ബിജെപിക്ക് വന്‍ തിരിച്ചടി
പഞ്ചാബ് തദ്ദേശഭരണതെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടഫലസൂചനകള്‍ പുറത്തുവരുമ്പോള്‍, ബിജെപിക്ക് വന്‍തിരിച്ചടി. കോണ്‍ഗ്രസാണ് ആദ്യഫലങ്ങള്‍ പുറത്തുവരുമ്പോള്‍ മുന്നിട്ടുനില്‍ക്കുന്നത്. രണ്ടാം സ്ഥാനത്ത് ശിരോമണി അകാലിദളാണ്. ഏറ്റവുമൊടുവില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുമ്പോള്‍ മൂന്ന് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളില്‍ കോണ്‍ഗ്രസ് വിജയമുറപ്പിച്ചുകഴിഞ്ഞു. നാലെണ്ണത്തില്‍ മുന്നിട്ട് നില്‍ക്കുന്നു. മൊഹാലി കോര്‍പ്പറേഷനിലെ ഫലം പ്രഖ്യാപിക്കുന്നത് നാളേയ്ക്ക് മാറ്റിയിട്ടുണ്ട്. അങ്ങനെ എട്ടില്‍ ഏഴ് കോര്‍പ്പറേഷനുകളിലും കോണ്‍ഗ്രസ് മുന്നിട്ടുനില്‍ക്കുകയാണ്.
എട്ട് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലെ 2302 വാര്‍ഡുകളിലേക്കും, 109 മുന്‍സിപ്പല്‍ കൌണ്‍സില്‍ നഗര്‍ പഞ്ചായത്തുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. ഈ തെരഞ്ഞെടുപ്പ് ഭരണകക്ഷിയായ കോണ്‍ഗ്രസിനും, ആം ആദ്മി പാര്‍ട്ടി, ശിരോമണി അകാലി ദള്‍ എന്നീ പാര്‍ട്ടികള്‍ക്കും നിര്‍ണായകമാണെങ്കിലും, അഗ്‌നിപരീക്ഷ ബിജെപിക്കാണ്. കര്‍ഷകനിയമങ്ങള്‍ക്കെതിരെ പ്രക്ഷോഭം അലയടിക്കുന്ന പഞ്ചാബില്‍, നിയമങ്ങള്‍ പാസ്സാക്കിയ ശേഷം നടക്കുന്ന ആദ്യതെരഞ്ഞെടുപ്പില്‍ ജനരോഷം വ്യക്തമാണ്.
71.39 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പില്‍ തീര്‍ച്ചയായും ബിജെപി അനുകൂലതരംഗമല്ല കാണുന്നതെന്ന് വ്യക്തമാണ്. ശിരോമണി അകാലിദള്‍ കേന്ദ്രമന്ത്രിസഭയില്‍ നിന്ന് രാജിവച്ചതിന് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പ് കര്‍ഷകനിയമങ്ങളുടെ റഫറന്‍ഡമായിരിക്കുമെന്ന് നേരത്തേ പ്രതിപക്ഷപാര്‍ട്ടികള്‍ പ്രഖ്യാപിച്ചിരുന്നതുമാണ്.
മിക്ക മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലും വാര്‍ഡുകളിലും മുന്നില്‍ നില്‍ക്കുന്നത് കോണ്‍ഗ്രസാണ്. മുന്‍ ബിജെപി മന്ത്രി ത്രിക്ഷന്‍ സൂദിന്റെ ഭാര്യ ഹോഷിയാര്‍പൂരില്‍ നിന്ന് തോറ്റു. അമൃത്സറില്‍ മുന്നില്‍ നില്‍ക്കുന്നത് കോണ്‍ഗ്രസാണ്. ശിരോമണി അകാലിദള്‍ രണ്ടാംസ്ഥാനത്താണ്. ഫാസില്‍ക, ജാഗ്രാവ്, അബോഹര്‍, മോഗ എന്നിവിടങ്ങളിലും കോണ്‍ഗ്രസ് മുന്നില്‍ നില്‍ക്കുന്നു. മൊഹാലി കോര്‍പ്പറേഷനിലെ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നത് നാളേയ്ക്ക് മാറ്റി. അവിടെ ചില വാര്‍ഡുകളില്‍ റീപോളിംഗ് വേണ്ടി വന്നതിനാലാണ് ഫലപ്രഖ്യാപനം മാറ്റിയത്.
കോണ്‍ഗ്രസ് വന്‍ അക്രമമാണ് പലയിടത്തും അഴിച്ചുവിട്ടതെന്നും, ബൂത്ത് പിടിച്ചെടുക്കലടക്കം നടത്തിയെന്നും, ബിജെപി തെരഞ്ഞെടുപ്പ് ദിവസം തന്നെ ആരോപിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഇതിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തുന്നു. കര്‍ഷകനിയമങ്ങള്‍ക്കെതിരെ പഞ്ചാബിലെ ജനം വിധിയെഴുതുന്ന തെരഞ്ഞെടുപ്പാകും ഇതെന്നും പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് വ്യക്തമാക്കിയിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....