യുഡിഎഫിലേക്ക് ചേക്കേറിയ മാണി സി കാപ്പനെതിരെ വീണ്ടും ആക്ഷേപവുമായി മന്ത്രി എംഎം മണി. സീറ്റ് ചര്‍ച്ചകള്‍ നടക്കുന്നതിന് മുന്‍പ് തന്നെ മാണി സി കാപ്പന്‍ ഇടതുപക്ഷത്തുനിന്നും അകന്നെന്നും പാര്‍ട്ടി ഗൗരവമായി കണ്ട് കൂടെനിന്നതുകൊണ്ടാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മാണി സി കാപ്പന്‍ ജയിച്ചതെന്നും മണി പറഞ്ഞു. മാണി സി കാപ്പന്‍ ചില ചലച്ചിത്രങ്ങളില്‍ അഭിനയിച്ചത് ചൂണ്ടിക്കാട്ടിയും മന്ത്രി രൂക്ഷമായി പരിഹാസമുയര്‍ത്തി. തെരഞ്ഞെടുപ്പില്‍ എല്ലാ വര്‍ഷവും മത്സരിക്കുന്ന കാപ്പന്‍ സിനിമയില്‍ നിന്ന് വിളി വന്നാല്‍ മറ്റെല്ലാം മറന്ന് സിനിമക്കാരുടെ പിന്നാലെ പോകുമെന്നും മന്ത്രി പുച്ഛിച്ചു. ജനങ്ങളുടെ കൂടെ നില്‍ക്കാത്തവര്‍ക്ക് ജനങ്ങള്‍ വോട്ടുചെയ്യുമോ എന്നും മന്ത്രി ചോദിച്ചു.
മന്ത്രി എംഎം മണിയുടെ വാക്കുകള്‍:
ഇവിടെ സീറ്റ് ചര്‍ച്ചകള്‍ നടക്കുന്നതിനും മുന്‍പേ, ജോസ് കെ മാണിയ്ക്ക് പാലാ സീറ്റ് കൊടുക്കുമെന്ന് ആരെങ്കിലും പറയുന്നതിനും മുന്‍പ് തന്നെ തുടങ്ങിയതാണ് കാപ്പന്റെ സൂക്കേട്. മാണി സി കാപ്പന്‍ എന്തായാലും പോയി, ആ പോകട്ടെ… കഴിഞ്ഞ തെരഞ്ഞെടുപ്പിലും വലിയ ഭൂരിപക്ഷമൊന്നും ഇല്ലല്ലോ… പാലായില്‍ ജയിക്കുന്നത് പാര്‍ട്ടിയ്ക്ക് രാഷ്ട്രീയമായി ഗുണം ചെയ്യുമെന്ന് കണ്ട് ഇടതുപക്ഷം ഗൗരവമായി പ്രവര്‍ത്തിച്ചതുകൊണ്ടാണ് കാപ്പന്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജയിച്ചത്. അതിനുമുന്‍പ് എങ്ങനെയായിരുന്നു. കാപ്പന്‍ എല്ലാ തെരഞ്ഞെടുപ്പിലും നിക്കും. എന്നിട്ട് തോല്‍ക്കും. വീണ്ടും നിക്കും. വീണ്ടും തോക്കും ഈ യോഗ്യന്‍. അപ്പോള്‍ സിനിമയില്‍ വിളിച്ച് സിനിമാക്കാരന്റെ പുറകേ പോകും. ജനങ്ങളുടെ കൂടെ നില്‍ക്കാത്ത നാറിയ്ക്ക് ഏതേലും നാട്ടുകാര്‍ വോട്ടുചെയ്യുമോ…?
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....