പിഎസ്സി ഉദ്യോഗാര്‍ത്ഥികളുടെ സമരത്തിന് പിന്നില്‍ കോണ്‍ഗ്രസ് നീക്കമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി വിജയരാഘവന്‍. ആറു മാസം മുമ്പ് കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റ് ഉയര്‍ത്തിയാണ് സമരം നടക്കുന്നതെന്നും എന്നാല്‍ കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റില്‍ നിയമനം നിയമനം നടത്താന്‍ കഴിയില്ലെന്നും വിജയരാഘവന്‍ പറഞ്ഞു.
സമരം ജനാധിപത്യ സമൂഹത്തിന്റെ ഭാഗമാണെന്നും എന്നാല്‍ അപ്രയോഗികമായ കാര്യങ്ങള്‍ക്ക് സമരം നടത്തിയാല്‍ സര്‍ക്കാരിന് അതിലൊന്നും ചെയ്യാനാവില്ലെന്നും വിജയ രാഘവന്‍ പറഞ്ഞു. പ്രായോഗികത, നിയമപരമായ കാര്യങ്ങളും നിയമന വിഷയം കൈകാര്യം ചെയ്യുമ്പോള്‍ പ്രശ്നമാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ടെന്നും വിജയരാഘവന്‍ ചൂണ്ടിക്കാട്ടി.
ഈ വസ്തുത നിലനില്‍ക്കെ അപ്പുറത്ത് യൂത്ത് കോണ്‍ഗ്രസ് കെട്ടിയ സമരപ്പന്തല്‍ ആസൂത്രിത ആക്രമണത്തിന് വേണ്ടിയാണെന്നും വിജയ രാഘവന്‍ പറഞ്ഞു. ' ക്രിമിനലുകളെ ഇറക്കി ഈ ഭരണത്തിന്റെ അവസാന നാളുകളില്‍ കലാപമുണ്ടാക്കാനാവുമോ എന്നാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. അപകടകരമായ രാഷ്ട്രീയമാണ് ഇവര്‍ കൈകാര്യം ചെയ്യുന്നത്,' വിജയരാഘവന്‍ മാധ്യമങ്ങളോട് പറഞ്ഞു.
കേരള ഗവണ്‍മെന്റ് വികസന പ്രവര്‍ത്തനങ്ങളുടെ വേഗത വര്‍ധിപ്പിക്കുന്നത് തടയാന്‍ അസാധ്യമായ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് ആക്രമ സമരങ്ങള്‍ സംഘടിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ഗവണ്‍മെന്റിന് ഭരണഘടനാപരമായും നിയമപരമായും മാത്രമേ പ്രവര്‍ത്തിക്കാന്‍ കഴിയൂ. നിയമ വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ ഗവണ്‍മെന്റ് തയ്യാറാവണം എന്നുള്ള നിലയ്ക്ക് സമരം നടത്തിയാല്‍ ആ സമരത്തെ പ്രോത്സാഹിപ്പിക്കാന്‍ പാടില്ലെന്നും വിജയ രാഘവന്‍ പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....