 789 പേരെയാണ് സ്ഥിരം ജോലിക്കാരാക്കിയത്. സ്ഥിരപ്പെടുത്തല്‍ നിര്‍ത്തുന്നതോടൊപ്പം യുവജനപ്രതിഷേധം തണുപ്പിക്കാനുള്ള ലക്ഷ്യത്തോടെയാണ് പുതിയ തസ്തിക ഉണ്ടാക്കാന്‍ തീരുമാനിച്ചത്.
ആരോഗ്യവകുപ്പില്‍ 2027, ഹയര്‍സെക്കണ്ടറിയില്‍ 151, മണ്ണ് സംരക്ഷണവകുപ്പില്‍ 111 എന്നിങ്ങനെ വിവിധ വകുപ്പുകളില്‍ പുതുതായി സൃഷ്ടിച്ച തസ്തികകള്‍. തസ്തികകള്‍ സൃഷ്ടിച്ചത് ഉയര്‍ത്തിയും സമരത്തിന് പിന്നിലെ പ്രതിപക്ഷ രാഷ്ട്രീയം പറഞ്ഞും നിയമന പ്രതിഷേധത്തെ നേരിടാനാണ് സര്‍ക്കാര്‍ തീരുമാനം
മുഖ്യമന്ത്രിയുടെ വാക്കുകള്‍…
സര്‍ക്കാരെടുത്ത നടപടികളില്‍ യാതൊരു അനവധാനതയും ഉണ്ടായിട്ടില്ല. ഞാന്‍ പലവട്ടം ആവര്‍ത്തിച്ചതാണ്, ഇന്നലെയും പറഞ്ഞു. താത്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് പി എസ് സി ലിസ്റ്റ് ഇല്ലാത്തിടത്താണ്. പി എസ് സി ലിസ്റ്റിലുള്ള ആരെയും അവിടെ സ്ഥിരപ്പെടുത്താനും കഴിയില്ല. ലിസ്റ്റിലുള്ളവര്‍ അതാ?ഗ്രഹിച്ചിട്ടും കാര്യമില്ല. എല്ലാ സ്ഥാപനത്തിലും പി എസ് സി ലിസ്റ്റ് ഇല്ലല്ലോ. ഓരോ സ്ഥാപനത്തിന്റെയും നടത്തിപ്പിന് അവര്‍ ഓരോ ഘട്ടത്തിലും ആളുകളെ എടുക്കുന്നുണ്ട്.
അത് ചിലര്‍ നല്ല കൃത്യതയോടെ പരീക്ഷയും മറ്റും നടത്തിത്തന്നെ എടുക്കുന്നവരാണ്. എന്നാല്‍, അം?ഗീകൃത ജോലിയായി വന്നിട്ടില്ല. ഇത്തരം ആളുകള്‍ വര്‍ഷങ്ങള്‍ കുറച്ചായി. ചിലര്‍ 20 വര്‍ഷം ആയവരാണ്. ഇവരെ ഏതെങ്കിലും തരത്തിലുള്ള പ്രത്യേക പരി?ഗണന ഇല്ലാതെ തന്നെ കൃത്യമായ മാനദണ്ഡം ഇല്ലാതെ തന്നെ, ഇത്രയും കാലം അവരവിടെ ജോലി ചെയ്തു എന്നത് തന്നെ വലിയ കാര്യമാണ്.
അവരെ നിങ്ങള് പിരിഞ്ഞുപൊക്കോ എന്ന് പറഞ്ഞുകഴിഞ്ഞാലുണ്ടാകുന്ന മാനുഷികപ്രശ്‌നം ഇല്ലേ. അതാണ് പത്തുവര്‍ഷമുള്ളവരെ നിയമിക്കുന്നതിന് സര്‍ക്കാര്‍ തീരുമാനിക്കുന്നതിന് ഇടയാക്കിയത്. നേരത്തെ യുഡിഎഫ് സര്‍ക്കാര്‍ മാനദണ്ഡങ്ങളൊന്നും പാലിക്കാതെ നിയമനം നടത്തിയ ഒരുപാട് പ്രശ്‌നങ്ങളുണ്ട്. അവര് നിയമിച്ചവരെ അവര് തന്നെ സ്ഥിരപ്പെടുത്തിയ കാര്യങ്ങളുണ്ട്.
ഇത് അങ്ങനെയൊന്നുമല്ലല്ലോ. നമ്മുടെ നാട്ടില്‍ നടക്കാന്‍ പാടില്ലാതത് എന്തോ ഒരു കാര്യം സര്‍ക്കാര്‍ ചെയ്യുന്നു എന്നൊരു പ്രതീതി ഉണ്ടാക്കാന്‍ നോക്കുകയാണ്. ഇത് ബോധപൂര്‍വ്വമായ ഒരു നടപടിയാണ്. ബോധപൂര്‍വ്വം സര്‍ക്കാരിന്റെ നടപടികളെ കരിവാരിത്തേക്കാന്‍ ശ്രമിക്കുന്ന ഒരു വിഭാ?ഗം പ്രവര്‍ത്തിക്കുന്നു. അവര്‍ക്ക് അതിനുള്ള അവസരം കൊടുക്കേണ്ടതില്ല. ജനങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാരിനൊപ്പം തന്നെയാണുള്ളത്.
ഇതിനെയൊക്കെ തെറ്റായി ഉപയോ?ഗിക്കുന്നവര്‍ക്ക് ഇതൊരു ആയുധമാക്കാന്‍ അവസരം കൊടുക്കേണ്ട എന്നതുകൊണ്ടാണ് ഇപ്പോ ആര്‍ക്കും നിയമനം നല്‍കേണ്ട എന്ന് തീരുമാനിച്ചത്. ഹൈക്കോടതി ചോദിച്ചിട്ടുണ്ട്. അതിനു കൃത്യമായ മറഉപടി ബഹമാനപ്പെട്ട ഹൈക്കോടതി മുന്നില്‍ സര്‍ക്കാര്‍ നല്‍കുകയും ചെയ്യും. അതില്‍ പ്രത്യേക ആശങ്കയുടെ പ്രശ്‌നമൊന്നുമില്ല. താത്കാലിക ജീവനക്കാരെ ഈ സര്‍ക്കാര്‍ കൈവിടില്ല.
ഇപ്പോള്‍ ഒരു കൂട്ടം ചെറുപ്പക്കാരെ വലിയ തോതില്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടക്കുമ്പോള്‍ അതില്‍ പിടിച്ചു നില്‍ക്കേണ്ട എന്നാണ് സര്‍ക്കാര്‍ കാണുന്നത്. ഞങ്ങള്‍ ഒരു തരത്തിലും ഇതില്‍ ആശങ്കപ്പെടുന്നില്ല. താത്കാലിക ജീവനക്കാര്‍ക്ക് നിയമനം കൊടുക്കാന്‍ ഒരുതരത്തിലും തടസമുണ്ടാക്കില്ല. ഇപ്പോള്‍ അതു കൊടുക്കില്ല എന്നുമാത്രമേയുള്ളൂ ഭാവിയില്‍ അവര്‍ക്ക് നിയമനം കിട്ടും എന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....