ഇടതുമുന്നണിയുടെ ഭരണത്തുടര്‍ച്ചയിലൂടെ മാത്രമേ കേരളത്തില്‍ സംഘപരിവാറിനെ തടയാനാകൂയെന്ന് സിപിഎം. കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തെ തെരഞ്ഞെടുപ്പുകളില്‍ ലഭിച്ച വോട്ടുകള്‍ പരിശോധിച്ചാല്‍, ഇടതുപക്ഷം ഭരണത്തിലുണ്ടായിരുന്ന കാലത്തെല്ലാം സംഘപരിവാറിന്റെ രാഷ്ട്രീയശക്തി ക്ഷയിക്കുന്നതായിട്ടാണ് കാണാന്‍ സാധിക്കുന്നതെന്ന് വോട്ട് ഷെയര്‍ ഗ്രാഫ് സഹിതം സിപിഐഎം ചൂണ്ടിക്കാണിച്ചു. സംഘപരിവാറിനെ അധികാരത്തില്‍ നിന്നകറ്റാനാണെന്ന അവകാശവാദമുന്നയിച്ച് വോട്ടു തേടി വിജയിച്ചയിടങ്ങളില്‍ കോണ്‍ഗ്രസ്സിനെന്തു സംഭവിച്ചു എന്നതും വിശദപരിശോധനയ്ക്കു വിധേയമാക്കേണ്ടതാണെന്നും സിപിഐഎം വ്യക്തമാക്കി.
സിപിഎം കുറിപ്പ് ഇങ്ങനെ:
''ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ഭരണത്തുടര്‍ച്ചയ്ക്കു മാത്രമേ കേരളമണ്ണില്‍ നിന്നും സംഘപരിവാര്‍ ഭീഷണിയെ എന്നെന്നേക്കുമായി നിര്‍മാര്‍ജനം ചെയ്യുവാന്‍ കഴിയുകയുള്ളൂ. കേരളത്തില്‍, കഴിഞ്ഞ പതിനഞ്ചു വര്‍ഷക്കാലയളവിലെ തെരെഞ്ഞെടുപ്പുകളില്‍ ലഭിച്ച വോട്ടുകള്‍ പരിശോധിച്ചാല്‍, ഇടതുപക്ഷം ഭരണത്തിലുണ്ടായിരുന്ന കാലത്തെല്ലാം സംഘപരിവാറിന്റെ രാഷ്ട്രീയശക്തി ക്ഷയിക്കുന്നതായിട്ടാണ് നമുക്ക് കാണാന്‍ കഴിയുന്നത്. ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ടത് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുടെ അനുഭവമാണ്. സംഘപരിവാറിനെ അധികാരത്തില്‍ നിന്നകറ്റാനാണെന്ന അവകാശവാദമുന്നയിച്ചു കൊണ്ടു വോട്ടു തേടി വിജയിച്ചയിടങ്ങളില്‍ കോണ്‍ഗ്രസ്സിനെന്തു സംഭവിച്ചു എന്നതും വിശദപരിശോധനയ്ക്കു വിധേയമാക്കേണ്ടതാണ്.
നമ്മുടെ തൊട്ടപ്പുറത്തു കിടക്കുന്ന പുതുച്ചേരിയില്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ കോണ്‍ഗ്രസ്സ് മന്ത്രിസഭ ന്യൂനപക്ഷമായത് ഇന്നാണ്. രണ്ടു മന്ത്രിമാരുള്‍പ്പടെ നാല് പേരാണ് കോണ്‍ഗ്രസ്സില്‍ നിന്നും രാജി വെച്ച് ബിജെപിയില്‍ ചേര്‍ന്നത്. കര്‍ണാടകയിലും അധികാരത്തിലിരുന്നിട്ടു പോലും ബിജെപിയിലേക്കുള്ള കൊഴിഞ്ഞു പോക്ക് തടയാന്‍ കോണ്‍ഗ്രസ്സിനു സാധിച്ചില്ല. ഗോവയിലാകട്ടെ ഏറ്റവും വലിയ ഒറ്റകക്ഷിയായി വിജയിച്ചിട്ടു പോലും കോണ്‍ഗ്രസ്സില്‍ നിന്നു ഒരു വിഭാഗത്തിനു പാര്‍ടി വിട്ടു ബിജെപിക്കു പിന്തുണ നല്‍കാന്‍ ഒരു മനസ്താപവുമുണ്ടായിരുന്നില്ല.''
May be an image of text that says 'എല്‍ഡിഎഫ് തുടരണം സംഘപരിവാറിനെ തടയാന്‍ NDA VOTE SHARE 20 LDF (2006- 2011) 15 UDF (2011-2016) LDF (2016-2021) 10 05 2009 2010 2011 2014 2015 2016 2019 2020 CPIMKerala'
സിപിഐഎം പുറത്തുവിട്ട വോട്ട് ഷെയര്‍ ഗ്രാഫ്
'പ്രതിപക്ഷനേതാവിന് ചുമതലയുണ്ടായിരുന്ന മണിപ്പൂരുള്‍പ്പടെയുള്ള വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് സംഭവിച്ചതും മറ്റൊന്നല്ല. കോണ്‍ഗ്രസ്സിന്റെ ശക്തികേന്ദ്രമായിരുന്ന മണിപ്പൂരില്‍ തെരെഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ 28 സീറ്റുമായി കോണ്‍ഗ്രസ്സായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. എന്നാല്‍, ഒരു കൂട്ടം കോണ്‍ഗ്രസ്സ് എംഎല്‍ഏമാരുടെ പിന്തുണയാല്‍ ബിജെപി അവിടെ അധികാരം പിടിച്ചു. അരുണാചല്‍ പ്രദേശിലാകട്ടെ കോണ്‍ഗ്രസ്സിന്റെ മുഖ്യമന്ത്രിയുള്‍പ്പടെ 44ല്‍ 43 പേരും ബിജെപിയിലേക്ക് കൂറുമാറ്റി. മദ്ധ്യപ്രദേശില്‍ കോണ്‍ഗ്രസ്സ് പാരമ്പര്യമുള്ള യുവനേതാവു തന്നെയാണ് വിജയിച്ച കോണ്‍ഗ്രസ്സ് എംഎല്‍എമാരെയും കൊണ്ടു ബിജെപിയിലേക്ക് പോകാന്‍ നേതൃത്വം നല്‍കിയത്. ഇതില്‍ നിന്നെല്ലാം ഒരു കാര്യം വ്യക്തമാണ്. സംഘപരിവാറിനെതിരെയും മറ്റു വര്‍ഗീയശക്തികളെയും നമ്മുടെ നാട്ടില്‍ നിന്നും ഇല്ലായ്മ ചെയ്യാനും, കേരളത്തിനെ വികസനവഴിയില്‍ മുന്നോട്ടു നയിക്കാനും, ജനക്ഷേമം ഉറപ്പു വരുത്താനും ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് തുടര്‍ഭരണം ഉണ്ടായാല്‍ മാത്രമേ സാധിക്കൂ.'
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....