മുന്‍ ഇറാഖ് ഭരണാധികാരി സദ്ദാം ഹുസൈന്റെമകളുടെ അഭിമുഖം വിവാദമാവുന്നു. സൗദി അറേബ്യന്‍ ചാനലായ അല്‍ അറേബ്യക്കാണ് സദ്ദാം ഹുസൈന്റെ മൂത്തമകള്‍ രഗത് സദ്ദാം ഹസൈന് അഭിമുഖം നല്‍കിയത്. ഇറാഖ് രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ സാധ്യതയുണ്ടെന്ന് ഇവര്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്. ഇറാഖിലെ ഇറാനിയന്‍ സ്വാധീനത്തെ രൂക്ഷമായി ഇവര്‍ വിമര്‍ശിക്കുന്നു. ശക്തമായ ഒരു അധികാരത്തിന്റെ കുറവ് മൂലം ഇറാഖിനെ ഇറാനികള്‍ കൈയ്യടക്കുന്നെന്നും ഇവര്‍ പറയുന്നു.
ഇറാനികളെ സംബന്ധിച്ചിടത്തോളം ഇറാഖ് പിടിച്ചെടുക്കാനുള്ളതാണ്. നിയമനുസൃതവും ശക്തമായതുമായ അധികാരത്തിന്റെ അഭാവത്തെത്തുടര്‍ന്ന് അവര്‍ ഇറാഖിനെ സ്വതന്ത്രമായി കണക്കാക്കി. അവരെ സംബന്ധിച്ചിടത്തോളം അവര്‍ക്കിഷ്ടമുള്ള എന്തും ചെയ്യാനുള്ള എളുപ്പ ലക്ഷ്യമായി രാജ്യം മാറി, സദ്ദാമിന്റെ മകള്‍ പറഞ്ഞു.
തന്റെ പിതാവിന്റെ ഭരണം മികച്ചതായിരുന്നു എന്നും ഇവര്‍ പറഞ്ഞു. എന്നാല്‍ ചില കാര്യങ്ങളില്‍ പ്രത്യേക കാര്ക്കശ്യത്തോടെയായിരുന്നു അദ്ദേഹത്തിന്റെ ഇടപെടലെന്നും മകള്‍ സമ്മതിച്ചു.
'നിങ്ങളുടെ പ്രസിഡന്റ് സദ്ദാം ഹുസൈനാണെങ്കില്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യം, ക്ഷേമം എന്നിവയിലൊന്ന് തെരഞ്ഞെടുക്കേണ്ടി വരും,' രഗത് സദ്ദാം ഹസൈന് പറഞ്ഞു.
അഭിമുഖത്തിന് പിന്നാലെ പ്രതിഷേധവുമായി ഇറാഖ് വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. സൗദിയുടെയും ജോര്‍ദാനിന്റെയും എംബസി പ്രതിനിധികളെയും വിളിച്ചു വരുത്തിയാണ് ഇറാഖ് വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചത്. 2003 മുതല്‍ ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനിലാണ് സദ്ദാം ഹുസൈന്റെ മകള്‍ കഴിയുന്നത്.
ഇറാഖി സര്‍ക്കാരിലെ അപ്രിയ മുഖങ്ങളിലൊന്നാണ് സദ്ദാമിന്റെ മൂത്തമകള്‍. രാജ്യത്തെ പിടികിട്ടാപ്പുള്ളികളുടെ ലിസ്റ്റിലാണ് ഇവരെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇറാഖിലേക്കുള്ള യുഎസ് അധിനിവേശം, പിതാവിന്റെ അറസ്റ്റ്, വധശിക്ഷ തുടങ്ങിയ സംഭവങ്ങള്‍ തന്റെ ജീവിതത്തിലെ പ്രതിസന്ധി നിറഞ്ഞ കാലഘട്ടമായിരുന്നെന്ന് രഗത് പറയുന്നു. സിറിയയിലേക്ക് പാലായനം ചെയ്ത രഗത് പിന്നീട് ജോര്‍ദാനിലേക്ക് മാറുകയായിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....